lenskart: പണമിടപാടു നടത്താൻ കഴിയുന്ന സൺഗ്ലാസോ? ലെൻസ്കാർട്ടിന്റെ പുത്തൻ ആശയത്തിനു പിന്നിലുള്ളത്

Sunglasses That Can Make Payments: : അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ലെൻസ്‌കാർട്ട് ഈ ബി ക്യാമറ സ്മാർട്ട് ഗ്ലാസ് വിപണിയിലെത്തിക്കും. സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന പുതിയ ഡിസൈനിലാകും ഇവ എത്തുക.

lenskart: പണമിടപാടു നടത്താൻ കഴിയുന്ന സൺഗ്ലാസോ? ലെൻസ്കാർട്ടിന്റെ പുത്തൻ ആശയത്തിനു പിന്നിലുള്ളത്

Lenskart Upi Payment

Published: 

10 Oct 2025 | 02:46 PM

മുംബൈ: കണ്ണട വഴി പണം അടയ്ക്കാൻ കഴിഞ്ഞാലോ? ഇതൊരു സ്വപ്നമല്ല. സത്യമാക്കി മാറ്റാനൊരുങ്ങുകയാണ് ലെൻസ്കാർട്ട്. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ വെച്ചാണ്, വിപ്ലവകരമായ ഈ പ്രഖ്യാപനം നടത്തിയത്. യുപിഐ വഴി പണമിടപാടു നടത്താൻ കഴിയുന്ന സ്മാർട്ട് സൺഗ്ലാസുകൾ കമ്പനി അവതരിപ്പിച്ചു. പുതുതായി വിപണിയിലെത്തുന്ന ‘ബി ക്യാമറ’ (Lenskart BLU Camera Smart Glasses) ഗ്ലാസുകളിലാണ് ഈ പുതിയ യുപിഐ പേമെൻ്റ് സംവിധാനം ഉൾപ്പെടുത്തുക.

ഈ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ക്യൂആർ കോഡുകൾ സ്കാൻ ചെയ്ത് തത്സമയം പണമിടപാട് നടത്താൻ സാധിക്കും. ഇതിനായി മൊബൈൽ ഫോണിൻ്റെയോ പിൻനമ്പറിൻ്റെയോ ആവശ്യമില്ല എന്നതാണ് പ്രധാന സവിശേഷത.

 

Also read – 15000 രൂപയിൽ താഴെ ഇത്രയധികം ഫീച്ചറുകളുള്ള ഫോണോ? സാംസങ് ഗാലക്സി എം17 എത്തുന്നു

 

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ലെൻസ്‌കാർട്ട് ഈ ബി ക്യാമറ സ്മാർട്ട് ഗ്ലാസ് വിപണിയിലെത്തിക്കും. സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന പുതിയ ഡിസൈനിലാകും ഇവ എത്തുക. ഇതിലെ യുപിഐ ഇൻ്റഗ്രേഷൻ സംവിധാനം ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടുമായി സുരക്ഷിതമായി ബന്ധിപ്പിക്കും. ഇടപാടുകൾ സ്ഥിരീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ വോയിസ് കമാൻഡുകൾ വഴിയായിരിക്കും നിയന്ത്രിക്കുന്നത്.

നാഷണൽ പേയ്‌മെൻ്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) യുപിഐ സർക്കിൾ എന്ന ഫീച്ചറാണ് സ്മാർട്ട് ഗ്ലാസിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതെന്ന് ലെൻസ്‌കാർട്ട് സഹസ്ഥാപകനും സിഇഒയുമായ പീയൂഷ് ബൻസാൽ അറിയിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതവും വേഗത്തിലുള്ളതുമായ പണമിടപാട് അനുഭവം നൽകുകയാണ് ഈ നൂതന ആശയത്തിലൂടെ ലെൻസ്‌കാർട്ട് ലക്ഷ്യമിടുന്നത്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ