Toyota Fortuner Flex Fuel : ടൊയോട്ടയുടെ അടുത്ത വിസ്മയം ! ഫോർച്യൂണർ ഇനി എഥനോളിൽ ഓടും

Toyota Fortuner Flex Fuel Model : ഇന്ത്യൻ വാഹന വിപണി നിലവിൽ ഒരു ട്രാൻസിഷൻ പിരിയഡിലാണ്. പരമ്പരാ​ഗത ഇന്ധനങ്ങളിൽ നിന്ന് ഇലക്ട്രിക്കിലേക്കും ഫ്ലക്സ് ഫ്യുവലിലേക്കും മാറി ചിന്തിക്കുകയാണ് ഉപയോക്താക്കളും വാഹന നിർമ്മാതാക്കളും. എഥനോൾ ഫ്യുവൽ സംബന്ധിച്ച് പല വിമർശനങ്ങളും ഉയരുന്നുണ്ടെങ്കിലും കൂടുതൽ വാഹന നിർമ്മാതാക്കൾ ഫ്ലക്സ് ഫ്യുവൽ സൗഹൃദമായ മോഡലുകൾ നിരത്തിലിറുക്കകയാണ്.

Toyota Fortuner Flex Fuel : ടൊയോട്ടയുടെ അടുത്ത വിസ്മയം ! ഫോർച്യൂണർ ഇനി എഥനോളിൽ ഓടും

Toyota Fortuner Legender

Updated On: 

03 Aug 2026 | 12:42 AM

ഇന്ത്യൻ വാഹന വിപണി നിലവിൽ ഒരു ട്രാൻസിഷൻ പിരിയഡിലാണ്. പരമ്പരാ​ഗത ഇന്ധനങ്ങളിൽ നിന്ന്  ഇലക്ട്രിക്കിലേക്കും ഫ്ലക്സ് ഫ്യുവലിലേക്കും മാറി ചിന്തിക്കുകയാണ് ഉപയോക്താക്കളും വാഹന നിർമ്മാതാക്കളും. എഥനോൾ ഫ്യുവൽ സംബന്ധിച്ച് പല വിമർശനങ്ങളും ഉയരുന്നുണ്ടെങ്കിലും കൂടുതൽ വാഹന നിർമ്മാതാക്കൾ ഫ്ലക്സ് ഫ്യുവൽ സൗഹൃദമായ മോഡലുകൾ നിരത്തിലിറുക്കകയാണ്. കഴിഞ്ഞ ദിവസം നടന്ന 2026-ലെ ഇന്തോനേഷ്യ മോട്ടോർ ഷോയിൽ ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ ഫോർച്യൂണറിന്റെ ഫ്ലെക്സ് ഫ്യൂവൽ വെർഷൻ അവതരിപ്പിക്കുകയുണ്ടായി.

ഇന്ത്യയിലെ നിലവിലെ സാ​ഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ ലോഞ്ചിനെ ഏറെ പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് വാഹന പ്രേമികൾ നോക്കിക്കാണുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് ഹൈബ്രിഡുകൾ, ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (BEV), ഹൈഡ്രജൻ ഫ്യൂവൽ-സെൽ വാഹനങ്ങൾ, ഫ്ലെക്സ്-ഫ്യൂവൽ മോഡലുകൾ തുടങ്ങി വിവിധ സാങ്കേതികവിദ്യകൾ ആവശ്യമാണെന്ന് ടൊയോട്ട നേരത്തെ തന്നെ നിലപാടെടുത്തിട്ടണ്ട്. അതിനെ സാധൂകരിക്കുന്ന വിധത്തിലാണ് 100 ശതമാനം ബയോ – എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ടൊയോട്ട ഫോർച്യൂണറിനെ കമ്പനി പ്രദർശിപ്പിച്ചത്.

Also Read: ഒറ്റച്ചാർജിൽ 1700 കിലോമീറ്റർ ! ഇന്ത്യൻ വിപണി തൂക്കാൻ പുതിയ ബ്രാൻഡ് അവതരിക്കുന്നു…

വാ​ഹനത്തിന്റെ പ്രിവ്യൂ മാതൃകയാണ് ഓട്ടോ ഷോയിൽ പ്രദർശിപ്പിരിക്കുന്നത്. ഫോർച്യൂണറിന്റെ ബാഹ്യ രൂപത്തിൽ കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും, വാഹനത്തിന്റെ എൻജിൻ ഭാഗങ്ങളിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. ഫ്ലെക്സ്-ഫ്യൂവൽ (E100) പതിപ്പിൽ പുതിയ ഫ്യൂവൽ ലൈനുകൾ, ഹോസ് പൈപ്പുകൾ, എൻജിൻ ഹെഡ് തുടങ്ങിയ ഘടകങ്ങൾ ഉൾചേർത്തണ് എഞ്ചിൻ ക്രമീകരിച്ചിരിക്കുന്നത്. 2.7 ലിറ്റർ എൻജിനാണ് ഈ പതിപ്പിന് കരുത്ത് നൽകുന്നത്. ഇത് പ്രധാനമായും റിയർ-വീൽ ഡ്രൈവ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ പരമാവധി കരുത്ത് 161ബിഎച്ച്പിയും ടോർക്ക് 243 ന്യൂട്ടൺ മീറ്ററുമാണ്.

വാഹനത്തിന്റെ ബയോ ഡീസൽ പതിപ്പിനെയും കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഈ വേരിയന്റിനെ സംബന്ധിച്ചിടത്തോളം, നിലവിലുള്ള 2.8 ലിറ്റർ എൻജിനും ഓൾ-വീൽ ഡ്രൈവ് സംവിധാനവും നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാഹനം 201 ബിഎച്പി കരുത്തും 500 ന്യൂട്ടൺ മീറ്റർ ടോർക്കും പ്രദാനം ചെയ്യുന്നു. ഈ വേരിയന്റിൽ മൈൽഡ്-ഹൈബ്രിഡ് സംവിധാനവും ഉൾപ്പെടുത്തുമെന്നാണ് വിവരം. ഇന്ത്യയിൽ ഉൾപ്പെടെ അനുദിനം മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമാക്കിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം യുദ്ധ സാഹചര്യങ്ങൾ മൂലമുള്ള ഇന്ധന പ്രതിസന്ധി വേറെയും. ഇന്ത്യയിലേക്ക് ഫോർച്യൂണറിന്റെ ഈ വകഭേദങ്ങൾ എന്ന് എത്തും സംബന്ധിച്ച് യാതൊരു വിധ വിവരങ്ങളും ലഭ്യമായിട്ടില്ല.

English Summary

‍The Indian automotive market is currently in a transition phase. Both consumers and manufacturers are shifting their focus from traditional fuels to electric and flex-fuel options. Despite various criticisms regarding ethanol fuel, an increasing number of manufacturers are launching flex-fuel-compatible models.

Follow Us
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
സദ്യ കഴിച്ച ശേഷം ഇല എങ്ങോട്ടേക്ക് മടക്കണം?
മൈഗ്രേന്‍ വേദന കൂട്ടുന്ന തെറ്റായ അഞ്ച് ശീലങ്ങള്‍
ചോറ് കഴിച്ചുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാം; ഈ എളുപ്പവഴികൾ പരീക്ഷിക്കു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി