TVS Orbiter: ഐ ക്യൂബും എക്സും ഓർബിറ്റവും, ടിവിഎസ്സിന്റെ ഇ.വി സ്കൂട്ടർ മോഡലുകൾ

ഇന്ത്യൻ ഇലക്ട്രിക് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ടി.വി.എസ്. മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളാണ് ടിവിഎസ് ഇതുവരെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഐ ക്യൂബ്, എക്സ്, ഓർബിറ്റർ എന്നിവയാണ് ആ മോഡലുകൾ. ഇവ ഓരോന്നിന്റെയും പ്രത്യേകതകളും ഫുൾ ചാർജ് ചെയ്താൽ എത്ര കിലോമീറ്റർ റേഞ്ച് കിട്ടുമെന്നും എക്സ് ഷോറൂം വില എത്രയെന്നും വിശദമായി അറിയാം.

TVS Orbiter: ഐ ക്യൂബും എക്സും ഓർബിറ്റവും, ടിവിഎസ്സിന്റെ ഇ.വി സ്കൂട്ടർ മോഡലുകൾ

TVS EV Scooters

Published: 

01 Nov 2026 | 10:54 PM

ഇന്ത്യൻ ഇലക്ട്രിക് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ടി.വി.എസ്. മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളാണ് ടിവിഎസ് ഇതുവരെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഐ ക്യൂബ്, എക്സ്, ഓർബിറ്റർ എന്നിവയാണ് ആ മോഡലുകൾ. ഇവ ഓരോന്നിന്റെയും പ്രത്യേകതകളും ഫുൾ ചാർജ് ചെയ്താൽ എത്ര കിലോമീറ്റർ റേഞ്ച് കിട്ടുമെന്നും എക്സ് ഷോറൂം വില എത്രയെന്നും വിശദമായി അറിയാം.

ഐ ക്യൂബ്

ടിവിഎസിന്റെ ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും അധികം ഫാൻ ബേസുള്ള മോഡലാണ് ഐ ക്യൂബ്. ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ നാല് വേരിയന്റുകളിലാണ് കമ്പനി ലഭ്യമാക്കുന്നത്. ഈ നാല് വേരിയന്റുകളിലും പൊതുവായി ഒരേ ട്യൂബുലാർ ഫ്രെയിം, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്ക് സസ്പെൻഷൻ, എൽഇഡി ലൈറ്റിംഗ്, റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനങ്ങൾ എന്നിവ നൽകുന്നുണ്ട്. അതേസമയം ബാറ്റി ഓപ്ഷനുകളിലാണ് പ്രധാനമായും ഓരോ മോഡലുകളും വ്യത്യസ്തമാകുന്നത്. 2.3 kWh, 3.1 kWh, 3.5 kWh , മില്യൺആർ എന്നിവയാണ് വേരിയന്റുകൾ. 2.3 kWh ബേസ് വേരിയന്റിന് 114 കിലോമീറ്റർ റേഞ്ചും 3.5 kWh മോഡലിന് 145 കിലോ മീറ്റർ റേഞ്ചുമാണ് ലഭിക്കുക.

Also Read: ആക്ടീവ E മുതൽ QC3 വരെ, ഹോണ്ടയുടെ ഇന്ത്യയിലെ ഇ.വി സ്കൂട്ടറുകൾ ഇതാ…

ഓർബിറ്റർ

ടിവിഎസിന്റെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്കൂട്ടർ മോഡലാണ് ഓർബിറ്റർ. ഓർബിറ്ററിന് മോഡലിന് രണ്ട് വകഭേദങ്ങളാണ് വരുന്നത്.ഓർബിറ്റർ V1 ഉം ഓർബിറ്റർ V2 വും. ഓർബിറ്റർ V1 ആണ് ബേസ് മോഡൽ. കാഴ്ചയിൽ തന്നെ ഏറെ വ്യത്യസ്തത നൽകുന്ന ഡിസൈൻ ആണ് ഈ എലക്ട്രക് സ്കൂടറിന്. ബോക്സി ഡിസൈൻ ആണ് ഈ ഇ.വി സ്കൂട്ടറിന് ടിവിഎസ് നൽകിയിരിക്കുന്നത്. ഓർബിറ്റർ V1 ഫുൾ ചാർജിൽ 92 കിലോമീറ്റർ റേഞ്ച് നൽകും. 1.8 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയാണ് V1 ൽ ടിവിഎസ് കൊടുത്തിരിക്കുന്നത്. V2 മോഡൽ 158 കിലോ മീറ്റർ റേഞ്ച് നൽകും. V1ന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 103650 രൂപ മുതലാണ്. 1.14 ലക്ഷം മുതലാണ് V2 വിന്റെ വല വരുന്നത്.

English Summary

TVS is one of the leading brands in the Indian electric two-wheeler market. So far, the company has introduced three electric scooters to the Indian market: the iQube, the X, and the Orbiter.

Loading...
Unable to load recommendations.
Follow Us
ജിമ്മിൽ പോകുന്നവർക്ക് വാഴപ്പഴം ഒരു 'സൂപ്പർ ഫുഡ്'; കാരണമിതാണ്!
ആമസോൺ ദീപാവലി സെയിൽ: ഐക്യൂ Z11 ​ലൈറ്റ് 5G ഡിസ്കൗണ്ട്
കിടിലൻ മൈലേജും കുറഞ്ഞ വിലയും - ടി.വി.എസ് റേഡിയോൺ
കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം