Vivo Y Series: വൈ സീരീസില്‍ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി വിവോ
സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസര്‍ ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. വിവോ വൈ200 ജിടി, വിവോ വൈ200 ടി, വിവോ വൈ200 യിലും സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 ചിപ്പാണുള്ളത്
വിവോയുടെ വൈ സീരീസ് സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തി കഴിഞ്ഞു. വിവോ വൈ200 ജിടി, വിവോ വൈ200 ടി, വിവോ വൈ200 എന്നീ ഫോണുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചൈനീസ് വിപണിയിലാണ് ഇപ്പോള്‍ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസര്‍ ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. വിവോ വൈ200 ജിടി, വിവോ വൈ200 ടി, വിവോ വൈ200 യിലും സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 ചിപ്പാണുള്ളത്. ഈ മൂന്ന് ഫോണുകളിലും 6000 എംഎഎച്ച് ബാറ്ററിയും 80 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമാണുള്ളത്.
അതേസമയം, ഇന്ത്യയില്‍ വില്‍ക്കുന്ന വിവോ വൈ200 ല്‍ ചില മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 6.78 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്പ്ലേയുമായാണ് വിവോ വൈ200 ജിടി അവതരിപ്പിച്ചിരിക്കുന്നത്. 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനില്‍ 4500 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് ലഭിക്കും. ഒറിജിന്‍ ഒഎസ് 4 ലാണ് വിവോ വൈ200 ജിടിയുടെ പ്രവര്‍ത്തനം നടക്കുന്നത്. കര്‍വ്ഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 12 ജിബി റാം ആണുള്ളത്.
ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഈ ഫോണിലുള്ളത്. ഇതില്‍ 50 എംപി പ്രൈമറി സെന്‍സര്‍ വരുന്നു. രണ്ട് മെഗാപിക്സലിന്റേതാണ് രണ്ടാമത്തെ സെന്‍സര്‍. 16 എംപി സെന്‍സറാണ് ഫ്രണ്ട് ക്യാമറയില്‍ നല്‍കിയിരിക്കുന്നത്. 512 ജിപി യുഎഫ്എസ് 2.2 സ്റ്റോറേജും ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐപി 64 ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ് ആണുള്ളത്.
6000 എംഎഎച്ച് ബാറ്ററിയില്‍ 60 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യമുണ്ട്. 194.6 ഗ്രാം ആണ് ഭാരം. വിവോ വൈ200 ടി, വിവോ വൈ200 ഇവ രണ്ടും ഡ്യുവല്‍ സിം ഫോണുകളാണ്. 6.72 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് വിവോ വൈ200 ടിയില്‍. 120 ഹെര്‍ട്സ് വരെ റിഫ്രഷ് റേറ്റുള്ള എല്‍സിഡി സ്‌ക്രീന്‍ ആണിതില്‍.
വില
വൈ200 ജിടി
വിവോ വൈ200 ജിടി (8ജിബി+128 ജിബി)- 18000 രൂപ
വിവോ വൈ200 ജിടി (8ജിബി+256 ജിബി)- 20000 രൂപ
വിവോ വൈ200 ജിടി (12ജിബി+256 ജിബി)- 23000 രൂപ
വിവോ വൈ200 ജിടി (12ജിബി+512 ജിബി)- 26000 രൂപ
വൈ200 ടി
വിവോ വൈ200 ടി (8ജിബി+128 ജിബി) – 13000 രൂപ
വിവോ വൈ200 ടി (8ജിബി+256 ജിബി) – 14000 രൂപ
വിവോ വൈ200 ടി (12ജിബി+256 ജിബി) – 16000 രൂപ
വിവോ വൈ200 ടി (12ജിബി+512 ജിബി) – 18000 രൂപ
വൈ200
വിവോ വൈ200 (8ജിബി+128 ജിബി) – 18000 രൂപ
വിവോ വൈ200 (8ജിബി+256 ജിബി) – 20000 രൂപ
വിവോ വൈ200 (12ജിബി+256 ജിബി) – 23000 രൂപ
വിവോ വൈ200 (12ജിബി+512 ജിബി) – 26000 രൂപ