5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India Inflation Rate: പത്ത് വര്‍ഷം കഴിഞ്ഞാല്‍ 1 കോടി രൂപയെന്നാൽ 55 ലക്ഷം രൂപ

Value Of 1 Crore Over 10 to 30 Years: ഇന്ന് നിങ്ങള്‍ വിരമിക്കല്‍ സമയത്തേക്കായി പണം നിക്ഷേപിക്കുന്നവരായിരിക്കും. പലരും ഒന്നോ രണ്ടോ കോടി രൂപ വിരമിക്കല്‍ കാലഘട്ടത്തിലേക്കായി ലഭിക്കുന്ന രീതിയിലാണ് നിക്ഷേപിക്കുന്നത്. എന്നാല്‍ ഒരു പത്ത്-മുപ്പത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നമ്മള്‍ സമ്പാദിക്കുന്ന ഒരു കോടി രൂപ എന്തെല്ലാം കാര്യങ്ങള്‍ക്കായി പ്രയോജനപ്പെടും.

India Inflation Rate: പത്ത് വര്‍ഷം കഴിഞ്ഞാല്‍ 1 കോടി രൂപയെന്നാൽ 55 ലക്ഷം രൂപ
പണപ്പെരുപ്പം Image Credit source: Money9
shiji-mk
Shiji M K | Published: 04 Feb 2025 15:16 PM

ഇന്ത്യന്‍ രൂപയുടെ മൂല്യം നാള്‍ക്കുനാള്‍ ഇടിയുകയാണ്. പണ്ടത്തെ കാലത്ത് ഒരു രൂപയ്ക്ക് ലഭിച്ചിരുന്ന പല സാധനങ്ങളും ഇന്ന് ലഭിക്കുന്നുണ്ടോ? നമ്മള്‍ പലപ്പോഴും തമാശയായി പറയാറില്ലേ ഒരു രൂപയുടെ മിഠായികള്‍ ഇന്ന് കടകളില്‍ കാണാനില്ല, എല്ലാത്തിനും വില കൂടിയെന്ന്. പണത്തിന്റെ മൂല്യത്തിലുണ്ടാകുന്ന തകര്‍ച്ചയാണ് ഇതിന് പ്രധാന കാരണം.

ഇന്ന് നിങ്ങള്‍ വിരമിക്കല്‍ സമയത്തേക്കായി പണം നിക്ഷേപിക്കുന്നവരായിരിക്കും. പലരും ഒന്നോ രണ്ടോ കോടി രൂപ വിരമിക്കല്‍ കാലഘട്ടത്തിലേക്കായി ലഭിക്കുന്ന രീതിയിലാണ് നിക്ഷേപിക്കുന്നത്. എന്നാല്‍ ഒരു പത്ത്-മുപ്പത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നമ്മള്‍ സമ്പാദിക്കുന്ന ഒരു കോടി രൂപ എന്തെല്ലാം കാര്യങ്ങള്‍ക്കായി പ്രയോജനപ്പെടും. ഇന്നാണ് ആ ഒരു കോടി രൂപ നിങ്ങളുടെ കൈവശമുള്ളതെങ്കില്‍ മക്കളുടെ വിദ്യാഭ്യാസ്യം, വിവാഹം, കാര്‍, വീട് തുടങ്ങി പല ആവശ്യങ്ങളും നിങ്ങള്‍ക്ക് നിറവേറാന്‍ സാധിക്കും.

ഒരു കോടി മതിയാകുമോ?

ഇന്ന് 1 കോടി രൂപയെന്നാല്‍ വലിയ സംഖ്യയാണ്, എന്നാല്‍ ഒരു പത്ത് വര്‍ഷം കഴിഞ്ഞാല്‍ അല്ലെങ്കില്‍ മുപ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ 1 കോടി എത്ര രൂപയ്ക്ക് സമമായിരിക്കുമെന്ന് അറിയാമോ? വിലക്കയറ്റം മൂലം പണത്തിന്റെ മൂല്യം കുറഞ്ഞുവരുന്നു. പത്ത്-പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ എത്ര രൂപ കൊടുത്തായിരുന്നു വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിച്ചിരുന്നത് എന്ന കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി. വിലക്കയറ്റം മൂലം ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കാണ് നമ്മള്‍ ഇന്ന് സാക്ഷ്യം വഹിക്കുന്നത്.

ആറ് ശതമാനം വിലക്കയറ്റ നിരക്ക് കണക്കാക്കിയാല്‍ പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഒരു കോടി രൂപയുടെ മൂല്യം 55.84 ലക്ഷം രൂപയായി കുറയും. അത് 20 വര്‍ഷം കഴിഞ്ഞാണെങ്കില്‍ 31.18 ലക്ഷമായും. 30 വര്‍ഷത്തിന് ശേഷമാണെങ്കില്‍ ഒരു കോടി രൂപയുടെ മൂല്യം 17.41 ലക്ഷം രൂപയായും കുറയുന്നു. ആറ് ശതമാനം വിലക്കയറ്റ നിരക്ക് കണക്കാക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ത്?

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാര പങ്കാളികള്‍ക്കെതിരെ പുതിയ താരിഫ് ഏര്‍പ്പെടുത്തുകയും യുഎസ് ഡോളര്‍ ശക്തിപ്പെടുത്തുകയും ചെയ്തതാണ് നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സികളെ ബാധിച്ചത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച മൂന്ന് എക്‌സിക്യൂട്ടീവ് ഉത്തരവുകളാണ് ഇപ്പോള്‍ രൂപയുടെ മൂല്യം നേരിടുന്ന ഇടിവിന് കാരണമായത്. മെക്‌സിക്കന്‍, കനേഡിയന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം താരിഫുകളും ചൈനയ്ക്ക് 10 ശതമാനം താരിഫും ഏര്‍പ്പെടുത്തിയിരുന്നു.

Also Read: Kerala Budget 2025: പെൻഷൻ 2500 രൂപയാക്കുമോ? സംസ്ഥാന ബജറ്റിൽ പ്രതീക്ഷകൾ പലത്

ഈ പുതിയ വ്യാപാര നയങ്ങള്‍ ട്രംപ് സ്വീകരിച്ചത് യുഎസ് ഡോളറിന്റെ മൂല്യം ഉയര്‍ത്തി. യുഎസ് ഡോളറിന്റെ ശക്തി വര്‍ധിച്ചത് ഏഷ്യന്‍ കറന്‍സികളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഡോളര്‍ സൂചിക 0.3 ശതമാനം ഉയര്‍ന്ന് 109.8 ആകുകയും ചെയ്തിരുന്നു.

പ്രധാന ഏഷ്യന്‍ കറന്‍സിയായ ചൈനീസ് യുവാന്‍ 0.5 ശതമാനം ഇടിഞ്ഞ് ഡോളറിന് 7.35 ആയിരുന്നു. ഇന്ത്യന്‍ രൂപയും യുവാനും ഒരേ തരത്തില്‍ നീങ്ങുന്നതിനാല്‍ യുവാനിലുണ്ടായ മാറ്റം ഇന്ത്യന്‍ രൂപയെയും സമ്മര്‍ദത്തിലാഴ്ത്തി.