AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smartphone Tips: സ്മാർട്ട്‌ഫോൺ താഴെ വീണാൽ ആദ്യം എന്ത് ചെയ്യണം?

ഫോണിലെ വെള്ളം തുടച്ച് മാറ്റാനും ശ്രമിക്കരുത്. പരമാവധി അത് സൂക്ഷിച്ച് വെയിലത്തോ ചൂടുള്ള ചുറ്റുപാടിലോ ഉണക്കാൻ നോക്കുക. ഇതിന് ശേഷം ഒരു ടെക്നീഷ്യൻ്റെ സഹായത്താൽ ക്ലീൻ ചെയ്യാം

Smartphone Tips: സ്മാർട്ട്‌ഫോൺ താഴെ വീണാൽ ആദ്യം എന്ത് ചെയ്യണം?
Smartphone TipsImage Credit source: TV9 Network
Arun Nair
Arun Nair | Published: 06 Aug 2025 | 11:51 AM

ഇപ്പോഴത്തെ കാലത്ത് സ്മാർട്ട്‌ഫോൺ ഇല്ലാതാവുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നാണ്. അതുകൊണ്ട് തന്നെ ഫോൺ ഒന്ന് താഴെ വീണാൽ പോലും പലരും ടെൻഷനിലാകുന്നതാണ് പതിവ്. സ്ക്രീൻ പൊട്ടുമോ, ഫോണിന് കേടുപാടുകൾ സംഭവിക്കുമോ തുടങ്ങിയ ആശങ്കകൾ പലപ്പോഴും ആളുകളിൽ സ്വാഭാവികവുമാണ്. ഇത്തരത്തിൽ ഫോൺ താഴെ വീണാൻ നിങ്ങൾ ചെയ്യേണ്ടത് എന്താണ് ? ശ്രദ്ധിക്കേണ്ടത് എന്താണ്? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. നിസ്സാര കാര്യങ്ങളാണിവ ഒന്ന് ശ്രദ്ധിച്ചാൽ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാം.

സ്വിച്ച് ഓഫ് ചെയ്യുക

നിങ്ങളുടെ ഫോൺ താഴെ വീണാൽ അത് എടുത്ത ഉടൻ ആദ്യം സ്വിച്ച് ഓഫ് ചെയ്യുക . കാരണം വീഴ്ചയിൽ ഫോണിന് എന്തെങ്കിലും കേടുപാടുകൾ ഉള്ളിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് വീണ്ടും ഫോൺ പ്രവർത്തിച്ചാൽ തകരാറിലായേക്കാം. ഇതിന് ശേഷം ഫോൺ ആകെ മൊത്തത്തിൽ പരിശോധിക്കാവുന്നതാണ്. ബോഡി, ക്യാമറ, സ്ക്രീൻ, എന്നിവക്ക് വിള്ളലോ, പോറലോ, പൊട്ടലോ ഒന്നും ഇല്ലെന്ന് ഉറപ്പാക്കുക.

സ്വിച്ച് ഓൺ ചെയ്യാം

ആദ്യത്തെ പരിശോധനയിൽ ഫോണിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അത് ഓൺ ചെയ്ത് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇനി ശ്രദ്ധിക്കേണ്ടത് ഫോണിൻ്റെ ടച്ച് ഫെസിലിറ്റി വർക്ക് ചെയ്യുന്നുണ്ടോ, വൈബ്രേഷനിൽ പ്രശ്നങ്ങളുണ്ടോ, സ്പീക്കറുണ്ടോ എന്നിവയൊക്കെയാണ്. ഒപ്പം നെറ്റ്‌വർക്ക് കണക്ഷൻ കിട്ടുന്നുണ്ടോ എന്നും നോക്കാം. പലപ്പോഴും വീഴ്ചയുടെ ആഘാതത്തിൽ ഫോണിൻ്റെ മദർ ബോർഡിനോ, ഐസികൾ, സെൻസറുകൾ എന്നിവക്ക് കേട് പറ്റാം.

ചെയ്യരുത്

ഫോൺ താഴെ വീണ ഉടൻ ഓൺ ആയില്ലെങ്കിൽ ഉടൻ ചാർജ് ചെയ്യാൻ ശ്രമിക്കരുത്. വീഴ്ചയിലുണ്ടായ പ്രശ്നങ്ങൾ വഴി ചിലപ്പോൾ ഫോണിന് ഉള്ളിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവാനും ചിലപ്പോൾ പൊട്ടിത്തെറിക്കാനും വരെ സാധ്യതയുണ്ട്. ഇനി വെള്ളത്തിലാണ് വീഴുന്നതെങ്കിൽ അത് ഊതി ഉണക്കിയെടുക്കാനോ ഹെയർ ഡ്രയർ ഉപയോഗിച്ച് വെള്ളം കളഞ്ഞ് ഉണക്കാനോ ശ്രമിക്കരുത്. ഉള്ളിലേക്ക് വെള്ളം കൂടുതൽ കടന്നുപോകാൻ കാരണമാകും.

ഫോണിലെ വെള്ളം തുടച്ച് മാറ്റാനും ശ്രമിക്കരുത്. പരമാവധി അത് സൂക്ഷിച്ച് വെയിലത്തോ ചൂടുള്ള ചുറ്റുപാടിലെ ഉണക്കാൻ നോക്കുക. ഇതിന് ശേഷം ഒരു ടെക്നീഷ്യൻ്റെ സഹായത്താൽ ക്ലീൻ ചെയ്യാം. ഒറ്റ നോട്ടത്തിൽ ചെറിയ കേടുപാടുകളാണ് ഫോണിന് ഉള്ളതെന്ന് തോന്നിയാലും സർവീസ് സെൻ്റർ സഹായം തേടാം. ഇതിന് മുൻപ് തുടർച്ചയായി ഫോൺ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക.