Whatsapp goes down: വാട്സ്ആപ്പ് പിണങ്ങി… പരാതികൾ കുമിഞ്ഞുകൂടി… ഇന്ത്യയിൽ മാത്രമല്ല ദക്ഷിണേഷ്യയിൽ മുഴുവൻ പ്രശ്നം
WhatsApp Goes Down, Users Report Connection Issues: പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഏറ്റവും കൂടുതൽ തടസ്സങ്ങൾ ഉണ്ടായിട്ടുള്ളത്. മറ്റു ഉപകരണങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയാതെ വരിക ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും ചെയ്യാൻ കഴിയാതെ വരികയോ സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയോ എല്ലാം ഉണ്ടായിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ന് ഉച്ചയ്ക്ക് ശേഷം വാട്സ്ആപ്പ് പണിമുടക്കിയതായി തോന്നിയോ. ഇന്റർനെറ്റിന്റെ പ്രശ്നം എന്നും സിഗ്നലിന്റെ കുറവ് എന്നും പലരും ഇതിനെ തെറ്റിദ്ധരിച്ചിട്ടുണ്ടാവാം. പക്ഷേ കാരണം ഇതൊന്നുമല്ല. വാട്സ്ആപ്പ് യഥാർത്ഥത്തിൽ പണിമുടക്കിയത് തന്നെയാണ്. ഇന്ന് ഉച്ചയോടെ ഇന്ത്യ നേപ്പാൾ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സേവനം തടസ്സപ്പെട്ടതായി നിരവധി പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സന്ദേശങ്ങൾ അയക്കാനും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനും മറ്റു ഡിവൈസുകളുമായി ബന്ധിപ്പിക്കാൻ കഴിയുന്നില്ലെന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. വെബ് പ്ലാറ്റ്ഫോമുകളിലും മൊബൈൽ ആപ്പുകളിലും കണക്റ്റിംഗ് ഓപ്ഷനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു വാട്സ്ആപ്പ്.
യഥാർത്ഥത്തിൽ സംഭവിച്ചത്
പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഏറ്റവും കൂടുതൽ തടസ്സങ്ങൾ ഉണ്ടായിട്ടുള്ളത്. മറ്റു ഉപകരണങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയാതെ വരിക ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും ചെയ്യാൻ കഴിയാതെ വരികയോ സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയോ എല്ലാം ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ച് മെറ്റയോ വാട്സ്ആപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ തടസ്സം നേരിട്ടത് ദൈനംദിന ജോലികളിൽ പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.
എന്ത് ചെയ്യാനാകും ഇത്തരം സാഹചര്യങ്ങളിൽ
- ഒന്നാമതായി ഇത് ഉപകരണത്തിന്റെ ഇന്റർനെറ്റിന്റെയോ പ്രശ്നമല്ല എന്ന് മനസ്സിലാക്കുക
- നിങ്ങളുടെ ഉപകരണമോ ആപ്പോ റീസ്റ്റാർട്ട് ചെയ്യുന്നതിനുമുമ്പ് അല്പസമയം കാത്തിരിക്കുക
- ഇത്തരം ദിവസങ്ങൾ നേരിട്ട് കഴിഞ്ഞാൽ ഡൗൺ ഡിറ്റക്ടർ പോലുള്ള വെബ്സൈറ്റുകൾ പരിശോധിക്കുക
- കൂടാതെ വാട്സാപ്പിന്റെയോ മെറ്റയുടെയോ ഔദ്യോഗിക അറിയിപ്പുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റും പ്രചരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക