മൂന്ന് കളറുകളിൽ ഒരു കില്ലാടി ഫോൺ! 5000 രൂപ ബാങ്ക് ഡിസ്കൗണ്ടുമായി ഷവോമി 17T 5G വിൽപ്പന തുടങ്ങി
Xiaomi 17T 5G goes on sale in India- ഷവോമി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത പ്രീമിയം ലെവൽ സ്മാർട്ട്ഫോണായ ഷവോമി 17T 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന തുടങ്ങി. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 54999 രൂപ, 59999 രൂപ വിലകളിൽ ഇത് വാങ്ങാനാകും. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഷവോമി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് വിൽപ്പന.
ഷവോമി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത പ്രീമിയം ലെവൽ സ്മാർട്ട്ഫോണായ ഷവോമി 17T 5ജി (XIAOMI 17T 5G) ഇന്ന് (ജൂൺ 10) മുതൽ ഇന്ത്യയിൽ വിൽപ്പന തുടങ്ങി. ഉപയോക്താക്കൾക്ക് ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഷവോമി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഷവോമി 17T 5ജി ഇപ്പോൾ വാങ്ങാനാകും. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ കിടിലൻ 5ജി ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്, പർപ്പിൾ, ബ്ലൂ, ബ്ലാക്ക് എന്നിവയാണ് ഈ ഓപ്ഷനുകൾ. 60000 രൂപയിൽ താഴെ വിലയിൽ ഒരു പ്രീമിയം സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഷവോമി 17T പരിഗണിക്കാം. ഇപ്പോൾ ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ വില 55000 രൂപയിൽ ഒതുക്കാം എന്ന പ്രത്യേകതയുമുണ്ട്.
രണ്ട് റാം + സ്റ്റോറേജ് വേരിയന്റുകളിലാണ് ഷവോമി 17T 5ജി വാങ്ങാൻ ലഭ്യമായിട്ടുള്ളത്. അതിൽ 12GB + 256GB അടിസ്ഥാന വേരിയന്റിന് 59,999 രൂപയും 12GB + 512GB ടോപ് വേരിയന്റിന് 64,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 54999 രൂപ, 59999 രൂപ വിലകളിൽ ഇത് വാങ്ങാനാകും.
Also Read: നോട്ടമിട്ട് വച്ചോ… 8000mAh ബാറ്ററിയൊക്കെയുണ്ട്! റിയൽമി P4R 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ലെയ്ക ക്യാമറകൾ, അഡ്വാൻസ്ഡ് ഐ-കെയർ ഡിസ്‌പ്ലേ, നെക്സ്റ്റ് ജനറേഷൻ ബാറ്ററി ടെക്നോളജി എന്നിവ അടക്കം ശക്തമായ ഫീച്ചറുകൾ ഈ ഷവോമി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഹെവി മൾട്ടിടാസ്കിങ്ങും മൊബൈൽ ഗെയിമിങ്ങും ഉൾപ്പെടെ ഈസിയായി കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ട് മീഡിയടെക് ഡൈമെൻസിറ്റി 8500-അൾട്രാ ചിപ്‌സെറ്റ് കരുത്തിലാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
പ്രധാന ഫീച്ചറുകൾ
3.4GHz ഒക്ടാ-കോർ ഡൈമെൻസിറ്റി 8500-അൾട്രാ 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 50MP മെയിൻ ക്യാമറ (1/1.55″ ലൈറ്റ് ഫ്യൂഷൻ 800 സെൻസർ, f/1.7 അപ്പർച്ചർ, OIS), 12MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 50MP 5x പെരിസ്‌കോപ്പ് ടെലിഫോട്ടോ (f/3.0 അപ്പർച്ചർ, OIS), 4K 60fps വരെ വീഡിയോ റെക്കോർഡിങ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.
1G+6P ഹൈബ്രിഡ് ലെയ്‌ക സമ്മിലക്‌സ് ലെൻസ് സ്ട്രക്ചറും ലെയ്‌ക അൾട്രാപ്യുവർ ഒപ്റ്റിക്കൽ ഡിസൈനും പ്രധാന ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 50MP ലെയ്‌ക 5x ടെലിഫോട്ടോ ക്യാമറ സിസ്റ്റം സങ്കീർണ്ണമായ 30cm മാക്രോ ഫോട്ടോഗ്രാഫി മുതൽ 10x ഒപ്റ്റിക്കൽ-ഗ്രേഡ് സൂം വരെയും 120x AI അൾട്രാ സൂം വരെയും വൈവിധ്യമാർന്ന ഫോക്കൽ ശ്രേണിയെ പിന്തുണയ്ക്കുന്നു. ഫ്രണ്ടിൽ 32MP ക്യാമറ ( 4K 30fps വീഡിയോ റെക്കോർഡിങ് പിന്തുണ) ആണ് ഉള്ളത്.
6.59-ഇഞ്ച് (2756 x 1268 പിക്സൽസ്) 1.5K OLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
ആം മാലി -G720 MC8 GPU, 12GB LPPDDR5X റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ് എന്നിവയും ഇതിലുണ്ട്.
67W ഹൈപ്പർചാർജിങ് പിന്തുണയുള്ള 6500mAh ബാറ്ററിയുമായാണ് ഷവോമി 17T എത്തിയിട്ടുള്ളത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ OS 3- ൽ ആണ് പ്രവർത്തനം. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
English Summary
Xiaomi launched its premium smartphone Xiaomi 17T 5G in India last week and it has gone on sale in India from today. With a bank discount of Rs 5,000 as part of the launch offer, it can be purchased at prices of Rs 54,999 and Rs 59,999 respectively. It is available on Xiaomi’s official website, Amazon and Xiaomi retail outlets. It is available in Purple, Blue and Black colour options.