പുതുവർഷ തുടക്കം മിന്നിക്കും! ഷവോമി 18 പ്രോ, റെഡ്മി നോട്ട് 17 ഓറ, ഷവോമി 18T ഇന്ത്യ ലോഞ്ച് വരുന്നു

Xiaomi smartphones launching in India in early 2027: ഷവോമി 18 പ്രോ, റെഡ്മി നോട്ട് 17 ഓറ എന്നീ മോഡലുകൾ ജനുവരി ആദ്യ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഷവോമി തയാറെടുക്കുന്നു. ഇതിന് പിന്നാലെ, ഷവോമി 18 പ്രോയെക്കാൾ കുറഞ്ഞ വിലയിൽ തെരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷൻ എന്ന നിലയിൽ ഷവോമി 18T മോഡലും ഏപ്രിലിനോട് അ‌ടുത്ത് ഇന്ത്യയിൽ എത്തും എന്നാണ് സൂചന.

പുതുവർഷ തുടക്കം മിന്നിക്കും! ഷവോമി 18 പ്രോ, റെഡ്മി നോട്ട് 17 ഓറ, ഷവോമി 18T ഇന്ത്യ ലോഞ്ച് വരുന്നു

Xiaomi Smartphones Launching In India In Early 2027

Published: 

14 Nov 2026 | 07:30 AM

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ശക്തന്മാരിലൊന്നായ ഷവോമി പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ കിടിലൻ ഫോണുകൾ അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നു. പ്രീമിയം, മിഡ്-റേഞ്ച് വിഭാഗങ്ങളിലായി പുതിയ ഷവോമി, റെഡ്മി 2027 ജനുവരി ആദ്യത്തോടെ അവതരിപ്പിക്കാനാണ് നീക്കം. ഷവോമി 18 പ്രോ(Xiaomi 18 Pro), റെഡ്മി നോട്ട് 17 ഓറ (Redmi Note 17 Aura) എന്നീ മോഡലുകൾ ജനുവരി ആദ്യ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഷവോമി തയാറെടുക്കുന്നു എന്ന് പ്രമുഖ ടിപ്സ്റ്റർ അ‌ഭിഷേക് യാദവ് വെളിപ്പെടുത്തിയിരിക്കുന്നു. ഈ ഫോണുകളുടെ ലോഞ്ചിനെക്കുറിച്ച് ഷവോമി ഔദ്യോഗികമായി പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

ജനുവരിയിൽ മാത്രമല്ല, തുടർന്നുള്ള മാസങ്ങളിലും സ്മാർട്ട്ഫോൺ ലോഞ്ചുകൾക്ക് ഷവോമി പ്ലാൻ ചെയ്യുന്നുണ്ട്. മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തോടെ ഷവോമി 18ടി (Xiaomi 18T) മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നും ടിപ്സ്റ്റർ സൂചന നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഷവോമി 17, ഷവോമി 17 അൾട്ര എന്നീ മോഡലുകൾ മാത്രമേ കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നുള്ളൂ.

Also Read: ഇതുവരെ വാങ്ങിയില്ലെങ്കിൽ ഇനി ഐഫോൺ 18 പ്രോ വാങ്ങാൻ 3 കാരണങ്ങൾ

ഇത്തവണ പ്രീമിയം നിരയിൽ ഉൾപ്പെടെ കൂടുതൽ ഷവോമി ഫോണുകൾ ഇന്ത്യയിലേക്ക് എത്തും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷവോമി 18 പ്രോയിലൂടെയായിരിക്കും ഷവോമി ഇന്ത്യയിൽ പുതുവർഷത്തിലെ ലോഞ്ചുകൾക്ക് തുടക്കം കുറിക്കുക. ജനുവരി ആദ്യ ആഴ്ചതന്നെ എത്തുന്ന ഷവോമി 18 പ്രോ രണ്ടാമത്തെ ആഴ്ചമുതൽ ഇന്ത്യയിൽ വിൽപ്പനയാരംഭിക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏകദേശം 1.5 ലക്ഷം രൂപയായിരിക്കും ഷവോമി 18 പ്രോയുടെ ഇന്ത്യയിലെ പ്രാരംഭ വിലയെന്ന് ടിപ്സ്റ്റർ അ‌ഭിഷേക് യാദവ് അവകാശപ്പെടുന്നു. റിയർ പാനലിലും മിനി ഡിസ്പ്ലേ സഹിതം എത്തുന്ന ഷവോമി 18 പ്രോ ഡിസൈൻ, പെർഫോമൻസ് എന്നിവ കൊണ്ട് വിപണിയുടെ പ്രീതി പിടിച്ചുപറ്റും എന്നാണ് കരുതപ്പെടുന്നത്.

ഷവോമി 18 പ്രോ മാത്രമല്ല, റെഡ്മി നോട്ട് 17 ഓറ എന്ന മോഡലും ജനുവരി ആദ്യ ആഴ്ച ഇന്ത്യയിലെത്തും എന്നാണ് ലീക്ക് റിപ്പോർട്ട്. റെഡ്മി നോട്ട് 17 സീരീസിന്റെ ഭാഗമായി നോട്ട് 17, നോട്ട് 17 പ്രോ, നോട്ട് 17 പ്രോ മാക്സ് എന്നീ മൂന്ന് മോഡലുകൾ ഇതിനകം ഇന്ത്യയിലെത്തിയിട്ടുണ്ട്. ഈ നിരയിലേക്കാണ് ഓറ എന്ന പുതിയ മോഡൽ കൂടി എത്തുന്നത്. ഇതിന്റെ ഫീച്ചറുകളോ വിലയോ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഷവോമി അ‌ടുത്ത വർഷം മാർച്ച്- ഏപ്രിലോടെ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന മറ്റൊരു മോഡൽ ഷവോമി 18T ആണ്. ഇത് ഷവോമി 18 പ്രോയെക്കാൾ കുറഞ്ഞ വിലയിൽ തെരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷൻ എന്ന നിലയിലാണ് അ‌വതരിപ്പിക്കപ്പെടുക. മീഡിയടെക് ഡൈമെൻസിറ്റി 8600 ചിപ്‌സെറ്റ്, 200MP പ്രൈമറി സെൻസറോട് കൂടിയ ലൈക്ക (Leica) ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിൽ പ്രതീക്ഷിക്കുന്നു.

English Summary

Xiaomi is preparing to launch various smartphone models in India as early as the beginning of 2027. Tipster Abhishek Yadav suggests that the Xiaomi 18 Pro and Redmi Note 17 Aura are expected to arrive in India during the first week of January. Additionally, the tipster has revealed that the Xiaomi 18T model is also set to reach India sometime between March and April. However, this has not been officially confirmed.

Loading...
Unable to load recommendations.
Follow Us
ഫ്ലിപ്പ്കാർട്ട് ഡീൽ: 15000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ
വെജിറ്റേറിയൻ ആണോ? ഒമേഗ 3 ലഭിക്കാൻ മികച്ച സസ്യാഹാരങ്ങൾ
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്