Xiaomi Wearables: ആപ്പിളിനെ പിന്തള്ളി ഷവോമി; വിയറബിൾസ് സെയിൽസിൽ ഒന്നാമത്

Xiaomi Surpasses Apple In Wearables: സ്മാർട്ട് വിയറബിൾസ് മാർക്കറ്റിൽ ആപ്പിളിനെ പിന്തള്ളി ഷവോമി ഒന്നാം സ്ഥാനത്ത്. 2025 ആദ്യ ക്വാർട്ടറിൽ 44 ശതമാനം വളർച്ചയോടെയാണ് ഷവോമി ഒന്നാമത് എത്തിയത്.

Xiaomi Wearables: ആപ്പിളിനെ പിന്തള്ളി ഷവോമി; വിയറബിൾസ് സെയിൽസിൽ ഒന്നാമത്

സ്മാർട്ട് വാച്ച്

Published: 

26 May 2025 08:13 AM

സ്മാർട്ട് വിയറബിൾസിൽ ആപ്പിളിൻ്റെ അപ്രമാദിത്വം തകർത്ത് ഷവോമി. 2025 ആദ്യ ക്വാർട്ടറിൽ ആപ്പിളിനെ മറികടന്ന് ഷവോമിയാണ് ആഗോളാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. 44 ശതമാനം വാർഷികവളർച്ചയാണ് ഷവോമിയ്ക്ക് ഉണ്ടായത്. ആപ്പിൾ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

കനാലിസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വാവെയ്, സാംസങ്, ഗാർമിൻ എന്നീ കമ്പനികൾ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്. ആദ്യ ക്വാർട്ടറിലെ ആകെ ഷിപ്മെൻ്റുകൾ 46.6 മില്ല്യൺ ആണ്. കഴിഞ്ഞ തവണത്തെ കണക്കിൽ നിന്ന് 13 ശതമാനമാണ് വർധന. ബേസിക് വിയറബിൾസിലാണ് ഏറ്റവും ഉയർന്ന വളർച്ച കണ്ടത്. ഇവിടെ ഷവോമി ആപ്പിളിനെ വെട്ടി ഒന്നാമതെത്തി. ഷവോമി സ്മാർട്ട് ബാൻഡ് 9, റെഡ്മി ബാൻഡ് 5 എന്നീ മോഡലുകളാണ് ഈ കാലയളവിൽ കമ്പനി പുറത്തിറക്കിയത്. ഇതിൽ റെഡ്മി ബാൻഡ് 5 ആണ് ഇക്കാലയളവിൽ കമ്പനിയുടെ ബെസ്റ്റ് സെല്ലിങ് വിയറബിൾ ഡിവൈസ്.

ഈ വർഷം രണ്ടാം ക്വാർട്ടറിൽ ആപ്പിളിൻ്റെ മാർക്കറ്റ് ഷെയർ വർധിക്കുമെന്നാണ് കണക്കുകൂട്ടലുകൾ. വരും മാസങ്ങളിൽ ആപ്പിളിൻ്റെ 10ആം വാർഷിക സ്മാർട്ട്‌വാച്ച് പുറത്തിറങ്ങുകയാണ്. ഇത് മാർക്കറ്റ് ഷെയർ വർധിപ്പിക്കുമെന്ന് വിദഗ്ദർ പറയുന്നു. വാവെ 36 ശതമാനം വളർച്ച കാഴ്ചവച്ചു. 74 ശതമാനമാണ് ഇക്കാലയളവിൽ സാംസങ് കാഴ്ചവച്ച വളർച്ച. ഗ്യാലക്സി ഫിറ്റ് എന്ന പേരിൽ വിലകുറഞ്ഞ ഡിവൈസുകളും ഗ്യാലക്സി വാച്ച് എന്ന പേരിൽ പ്രീമിയം മോഡലുകളും പുറത്തിറക്കിയതിലൂടെയാണ് കമ്പനിയ്ക്ക് ഇത് സാധ്യമായത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും