AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru-Kollam Special Train: ബെംഗളൂരു-കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ ബുക്കിങ് ഇന്ന് മുതല്‍; സ്റ്റോപ്പുകളും സമയവും ഇതാ

Bengaluru to Kollam Train Booking and Stops: എസ്എംവിടി ബെംഗളൂരു മുതല്‍ കൊല്ലം വരെയാണ് ട്രെയിനുള്ളത്. കൊല്ലത്ത് നിന്ന് എസ്എംവിടി ബെംഗളൂരു വരെയും ട്രെയിന്‍ സര്‍വീസ് നടത്തും. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി ഡിസംബര്‍ 22 രാവിലെ 8 മുതലുള്ള അവസരം യാത്രക്കാര്‍ പ്രയോജനപ്പെടുത്തണമെന്ന് റെയില്‍വേ അറിയിച്ചു.

Bengaluru-Kollam Special Train: ബെംഗളൂരു-കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ ബുക്കിങ് ഇന്ന് മുതല്‍; സ്റ്റോപ്പുകളും സമയവും ഇതാ
ട്രെയിന്‍ Image Credit source: Southern Railway Facebook Page
shiji-mk
Shiji M K | Updated On: 22 Dec 2025 06:22 AM

കൊല്ലം: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ക്രിസ്മസ്-പുതുവത്സര തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞ ദിവസമാണ് ദക്ഷിണ റെയില്‍വേ കേരളത്തിലേക്ക് മറ്റൊരു ട്രെയിന്‍ കൂടി പ്രഖ്യാപിച്ചത്. ബെംഗളൂരുവില്‍ നിന്ന് കൊല്ലം വരെയാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്. ടിക്കറ്റ് ബുക്ക് ഇന്ന് (ഡിസംബര്‍ 22 തിങ്കള്‍) രാവിലെ 8 മണിക്ക് ആരംഭിക്കും.

എസ്എംവിടി ബെംഗളൂരു മുതല്‍ കൊല്ലം വരെയാണ് ട്രെയിനുള്ളത്. കൊല്ലത്ത് നിന്ന് എസ്എംവിടി ബെംഗളൂരു വരെയും ട്രെയിന്‍ സര്‍വീസ് നടത്തും. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി ഡിസംബര്‍ 22 രാവിലെ 8 മുതലുള്ള അവസരം യാത്രക്കാര്‍ പ്രയോജനപ്പെടുത്തണമെന്ന് റെയില്‍വേ അറിയിച്ചു.

എപ്പോള്‍ പുറപ്പെടും?

എസ്എംവിടി ബെംഗളൂരു-കൊല്ലം എക്‌സ്പ്രസ് ട്രെയിന്‍ (06573) ഡിസംബര്‍ 25 വ്യാഴം, ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ബെംഗളൂരുവില്‍ നിന്ന് യാത്ര പുറപ്പെടുന്നത്. പിറ്റേദിവസം രാവിലെ 6.30ന് കൊല്ലത്തെ എത്തിച്ചേരും.

സ്റ്റോപ്പുകളും സമയവും

3 മണിക്ക് എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ 3.10ന് കൃഷ്ണരാജപുരം, 3.58ന് ബംഗരാജപേട്ട്, 7.40ന് സേലം, 8.45ന് ഈറോഡ്, 9.33ന് തിരുപ്പു, 10.20ന് പോഡന്നൂര്‍, 11.17ന് പാലക്കാട്, 12.25ന് തൃശൂര്‍, 1.28ന് ആലുവ, 1.50ന് എറണാകുളം ടൗണ്‍, 3.07ന് കോട്ടയം, 3.28ന് ചങ്ങനാശേരി, 3.39ന് തിരുവല്ല, 3.50ന് ചെങ്ങന്നൂര്‍, 4.02ന് മാവേലിക്കര, 4.16ന് കായംകുളം, പിറ്റേദിവസം 6.30ന് കൊല്ലം എന്നിങ്ങനെ എത്തിച്ചേരും.

മടക്കയാത്ര

ഡസംബര്‍ 26 വെള്ളിയാഴ്ചയാണ് ട്രെയിനിന്റെ മടക്കയാത്ര. കൊല്ലം-എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ് (06574) വെള്ളിയാഴ്ച രാവിലെ 10.30ന് കൊല്ലത്ത് നിന്ന് പുറപ്പെടും. പിറ്റേദിവസം പുലര്‍ച്ചെ 3.30ന് ബെംഗളൂരുവില്‍ എത്തിച്ചേരും.

Also Read: Special Train: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; ബുക്കിങ് നാളെ രാവിലെ ആരംഭിക്കും

സ്റ്റോപ്പുകളും സമയവും

കൊല്ലത്ത് നിന്ന് 10.30 ന് രാവിലെ യാത്ര ആരംഭിക്കുന്ന ട്രെയിന്‍ 11.26ന് കായംകുളം, 11.36 ന് മാവേലിക്കര, 11.48 ന് ചെങ്ങന്നൂര്‍, 11.57 ന് തിരുവല്ല, 12.08 ന് ചെങ്ങനാശേരി, 12.24 ന് കോട്ടയം, 1. 35ന് എറണാകുളം ടൗണ്‍, 2.3ന് ആലുവ, 3 ന് തൃശൂര്‍, 6.42ന് പാലക്കാട്, 6.20ന് പോഡന്നൂര്‍, 7.18ന് തിരുപ്പു, 8.20ന് ഈറോഡ്, 9.20 ന് സേലം, 12.38ന് ബംഗരാജപേട്ട്, 1.15 ന് കൃഷ്ണരാജപുരം എന്നീ സ്റ്റേഷനുകള്‍ കടന്ന് പിറ്റേദിവസം 3.30ന് എസ്എംവിടി ബെംഗളൂരുവില്‍ എത്തിച്ചേരും.