KEAM 2026: പ്ലസ് ടുവില്‍ കെമിസ്ട്രി പഠിക്കാത്തവര്‍ക്ക് അപേക്ഷിക്കാമോ? എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്കു വേണ്ടത് ഈ യോഗ്യതകള്‍
KEAM 2026 Engineering Eligibility: നിരവധി വിദ്യാര്‍ത്ഥികള്‍ കീം 2026 എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നുണ്ട്. എഞ്ചിനീയറിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ യോഗ്യതകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം
കീം 2026 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തിരക്കിലാണ് വിദ്യാര്‍ത്ഥികള്‍. നിരവധി പേരാണ് എഞ്ചിനീയറിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നത്. ചിലര്‍ക്കെങ്കിലും അപേക്ഷിക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് സംശയമുണ്ടാകാം. ആര്‍ക്കൊക്കെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാമെന്ന് വിശദമായി നോക്കാം.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഹയര്‍സെക്കന്‍ഡറി പരീക്ഷകളിലോ, അല്ലെങ്കില്‍ തത്തുല്യമായ മറ്റേതെങ്കിലും പരീക്ഷകളിലോ ഫിസിക്‌സ്, മാത്തമാറ്റിക്സ്, എന്നിവ നിര്‍ബന്ധിത വിഷയങ്ങളായി പഠിച്ചിരിക്കണം. കെമിസ്ട്രി ഒരു ഓപ്ഷണല്‍ വിഷയമായും പഠിച്ചിരിക്കണം. ഈ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 45 ശതമാനം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിന് അര്‍ഹരാണ്.
കെമിസ്ട്രി പഠിച്ചിട്ടില്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സസിന്റെ മാര്‍ക്ക് പരിഗണിക്കും. കെമിസ്ട്രിയും കമ്പ്യൂട്ടര്‍ സയന്‍സും പഠിച്ചിട്ടില്ലെങ്കില്‍ ബയോടെക്‌നോളജി പരിഗണിക്കും. കെമിസ്ട്രിയും, കമ്പ്യൂട്ടര്‍ സയന്‍സും, ബയോടെക്‌നോളജിയും പഠിച്ചിട്ടില്ലെങ്കില്‍ ബയോളജിയുടെ മാര്‍ക്ക് പരിഗണിക്കുന്നതാണ്.
Also Read: KEAM 2026: കീമിന് അപേക്ഷിക്കേണ്ടത് എങ്ങനെ? രജിസ്‌ട്രേഷനില്‍ ശ്രദ്ധിക്കേണ്ടത് ഈ അഞ്ച് കാര്യങ്ങള്‍
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ബിടെക്
അഗ്രികൾച്ചർ എഞ്ചിനീയറിങ്, ബിടെക് ഫൂഡ് ടെക്നോളജി എന്നീ കോഴ്സുകൾ, കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബിടെക് ഡയറി ടെക്നോളജി, ബിടെക് ഫൂഡ് ടെക്നോളജി എന്നീ കോഴ്സുകൾ, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസിന്റെ കീഴിലുള്ള ബിടെക് ഫുഡ് ടെക് നോളജി കോഴ്സ്, മറ്റ് ബിടെക് കോഴ്‌സുകള്‍ എന്നിവ എഞ്ചിനീയറിങില്‍ ഉള്‍പ്പെടുന്നു.
ആര്‍ക്കിടെക്ചര്‍ കോഴ്‌സ്
ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധിത വിഷയമായും കെമിസ്ട്രി/ബയോളജി/ടെക്നിക്കൽ വൊക്കേഷണൽ വിഷയങ്ങൾ/ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ ഇൻഫോർമാറ്റിക്സ് പ്രാക്ടീസ്/ എഞ്ചിനീയറിംഗ് ഗ്രാഫിക്സ്/ ബിസിനസ് സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഐഛിക വിഷയമായും പഠിച്ചിരിക്കണം.
കുറഞ്ഞത് 45 ശതമാനം മാര്‍ക്ക് നേടി പാസായിരിക്കണം. അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് നിര്‍ബന്ധിത വിഷയമായി പഠിച്ച് 45 ശതമാനം മാര്‍ക്കോടെ 10+3 ഡിപ്ലോമ വിജയിച്ചവര്‍ക്കും ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് പ്രവേശനം ലഭിക്കും. നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്‌ചർ (NATA) പ്രകാരമുള്ള നിശ്ചിത യോഗ്യതയും നേടിയിരിക്കണം.