AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navratri 2025 : നവരാത്രി ആഘോഷനിറവില്‍ നാട്, ഇന്ന് ദുര്‍ഗാഷ്ടമി; പ്രിയപ്പെട്ടവർക്ക് ആശംസകള്‍ നേരാം

Navratri 2025 Durga Ashtami Today: ദേവി ആരാധനയ്ക്കും പൂജ വെപ്പിനുമുള്ള ദിവസമാണ് ഈ അഷ്ടമി. കേരളത്തിൽ പ്രത്യേകിച്ച് പൂജാവെപ്പ് ആചാരം നടക്കുന്നത് ഇന്നേ ദിവസമാണ്.

Navratri 2025 : നവരാത്രി ആഘോഷനിറവില്‍ നാട്, ഇന്ന് ദുര്‍ഗാഷ്ടമി; പ്രിയപ്പെട്ടവർക്ക് ആശംസകള്‍ നേരാം
Happy Navaratri WishesImage Credit source: social media
sarika-kp
Sarika KP | Published: 30 Sep 2025 08:14 AM

ആദിപരാശക്തിയായ ദുർഗ്ഗാദേവിയെ ആരാധിക്കുന്ന ഉത്സവമാണ് നവരാത്രി. രാജ്യമെമ്പാടും ഹൈന്ദവ വിശ്വാസികൾ ഇന്ന് ദുര്‍ഗാഷ്ടമി ആഘോഷിക്കുകയാണ്. ദേവി ആരാധനയ്ക്കും പൂജ വെപ്പിനുമുള്ള ദിവസമാണ് ഈ അഷ്ടമി. കേരളത്തിൽ പ്രത്യേകിച്ച് പൂജാവെപ്പ് ആചാരം നടക്കുന്നത് ഇന്നേ ദിവസമാണ്. തിങ്കളാഴ്ച ചിലയിടത്ത് പൂജവെച്ചില്ലെങ്കിൽ ഇന്ന് പൂജവെക്കാം.

ശരദ് നവരാത്രിയിലെ അഷ്ടമിയെ ദുര്‍ഗ്ഗാഷ്ടമി എന്നാണ് പറയുക. സായം കാലത്ത് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. വിദ്യാർത്ഥികൾ പുസ്തകം പേന തുടങ്ങിയവയും തൊഴിലാളികളും കരകൗശലവിദഗ്ധരും അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്ക്ക് വെയ്ക്കാറുണ്ട്. പൊതുവെ ക്ഷേത്രങ്ങളിലാണ് പൂജ വെക്കുക. എന്നാല്‍ സ്വന്തം വീട്ടിലും പൂജ വെക്കാവുന്നതാണ്. വീട്ടില്‍ പൂജ വെക്കുമ്പോള്‍ പൂജാമുറിയിൽ പീഠം വെച്ചതിനു ശേഷം പട്ട് വിരിച്ചു വേണം വെക്കാന്‍.

നാളെയാണ് മഹാനവമി. നവരാത്രിയിലെ പ്രധാന ദിനമാണ് ഇത്. വ്യാഴാഴ്ചയാണ് വിദ്യാരം​ഭം. രാവിലെ പൂജയെടുപ്പിനുശേഷം വിദ്യാരംഭം ആരംഭിക്കും. എല്ലായിടത്തും കുട്ടികളെ എഴുത്തിനിരുത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

Also Read:പുസ്തകം പൂജവെച്ചാൽ വായിക്കാൻ പാടില്ല… വിദ്യ കുറയും? വിശ്വാസത്തിനു പിന്നിലെ സത്യം

ദുർഗാഷ്ടമി ആശംസകൾ നേരാം

  1. എല്ലാവർക്കും ദുർഗാഷ്ടമി ആശംസകൾ
  2. അമ്മ ദുർഗയുടെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉണ്ടാകട്ടെ ദുർഗാഷ്ടമി ആശംസകൾ!
  3. നിങ്ങളുടെ ജീവിതത്തിൽ ശക്തിയും സമാധാനവും ദേവി നിറയ്ക്കട്ടെ. ദുർഗാഷ്ടമി ആശംസകൾ!
  4. ദേവി ​ദുർ​ഗയുടെ കരുണയാൽ എല്ലാ തടസ്സങ്ങളും മാറട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ!
  5. ദുർഗാഷ്ടമി ദിനത്തിൽ നിങ്ങൾക്ക് പുതിയ തുടക്കമാകട്ടെ! ഹൃദയം നിറഞ്ഞ ആശംസകൾ
  6. അഷ്ടമി പൂജയുടെ ഭക്തിയിൽ ദേവി സരസ്വതി നിങ്ങളുടെ വിദ്യയെ അനുഗ്രഹിക്കട്ടെ. ആശംസകൾ
  7. അമ്മയുടെ കരത്തിൽ ഭക്തന്റെ ഭാവി സുരക്ഷിതമാണ്.ദുർഗാഷ്ടമി ആശംസകൾ!
  8. സൗഖ്യവും സമാധാനവും നിറഞ്ഞ ഒരു ഉജ്ജ്വല ജീവിതം ആശംസിക്കുന്നു!
  9. പൂജാവെപ്പ് നമ്മുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും ദിവ്യശക്തി നൽകട്ടെ. ദുർഗാഷ്ടമി ആശംസകൾ!
  10. ഈ ദുർഗാഷ്ടമിദിനത്തിൽ, ദേവിയുടെ അനുഗ്രഹം എല്ലായിടത്തും നിറയട്ടെ.
  11. ശക്തിയുടെയും വിജയത്തിന്റെയും ദിനം; ഹൃദയം നിറഞ്ഞ ആശംസകൾ!
  12. ഈ ദുർഗാഷ്ടമിദിനത്തിൽ ദൈവിക ശക്തി നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ.
  13. ദുർഗാദേവി എല്ലാ ദു:ഖങ്ങളും അകറ്റി സന്തോഷം പകരട്ടെ, ആശംസകൾ