AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Suresh Gopi on PM Shri Scheme: ‘രാഷ്ട്രീയവും കുത്തിത്തിരിപ്പും ഇല്ലാത്ത കുട്ടികളാണ് ഗുണഭോക്താക്കൾ, അവര്‍ക്ക് ഗുണം ചെയ്യട്ടെ’; പിഎം ശ്രീ വിവാദത്തിൽ സുരേഷ് ഗോപി

Suresh Gopi Welcomes Kerala Joining PM Shri Scheme: ഇത് കുട്ടികളുടെ ആവശ്യമാണ്. അതിൽ കളങ്കം വീഴാതെ ഇരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

Suresh Gopi on PM Shri Scheme: ‘രാഷ്ട്രീയവും കുത്തിത്തിരിപ്പും ഇല്ലാത്ത കുട്ടികളാണ് ഗുണഭോക്താക്കൾ, അവര്‍ക്ക് ഗുണം ചെയ്യട്ടെ’; പിഎം ശ്രീ വിവാദത്തിൽ സുരേഷ് ഗോപി
Suresh GopiImage Credit source: Facebook
sarika-kp
Sarika KP | Updated On: 25 Oct 2025 12:02 PM

തൃശൂർ: വൈകിയാണെങ്കില്ലും സംസ്ഥാന സര്‍ക്കാര്‍ പി.എം.ശ്രീയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയവും കുത്തിതിരിപ്പും ഇല്ലാത്ത പാവം കുഞ്ഞുങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കളെന്നും അവര്‍ക്ക് ഗുണം ചെയ്യട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ പല സ്കൂളുകളും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണെന്ന് നിങ്ങൾ തന്നയല്ലേ പറഞ്ഞതെന്നും ഇത് എല്ലാം നന്മയിലേക്ക് വരേണ്ടയെന്നും സുരേഷ് ​ഗോപി തൃശൂരിൽ പറഞ്ഞു.

അൻപത് വർഷങ്ങൾക്ക് മുൻപ് നിർമിച്ച സ്കൂളുകളുടെ അപകട ഭീഷണിയിലാണോ നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടതെന്നും നമ്മുടെ കൊച്ചുമക്കളെ അയകേണ്ടയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിപിഐ ഉയർത്തുന്ന വിവാദത്തെ കുറിച്ച് ചോ​ദിച്ചപ്പോൾ സിപിഐക്ക് അവരുടെ അവകാശമുണ്ടെന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. സിപിഎമ്മിനും അവരുടെ അവകാശം, കോണ്‍ഗ്രസിന് അവരുടെ അവകാശം, കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും അവരുടേതായ അവകാശം. എന്നാൽ, ഇത് കുട്ടികളുടെ ആവശ്യമാണ്. അതിൽ കളങ്കം വീഴാതെ ഇരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

Also Read:ധാരണാപത്രത്തില്‍ നിന്നും എൽഡിഎഫ് പിന്‍മാറണം’; എംഎ ബേബിയെ കണ്ട് പ്രതിഷേധം അറിയിക്കാന്‍ സിപിഐ

അതേസമയം പിഎം ശ്രീ വിവാദത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ പൊട്ടിത്തെറി തുടരുന്നു. സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കാനുള്ള നീക്കത്തിലാണ് സിപിഐ. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. പിഎം ശ്രീയിൽ അനുനയത്തിന് മന്ത്രി വി. ശിവൻകുട്ടി സിപിഐ നേതാക്കളെ കാണും. എംഎൻ സ്മാരകത്തിലെത്തിയാണ് ശിവൻകുട്ടി സിപിഐ നേതാക്കളെ കാണുന്നത്. ബിനോയ് വിശ്വത്തെയും ജി.ആർ അനിലിനെയും സിപിഐ ഓഫീസിലെത്തി വിദ്യാഭ്യാസ മന്ത്രി കാണും.