Suresh Gopi: വലിയ ഫ്രസ്‌ട്രേഷനിലേക്ക് കൊണ്ടുചെന്ന് ചാടിച്ചതുപോലെയായിരുന്നു; ‘മന്ത്രിപദവി’യെക്കുറിച്ച് സുരേഷ് ഗോപി
Suresh Gopi about ministerial post: ഒരു ഡിപ്രഷനിലേക്ക് പോകുന്ന തരത്തിലായിരുന്നു. പാഷന്‍ സപ്രസ് ചെയ്യേണ്ടി വന്നു. അതുവരെയും സിനിമയുള്ള സമയങ്ങളിലെല്ലാം കാലത്ത് ഉണര്‍ന്നിരുന്നത് മേക്കപ്പ് ഇടാന്‍ വേണ്ടിയായിരുന്നു. 2024 ജൂണ്‍ 10 മുതല്‍ മേക്കപ്പ് ഇടാന്‍ വേണ്ടിയല്ല ഉണരുന്നതെന്നും സുരേഷ് ഗോപി
തനിക്ക് പുതിയതായി കിട്ടിയ ഉത്തരവാദിത്തം വലിയ ഫ്രസ്‌ട്രേഷനിലേക്ക് കൊണ്ടുചെന്ന് ചാടിച്ച ഒരു അവസ്ഥ പോലെയായിരുന്നുവെന്ന് സുരേഷ് ഗോപി.’മന്ത്രിപദവി’യെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മുത്താരംകുന്ന് പിഒ സിനിമയുടെ 40-ാം വാര്‍ഷികം ആഘോഷിക്കുന്നതിനും, സംവിധായകന്‍ സിബി മലയിലിനെ ആദരിക്കുന്നതിനും സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താരമെന്ന പദവിയാണോ, സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണോ കൂടുതല്‍ ആസ്വദിക്കുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”ഒരുപക്ഷേ, വലിയ ഫ്രസ്‌ട്രേഷനിലേക്ക് എന്നെ കൊണ്ടുചെന്ന് ചാടിച്ച ഒരു അവസ്ഥയാണ് എനിക്ക് പുതിയതായി കിട്ടിയ ഉത്തരവാദിത്തം. ഒരു ഡിപ്രഷനിലേക്ക് ഞാന്‍ പോകുന്ന തരത്തിലായിരുന്നു. പാഷന്‍ എനിക്ക് സപ്രസ് ചെയ്യേണ്ടി വന്നു. ഞാന്‍ അതുവരെയും സിനിമയുള്ള സമയങ്ങളിലെല്ലാം കാലത്ത് ഉണര്‍ന്നിരുന്നത് മേക്കപ്പ് ഇടാന്‍ വേണ്ടിയായിരുന്നു. 2024 ജൂണ്‍ 10 മുതല്‍ മേക്കപ്പ് ഇടാന്‍ വേണ്ടിയല്ല ഉണരുന്നത്. അത് എന്നെ ഡിപ്രഷനിലേക്ക് തള്ളുന്ന ഒരു അവസ്ഥയുണ്ടായിട്ടുണ്ട്. അതില്‍ ചില കാര്‍ക്കശ്യങ്ങളും കര്‍ശനതകളും ഒക്കെ ഉണ്ടായിരുന്നു”-സുരേഷ് ഗോപി പറഞ്ഞു.




പിന്നീട് രണ്ടാമത്തെ നേതാവ് (അമിത് ഷാ) അതില്‍ ഇളവുകള്‍ നല്‍കി. ഇപ്പോള്‍ തനിക്ക് എന്റെപാഷനില്‍ ഏര്‍പ്പെട്ടുകൊണ്ട് തന്നെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്. ഇപ്പോള്‍ സ്വഭാവ ഗുണങ്ങളൊക്കെ എല്ലാവര്‍ക്കും അനുഭവത്തില്‍ വരുന്നുണ്ട്. ഇപ്പോള്‍ സന്തോഷമാണ്. താന്‍ രണ്ടും ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന അന്വേഷിക്കുന്ന സംഘം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. അതീവ രഹസ്യമായിട്ടാണ് മൊഴിയെടുത്തത്. തിരുവനന്തപുരത്ത് വച്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുടെ മൊഴിയെടുത്തത്. പൂരം അലങ്കോലപ്പെട്ടത് തന്നെ അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്ന് സുരേഷ് ഗോപി അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.