AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

2025 Nobel Prize in Literature: 2025ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു, ഇത്തവണത്തെ പുരസ്കാരം ദുരന്തങ്ങളുടെ മഹാവ്യാഖ്യാതാവിന്

2025 Nobel Prize in Literature awarded to Hungarian author: 1954-ൽ തെക്ക് കിഴക്കൻ ഹംഗറിയിലെ ഗ്യൂലയിൽ ജനിച്ച ലാസ്‌ലോയെ തേടി 71-ാം വയസ്സിലാണ് നൊബേൽ എത്തുന്നത്. കഴിഞ്ഞ പത്തിലധികം വർഷങ്ങളായി നൊബേൽ സമ്മാനത്തിനായി അദ്ദേഹത്തിന് സാധ്യത കൽപിച്ചിരുന്നു.

2025 Nobel Prize in Literature: 2025ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു, ഇത്തവണത്തെ പുരസ്കാരം ദുരന്തങ്ങളുടെ മഹാവ്യാഖ്യാതാവിന്
László KrasznahorkaiImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 09 Oct 2025 19:34 PM

സ്റ്റോക്ക്ഹോം: 2025-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരനായ ലാസ്‌ലോ ക്രാസ്നഹോർക്കൈ ആണ് പുരസ്‌കാരത്തിന് അർഹനായത്.

‘ഗൗരവ സാഹിത്യത്തെ അക്ഷരങ്ങളിലാവാഹിച്ച ദുരന്തങ്ങളുടെ മഹാവ്യാഖ്യാതാവ്’ എന്നാണ് ലാസ്‌ലോ അറിയപ്പെടുന്നത്. പ്രമേയത്തിലും രചനാരീതിയിലും അദ്ദേഹം പുലർത്തിയ ഗഹനതയാണ് ലാസ്‌ലോയുടെ സാഹിത്യത്തിന്റെ സവിശേഷ സൗന്ദര്യം. രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കാൻ മടിക്കാത്ത എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം.

1954-ൽ തെക്ക് കിഴക്കൻ ഹംഗറിയിലെ ഗ്യൂലയിൽ ജനിച്ച ലാസ്‌ലോയെ തേടി 71-ാം വയസ്സിലാണ് നൊബേൽ എത്തുന്നത്. കഴിഞ്ഞ പത്തിലധികം വർഷങ്ങളായി നൊബേൽ സമ്മാനത്തിനായി അദ്ദേഹത്തിന് സാധ്യത കൽപിച്ചിരുന്നു.

 

പ്രധാന കൃതികളും എഴുത്തുരീതിയും

 

1985-ൽ പ്രസിദ്ധീകരിച്ച ‘സതാന്താങ്കോ’ (Sátántangó) ആണ് ലാസ്‌ലോയുടെ ആദ്യ നോവൽ. ‘ദ് മെലങ്കളി ഓഫ് റെസിസ്റ്റൻസ്’ (The Melancholy of Resistance), ‘വാർ ആൻഡ് വാർ’ (War and War), ‘സീബോ ദെയർ ബിലോ’ (Seiobo There Below), ‘ദ് ലാസ്റ്റ് വൂൾഫ് ആൻഡ് ഹെർമൻ’ (The Last Wolf and Herman) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലത്. കാലത്തെയും അതിർത്തികളെയും ഭേദിക്കുന്ന തരത്തിൽ എഴുത്തിൽ രാഷ്ട്രീയം പ്രതിഫലിക്കണം എന്ന ചിന്താഗതിക്ക് ഉടമയായിരുന്നു ലാസ്‌ലോ. ഗൗരവമുള്ള സാഹിത്യത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരത്തെ കാണുന്നതെന്ന് നിരൂപകനായ എൻ. ഇ. സുധീർ അഭിപ്രായപ്പെട്ടു.

ദക്ഷിണ കൊറിയൻ എഴുത്തുകാരിയായ ഹാൻ കാങിനായിരുന്നു 2024-ലെ സാഹിത്യ നൊബേൽ സമ്മാനം ലഭിച്ചത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഭാഗങ്ങളിലെ നൊബേൽ സമ്മാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.