10 കിലോ അധിക ലഗേജ് വെറും 24 രൂപയ്ക്ക്; പ്രവാസികളേ ഉടന്‍ ബുക്ക് ചെയ്‌തോളൂ
Air India Baggage Offer: അവധിക്കാലത്ത് നാട്ടിലേക്കെത്തുന്ന പ്രവാസികള്‍ക്ക് സൗകര്യപ്രദമാകും വിധത്തിലാണ് ഓഫര്‍ ഒരുക്കിയിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന സമയത്ത് പ്രവാസികള്‍ പ്രിയപ്പെട്ടവര്‍ക്കായി ധാരാളം സമ്മാനങ്ങള്‍ വാങ്ങിക്കാറുണ്ട്.
അബുദബി: ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയിരിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. വിമാനയാത്രയില്‍ അധിക ലഗേജ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ യാത്രക്കാര്‍ക്കും ഒരു ദിര്‍ഹം (ഏകദേശം 24 രൂപ) നല്‍കിയാല്‍ 10 കിലോ അധിക ലഗേജ് നാട്ടിലെത്തിക്കാം.
നവംബര്‍ 30 വരെയാണ് ഓഫര്‍ ലഭിക്കുക. ഓഫറിനായി നിങ്ങള്‍ക്ക് ഒക്ടോബര്‍ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നടത്തുന്ന യാത്രകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. എന്നാല്‍ ഒക്ടോബര്‍ 31ന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കുകയില്ല.
അവധിക്കാലത്ത് നാട്ടിലേക്കെത്തുന്ന പ്രവാസികള്‍ക്ക് സൗകര്യപ്രദമാകും വിധത്തിലാണ് ഓഫര്‍ ഒരുക്കിയിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന സമയത്ത് പ്രവാസികള്‍ പ്രിയപ്പെട്ടവര്‍ക്കായി ധാരാളം സമ്മാനങ്ങള്‍ വാങ്ങിക്കാറുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഓഫര്‍ പ്രഖ്യാപിച്ചതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക മേഖലാ മാനേജര്‍ പിപി സിങ് വ്യക്തമാക്കി.




Also Read: UAE New Onboard Rules: യുഎഇ എയര്‍ലൈന്‍ ഓണ്‍ബോര്‍ഡ് നിയമങ്ങളില്‍ മാറ്റം; ഇവ കൊണ്ടുപോകാനാകില്ല
ദുബായ്, ഷാര്‍ജ, അബുദബി, മസ്‌കറ്റ്, ദമാം, ദോഹ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇന്ത്യയിലെ ഇരുപതിലേറെ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. ദീപാവലി, ക്രിസ്തുമത് എന്നിവയുടെ മുന്നോടിയായി കമ്പനി പുറത്തിറക്കിയ ഓഫര്‍ കൂടുതലാളുകള്‍ക്ക് പ്രയോജനപ്പെടുമെന്ന കാര്യം ഉറപ്പാണ്.