തമിഴ്നാടിന്റെ ‘കൊച്ചുമകൾ’! സമാധാന നൊബേൽ ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക്
Navanethem Navi Pillay wins Nobel Peace Prize: അന്താരാഷ്ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിലെ സേവനത്തിലൂടെ പ്രശസ്തയാണ് നവനീതം നവി പിള്ള. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ജനിച്ചുവളർന്ന നവി പിള്ളയുടെ ഇന്ത്യൻ വേരുകൾ തമിഴ്നാടുമായി ബന്ധപ്പെട്ടുകിടക്കുന്നു.

Navanethem Navi Pillay Wins Nobel Peace Prize 2026
ജനീവ: 2026-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക്. ഐക്യരാഷ്ട്രസഭയുടെ മുൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രമുഖയായ നിയമജ്ഞയും ആണ്. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം ലഭിച്ചത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിലെ സേവനത്തിലൂടെ പ്രശസ്തയാണ് നവനീതം നവി പിള്ള. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ജനിച്ചുവളർന്ന നവി പിള്ളയുടെ ഇന്ത്യൻ വേരുകൾ തമിഴ്നാടുമായി ബന്ധപ്പെട്ടുകിടക്കുന്നു.
തമിഴ്നാടിന്റെ കൊച്ചുമകൾ
നവനീതം നവി പിള്ള സമാധാന നൊബേൽ നേടുമ്പോൾ ഇന്ത്യക്കും തമിഴ്നാടിനും ഇത് അഭിമാന നിമിഷം തന്നെയാണ്. നവി പിള്ളയുടെ മുത്തശ്ശൻ തമിഴ്നാട് സ്വദേശിയാണ്. ഇന്ത്യൻ തമിഴ് വംശജയായ നവി പിള്ള 1941 സെപ്റ്റംബർ 23-ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ആണ് ജനിച്ചത്. നടാൽ സർവകലാശാലയിൽനിന്ന് ബിരുദവും നിയമബിരുദവും നേടി.
Also Read: കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സന് സാഹിത്യ നൊബേൽ
ദക്ഷിണാഫ്രിക്കയിലെ വംശീയ വിവേചന വിരുദ്ധ നിയമപോരാട്ടങ്ങളിൽ സജീവ പങ്കാളിയായിരുന്ന നവനീതം നവി പിള്ള. 1967-ൽ സ്വന്തമായി അഭിഭാഷക സ്ഥാപനം ആരംഭിച്ചു. പിന്നീട് ഹാർവാർഡ് ലോ സ്കൂളിൽനിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദവും 1988-ൽ ഡോക്ടറേറ്റ് ബിരുദവും പൂർത്തിയാക്കി. 1995-ൽ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ആദ്യത്തെ വെള്ളക്കാരല്ലാത്ത വനിതാ ജഡ്ജിയായി നിയമിക്കപ്പെട്ടു.
ചരിത്രപ്രസിദ്ധമായ റുവാണ്ടൻ കൂട്ടക്കൊല കേസ് വിചാരണ ചെയ്ത അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിന്റെ (ICTR) അധ്യക്ഷയായും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ പദവി വഹിച്ച ആദ്യ ദക്ഷിണാഫ്രിക്കൻ വംശജയാണ് നവി പിള്ള. 2015 ഏപ്രിലിൽ വധശിക്ഷയ്ക്കെതിരെയുള്ള അന്താരാഷ്ട്ര കമ്മീഷന്റെ 16-ാമത് കമ്മീഷണറായ അവർ, ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ ആരംഭിച്ച ഇൻഫർമേഷൻ ആൻഡ് ഡെമോക്രസി കമ്മീഷനിലെ പ്രധാന അംഗങ്ങളിൽ ഒരാൾ ആണ്.
സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ നടപ്പിലാക്കുന്നതിനും വേണ്ടി ജീവിതകാലം മുഴുവൻ അവർ നടത്തിയ നിസ്വാർത്ഥ സേവനങ്ങളെ നോർവീജിയൻ നോബൽ കമ്മിറ്റി പ്രത്യേകമായി എടുത്തുപറഞ്ഞു. നവി പിള്ളയുടെ പുരസ്കാര നേട്ടത്തെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം സ്വാഗതം ചെയ്തു. “ഇതൊരു മികച്ച വാർത്തയാണ്, മനുഷ്യാവകാശങ്ങൾക്കായി കൂടുതൽ സമർപ്പണവും പ്രതിബദ്ധതയും നമുക്ക് ആവശ്യമാണ്,” എന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം വക്താവ് ഷാബിയ മാന്റൂ പറഞ്ഞു.
English Summary
The 2026 Nobel Peace Prize has been awarded to Navanethem “Navi” Pillay, a person of Indian origin. She is a prominent South African jurist and a former United Nations High Commissioner for Human Rights. The award recognizes her significant contributions to the protection of human rights and the international justice system. Navi Pillay’s grandfather hailed from Tamil Nadu.