AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സന് സാഹിത്യ നൊബേൽ

Nobel Prize in Literature 2026 Anne Carson wins: 1950-ൽ കാനഡയിലെ ടൊറന്റോയിൽ ജനിച്ച ആൻ കാഴ്സന്, കവിതയും പരിഭാഷയും ഗദ്യവുമെല്ലാം ചേർന്ന വ്യത്യസ്തമായ രചനാശൈലിയിലൂടെയാണ് ലോകശ്രദ്ധ നേടിയത്. 'ദി ബ്യൂട്ടി ഓഫ് ദ ഹസ്ബൻഡ്' (The Beauty of the Husband), 'ഓട്ടോബയോഗ്രഫി ഓഫ് റെഡ്' (Autobiography of Red), സഹോദരന്റെ ഓർമ്മയ്ക്കായി തയ്യാറാക്കിയ 'നോക്സ്' (Nox) തുടങ്ങിയവ അവരുടെ പ്രശസ്തമായ രചനകളിൽ ചിലതാണ്.

കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സന് സാഹിത്യ നൊബേൽ
Nobel Prize In Literature 2026 Anne Carson WinsImage Credit source: Niklas Elmehed © Nobel Prize Outreach
Prasanth Kumar
Prasanth Kumar | Published: 08 Oct 2026 | 06:16 PM

2026-ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം കനേഡിയൻ കവയിത്രിയും എഴുത്തുകാരിയുമായ ആൻ കാഴ്സന് (Anne Carson). ക്ലാസിക്കൽ കൃതികളുമായുള്ള സർഗ്ഗാത്മക സംവാദങ്ങളിലൂടെ സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ നൽകിയ ധീരവും വൈവിധ്യമാർന്നതുമായ എഴുത്തിനാണ് പുരസ്കാരം. വാക്കുകളോടുള്ള ഭാഷാശാസ്ത്രജ്ഞന്റെ അഭിനിവേശവും പുതിയ അർത്ഥങ്ങൾ കണ്ടെത്താനുള്ള കവിയുടെ ആഗ്രഹവും തമ്മിലുള്ള കൂട്ടിമുട്ടലാണ് ആന് കാർസന്റെ രചനകളെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. 12 ദശലക്ഷം സ്വീഡിഷ് ക്രോണാണ് (ഏകദേശം 1.2 ദശലക്ഷം ഡോളർ) സമ്മാനത്തുക. ഡിസംബർ 10-ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

1950-ൽ കാനഡയിലെ ടൊറന്റോയിൽ ജനിച്ച ആൻ കാഴ്സന്, കവിതയും പരിഭാഷയും ഗദ്യവുമെല്ലാം ചേർന്ന വ്യത്യസ്തമായ രചനാശൈലിയിലൂടെയാണ് ലോകശ്രദ്ധ നേടിയത്. ‘ദി ബ്യൂട്ടി ഓഫ് ദ ഹസ്ബൻഡ്’ (The Beauty of the Husband), ‘ഓട്ടോബയോഗ്രഫി ഓഫ് റെഡ്’ (Autobiography of Red), സഹോദരന്റെ ഓർമ്മയ്ക്കായി തയ്യാറാക്കിയ ‘നോക്സ്’ (Nox) തുടങ്ങിയവ അവരുടെ പ്രശസ്തമായ രചനകളിൽ ചിലതാണ്.

Also Read: തന്മാത്രകളുടെ രഹസ്യം തേടിയുള്ള യാത്ര; രസതന്ത്ര നൊബേൽ ഹെൻറി ബി. കഗാനും കെൻസോ സോയിക്കും

കവി, പണ്ഡിത, വിവർത്തക, ക്ലാസിസിസ്റ്റ്, പ്രൊഫസർ, ഉപന്യാസക തുടങ്ങി കനേഡിയൻ സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ് ആൻ കഴ്‌സൻ. 1986 ൽ പ്രസിദ്ധീകരിച്ച ഇറോസ് ദ് ബിറ്റർസ്വീറ്റ് ആണ് ആനിന്റെ ആദ്യകാലത്തെ പ്രധാന കൃതി. പുരാതന ഗ്രീക്ക് തത്വചിന്തയെ ആധുനികതയുമായി ഇഴചേർത്ത ഈ കൃതി അക്കാദമിക് പഠനവും സാഹിത്യരചനയും ഒരുമിച്ചുചേർക്കുന്ന കാഴ്സൻ രചനാശൈലിക്ക് തുടക്കമിട്ടു.

ടൊറന്റോ യൂണിവേഴ്‌സിറ്റി പ്രൊഡക്ട് എന്നാണ് സമകാലികർ തമാശയോടെ ആൻ കഴ്‌സനെ വിശേഷിപ്പിക്കുന്നത്. 2025 ൽ കനേഡിയൻ ഇൻഡി റോക്ക് ബാൻഡായ റിയോസ്റ്റാറ്റിക്സ് പുറത്തിറക്കിയ ദ് ഗ്രേറ്റ് ലേക്സ് സ്യൂട്ട് എന്ന ആൽബത്തിലും ആൻ കാഴ്സൻ പങ്കാളിയായി. പ്രിൻസ്റ്റൻ സർവകലാശാല അടക്കമുള്ള സർവകലാശാലകളിൽ അധ്യാപികയുമായി.

പുരാതന ഗ്രീക്ക്, ലാറ്റിൻ സാഹിത്യത്തിലെ കഥാപാത്രങ്ങളും ആശയങ്ങളും ആനിന്റെ രചനകളിൽ സാന്നിധ്യമാകുന്നുണ്ട്. യുറിപ്പിഡീസിന്റെ “ഹെലൻ” എന്ന നാടകത്തിലെ ട്രോയിലെ ഹെലന്റെ കഥയും മെർലിൻ മൺറോയുടെ കഥയും സമന്വയിപ്പിച്ച് 2019-ൽ അവതരിപ്പിച്ച “നോർമ ജീൻ ബേക്കർ ഓഫ് ട്രോയ്” ആനിന്റെ വേറിട്ട ശൈലിക്ക് ഉദാഹരണമാണ്. താരതമ്യ സാഹിത്യത്തിലും നരവംശസാസ്ത്രത്തിലും ചരിത്രത്തിലുമുള്ള താൽപര്യങ്ങളെ ഇണക്കിച്ചേർത്താണ് ആൻ പലപ്പോഴും എഴുതിയത്.

ഗ്രീക്ക്, ലാറ്റിൻ ഇതിഹാസങ്ങളെയും മഹാരഥരായ എഴുത്തുകാരുടെ രചനകളെയും ആൻ വിവർത്തനം ചെയ്തിട്ടുണ്ട്. എസ്കിലസ്, യൂറിപ്പിഡീസ്, ഹോമർ, സാഫോ, സോഫോക്ലീസ് തുടങ്ങിയ എഴുത്തുകാരെ ആൻ പരിഭാഷപ്പെടുത്തുകയും പുതിയ കാലത്തിന്റെ പശ്ചാത്തലത്തിൽ ആ രചനകളെ പുനർവായിക്കുകയും ചെയ്തു. കനേഡിയൻ സാഹിത്യത്തിന് നൽകിയ അതുല്യമായ സംഭാവനകൾ മാനിച്ചുകൊണ്ട് സർക്കാർ മെമ്പർ ഓഫ് ഓർഡർ ഓഫ് കാനഡ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.

English Summary

The 2026 Nobel Prize in Literature has been awarded to the Canadian poet and writer Anne Carson. The award recognizes her bold and diverse body of work, which has given new forms to contemporary literature through creative dialogues with classical texts. The Swedish Academy described Anne Carson’s writings as a convergence of a linguist’s passion for words and a poet’s desire to discover new meanings.

Follow Us