Big Ticket: എന്റമ്മോ…അബുദബി ബിഗ് ടിക്കറ്റ് അടിച്ചത് മലയാളി ഡ്രൈവര്‍ക്ക്

Abu Dhabi Big Ticket Malayali Winner: ചെന്നൈ സ്വദേശികളായ വിനായഗ മൂര്‍ത്തി, മുഹമ്മദ് ജാവീദ് രാജ്ഭാറി, ശക്തിവിനായഗം എന്നിവരെ തേടിയും സമ്മാനമെത്തിയിട്ടുണ്ട്. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളാണ് ഇവര്‍ നേടിയത്. അഞ്ചാം സമ്മാനം ലഭിച്ചത് ബംഗ്ലാദേശ് സ്വദേശിയായ ഭോബരാജ് ഖായ്ക്കാണ്.

Big Ticket: എന്റമ്മോ...അബുദബി ബിഗ് ടിക്കറ്റ് അടിച്ചത് മലയാളി ഡ്രൈവര്‍ക്ക്

Abu Dhabi Big Ticket

Published: 

23 Dec 2025 12:18 PM

അബുദബി: അബുദബി ബിഗ് ടിക്കറ്റ് സമ്മാനത്തിളക്കത്തില്‍ കേരളക്കര. ബിഗ് ടിക്കറ്റിന്റെ ഡിസംബറിലെ രണ്ടാമത്തെ ഇ ഡ്രോയില്‍ മലയാളി ഡ്രൈവറെ തേടിയാണ് സമ്മാനമെത്തിയത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ബഷീര്‍ കൈപ്പുറത്താണ് ഒരു ലക്ഷം ദിര്‍ഹം അതായത് 2,438,582 രൂപ സമ്മാനം നേടിയത്. സമ്മാനത്തുക നാട്ടിലേക്ക് അയച്ചുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു.

ചെന്നൈ സ്വദേശികളായ വിനായഗ മൂര്‍ത്തി, മുഹമ്മദ് ജാവീദ് രാജ്ഭാറി, ശക്തിവിനായഗം എന്നിവരെ തേടിയും സമ്മാനമെത്തിയിട്ടുണ്ട്. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളാണ് ഇവര്‍ നേടിയത്. അഞ്ചാം സമ്മാനം ലഭിച്ചത് ബംഗ്ലാദേശ് സ്വദേശിയായ ഭോബരാജ് ഖായ്ക്കാണ്.

ഡിസംബര്‍ മാസത്തില്‍ 30 മില്യണ്‍ ദിര്‍ഹമാണ് ബിഗ് ടിക്കറ്റിന്റെ ഗ്രാന്‍ഡ് പ്രൈസ്. ഇതിന്റെ നറുക്കെടുപ്പ് ജനുവരി മൂന്നിന് നടക്കും. അഞ്ച് പേര്‍ക്കാണ് സമാശ്വാസ സമ്മാനം വിതരണം ചെയ്യുക, 50,000 ദിര്‍ഹം വീതമായിരിക്കും ഇത്.

Also Read: UAE Big Ticket: 250 ഗ്രാമിന്റെ സ്വര്‍ണബാര്‍; യുഎഇ ബിഗ് ടിക്കറ്റില്‍ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യക്കാരന്‍

അതേസമയം, ലോകത്തിന്റെ ഏതുകോണിലുള്ളവര്‍ക്കും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ഭാഗമാകാം. ഒരാള്‍ക്ക് ഒറ്റയ്‌ക്കോ അല്ലെങ്കില്‍ സംഘം ചേര്‍ന്നോ ടിക്കറ്റുകള്‍ വാങ്ങിക്കാവുന്നതാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ബിഗ് ടിക്കറ്റ് വഴി കോടികള്‍ സ്വന്തമാക്കിയിട്ടുണ്ട്.

അസഹനീയമായ പല്ലുവേദനയാണോ? വീട്ടിൽ തന്നെ മരുന്നുണ്ട്
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്
കരിഞ്ഞു പോയ ഭക്ഷണം കളയേണ്ട! അരുചി മാറ്റാൻ വഴിയുണ്ട്
പെട്ടെന്ന് ഉറക്കം പോകാൻ ബെസ്റ്റ് ചായയോ കാപ്പിയോ
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ
കൂട്ടിലായിട്ടും എന്താ ശൗര്യം ! പത്തനംതിട്ട വടശേരിക്കരയില്‍ പിടിയിലായ കടുവ
വയസ് 102, പാറക്കുട്ടിയമ്മ മലകയറി
അതിക്രൂരം, 25 ലക്ഷം നഷ്ടപരിഹാരം വേണം