UAE Big Ticket: 250 ഗ്രാമിന്റെ സ്വര്‍ണബാര്‍; യുഎഇ ബിഗ് ടിക്കറ്റില്‍ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യക്കാരന്‍
Big Ticket Abu Dhabi Gold Winner: ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലൂടെ 30 വര്‍ഷത്തിലേറയായി അബുദബിയില്‍ താമസിക്കുന്ന നാഗരാജന്‍ വെങ്കിട്ടരാമനെ തേടിയാണ് ഭാഗ്യമെത്തിയത്. 250 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണബാറാണ് സമ്മാനം.
പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് കഷ്ടപ്പാടിന്റെയും സഹനത്തിന്റെയും മാത്രം കഥയായിരിക്കില്ല പറയാനുണ്ടാകുക, മറിച്ച് വര്‍ഷങ്ങളോളം ലോട്ടറി എടുത്തതിന്റെ കൂടിയാകും. എന്നാല്‍ ചിലര്‍ക്ക് ലോട്ടറിയിലുള്ള കാത്തിരിപ്പ് വേഗത്തില്‍ അവസാനിപ്പിക്കാന്‍ സാധിക്കുന്നു, മറ്റ് ചിലര്‍ക്കാകട്ടെ അതങ്ങനെ അനന്തമായി തുടരും. ഇപ്പോഴിതാ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ യുഎഇ ബിഗ് ടിക്കറ്റ് വഴി സ്വര്‍ണം സ്വന്തമാക്കിയ ഇന്ത്യക്കാരന്റെ കഥയാണ് നാടാകെ പരക്കുന്നത്.
ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലൂടെ 30 വര്‍ഷത്തിലേറയായി അബുദബിയില്‍ താമസിക്കുന്ന നാഗരാജന്‍ വെങ്കിട്ടരാമനെ തേടിയാണ് ഭാഗ്യമെത്തിയത്. 250 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണബാറാണ് സമ്മാനം. ഷോ അവതാരകനായ റിച്ചാര്‍ഡില്‍ നിന്നും വന്ന കോള്‍ നാഗരാജനില്‍ ഉണ്ടാക്കിയത് അമ്പരപ്പാണ്. ആ അമ്പരപ്പില്‍ തന്നെ, നാഗരാജന്‍ തിരിച്ച് ചോദിച്ചു നിങ്ങള്‍ റിച്ചാര്‍ഡ് അല്ലേ എന്ന്.
241818 എന്ന നമ്പര്‍ വഴിയാണ് നാഗരാജനിലേക്ക് ഭാഗ്യം വന്നെത്തിയത്. 1994ലാണ് നാഗരാജന്‍ യുഎഇയില്‍ എത്തുന്നത്. ഇപ്പോള്‍ കുടുംബത്തോടൊപ്പം അബുദബിയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് നാഗരാജന്‍. ഇത്രയും വര്‍ഷത്തിനിടെ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടതായി വന്നിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.




സമ്മാനം ലഭിച്ചുവെന്ന് കരുതി ലോട്ടറി എടുക്കുന്നത് അവസാനിപ്പിക്കില്ലെന്നാണ് നാഗരാജന്‍ പറയുന്നത്. താന്‍ പതിവായി ലോട്ടറി എടുക്കാറുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.
60 കോടി നേടി ഇന്ത്യക്കാരന്‍
അബുദബി ബിഗി ടിക്കറ്റ് വഴി 60 കോടി രൂപ സ്വന്തമാക്കി ഇന്ത്യക്കാരന്‍. തമിഴ്‌നാട് സ്വദേശിയായ ശരവണ്‍ വെങ്കിടാചലമാണ് സമ്മാനത്തുകയ്ക്ക് അര്‍ഹനായത്. നവംബറില്‍ നടന്ന ജാക്ക്‌പോട്ടില്‍ 25 മില്യണ്‍ ദിര്‍ഹം അതായത്, ഏകദേശം 60 കോടി രൂപ അദ്ദേഹത്തിന് ലഭിച്ചു.