AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Abu Dhabi Big Ticket Winner: ബിഗ് ടിക്കറ്റിലൂടെ 35 കോടി സ്വന്തമാക്കി; പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യൻ യുവാവ് നാട്ടിലേക്ക്

Indian Man Wins Abu Dhabi Big Ticket Grand Prize: 15 മില്യൺ ദിർഹം സ്വന്തമാക്കിയതോടെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് സന്ദീപ്. മൂന്ന് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചുകൊണ്ടാണ് യുവാവ് നാട്ടിലേക്ക് മടങ്ങുന്നത്.

Abu Dhabi Big Ticket Winner: ബിഗ് ടിക്കറ്റിലൂടെ 35 കോടി സ്വന്തമാക്കി; പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യൻ യുവാവ് നാട്ടിലേക്ക്
സന്ദീപ് കുമാർImage Credit source: Social Media
Nandha Das
Nandha Das | Updated On: 04 Sep 2025 | 07:17 PM

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 278-ാമത് സീരീസ് നറുക്കെടുപ്പില്‍ 15 മില്യൺ ദിർഹം (35 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഇന്ത്യൻ യുവാവ്. ദുബൈയില്‍ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് കുമാർ പ്രസാദാണ് നറുക്കെടുപ്പിൽ വിജയിച്ച ഭാഗാശാലി. 200669 എന്ന നമ്പറുള്ള അബുദാബി ബിഗ് ടിക്കറ്റ് ഓഗസ്റ്റ് 19നാണ് സന്ദീപ് വാങ്ങിയത്. കഴിഞ്ഞ നറുക്കെടുപ്പിലെ വിജയി ആണ് ഇതവണത്തെ സമ്മാനാർഹമായ ടിക്കറ്റ് തിരഞ്ഞെടുത്തത്.

15 മില്യൺ ദിർഹം സ്വന്തമാക്കിയതോടെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് സന്ദീപ്. മൂന്ന് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചുകൊണ്ടാണ് യുവാവ് നാട്ടിലേക്ക് മടങ്ങുന്നത്. തന്റെ 30 വർഷത്തെ ജീവിതത്തിനിടയിൽ ഇത്രയും സന്തോഷിച്ച മറ്റൊരു നിമിഷം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും ഫോണില്‍ വിളിച്ചാണ് സന്ദീപിനെ സമ്മാനവിവരം അറിയിച്ചത്. സെപ്റ്റംബർ മൂന്നിന് വന്ന ഫലപ്രഖ്യാപനം സന്ദീപിന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.

ദുബായിൽ ഡ്രൈ ഡോക്ക് ജീവനക്കാരനായി ജോലി ചെയ്യുന്ന സന്ദീപ് കുമാർ, കഴിഞ്ഞ മൂന്ന് മാസമായി ബിഗ്ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. 20 സുഹൃത്തുക്കളുമായി ചേർന്നാണ് യുവാവ് സമ്മാനാർഹമായ അബുദാബി ബിഗ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക സുഹൃത്തുക്കൾക്ക് വീതിച്ചു നൽകുമെന്നും സന്ദീപ് പറഞ്ഞു. തനിച്ച് ടിക്കറ്റ് വാങ്ങാനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്നും അതുകൊണ്ടാണ് സുഹൃത്തുക്കളുമായി ചേർന്ന് വാങ്ങിയതെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

ALSO READ: റെക്കോഡിട്ട് ദുബൈയില്‍ സ്വര്‍ണവില; മലയാളികള്‍ ഉള്‍പ്പെടെ ആശങ്കയില്‍

മാതാപിതാക്കളും ഭാര്യയും രണ്ട് സഹോദരന്മാരും ഒരു സഹോദരിയും അടങ്ങുന്നതാണ് സന്ദീപിന്റെ കുടുംബം. അച്ഛന്റെ ആരോഗ്യ പ്രശ്നങ്ങൾ തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്ന് പറഞ്ഞ സന്ദീപ്, ഇനി തനിക്ക് കുടുംബത്തോടൊപ്പം ഒന്നിച്ചു കഴിയാമെന്നതിന്റെ സന്തോഷത്തിലാണ്. നാട്ടിൽ നല്ലൊരു ബിസിനസ് ആരംഭിക്കണമെന്നതാണ് യുവാവിന്റെ ആഗ്രഹം.