Abu Dhabi Big Ticket: അടിച്ചത് ബിഗ് ടിക്കറ്റെങ്കില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന് തന്നെ; ശരവണന് കിട്ടിയത് 60 കോടി രൂപ
Indian expat engineer wins Big Ticket draw: ശരവണ്‍ വെങ്കിടാചലത്തിനാണ് ബിഗ് ടിക്കറ്റ് ലഭിച്ചത്. 25 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 60 കോടി രൂപ) ആണ് ശരവണന്‍ സ്വന്തമാക്കിയത്. ഒക്ടോബര്‍ 30ന് വാങ്ങിയ 463221 എന്ന നമ്പറിലെ ടിക്കറ്റാണ് ശരവണന് സൗഭാഗ്യം സമ്മാനിച്ചത്
അബുദാബി ബിഗ് ടിക്കറ്റിലൂടെ വീണ്ടും ഒരു ഇന്ത്യക്കാരന്‍ കോടീശ്വരനായി. തമിഴ്‌നാട് സ്വദേശിയായ ശരവണ്‍ വെങ്കിടാചലത്തെയാണ് (44) ഇത്തവണ ഭാഗ്യം തേടിയെത്തിയത്. നവംബറിലെ ബിഗ് ടിക്കറ്റ് ജാക്ക്‌പോട്ടില്‍ 25 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 60 കോടി രൂപ) ആണ് ശരവണന്‍ സ്വന്തമാക്കിയത്. അബുദാബിയില്‍ എഞ്ചിനീയറാണ് ശരവണന്‍. സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഷോയുടെ അവതാരകര്‍ വിളിച്ചിട്ടും ശരവണന്‍ ഫോണ്‍ എടുത്തിരുന്നില്ല. പിന്നീട് സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിളിച്ചപ്പോഴാണ് സന്തോഷവാര്‍ത്ത അറിയുന്നത്.
നവംബര്‍ മൂന്നിനായിരുന്നു നറുക്കെടുപ്പ്. ഒക്ടോബര്‍ 30ന് വാങ്ങിയ 463221 എന്ന നമ്പറിലെ ടിക്കറ്റാണ് ശരവണന് കോടികളുടെ സൗഭാഗ്യം സമ്മാനിച്ചത്. നറുക്കെടുപ്പിന് തൊട്ടുപിന്നാലെ ഷോ അവതാരകരായ റിച്ചാര്‍ഡും, ബൗച്രയും ശരവണിനെ വിളിച്ചിട്ടും ഫലമുണ്ടായില്ല. പിന്നീട് സുഹൃത്തുകളും ബന്ധുക്കളും വിളിക്കുന്നതുവരെ താന്‍ കോടീശ്വരനായ കാര്യം ശരവണന്‍ അറിഞ്ഞില്ല. വിവരം അറിഞ്ഞപ്പോള്‍ മനസ് ശൂന്യമായിരുന്നുവെന്ന് ശരവണന്‍ പറഞ്ഞു. സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പണം എങ്ങനെ ചെലവഴിക്കണമെന്ന് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും. ഒരു ഭാഗം കുട്ടിയുടെ വിദ്യാഭ്യാസത്തിനായി നീക്കം വയ്ക്കും. ബാക്കി തുക എങ്ങനെ വിനിയോഗിക്കണമെന്ന് ആലോചിച്ച് തീരുമാനിക്കും. അഞ്ച് വർഷങ്ങൾക്ക് മുമ്പ്, ഒരിക്കൽ റാഫിളിൽ വിജയിച്ച ഒരു സഹപ്രവർത്തകനാണ് ബിഗ് ടിക്കറ്റ് വാങ്ങാന്‍ ശരവണന് പ്രചോദനമായത്. തുടര്‍ന്ന് ഒറ്റയ്ക്കും, മറ്റുള്ളവരുടെ കൂടെയും ടിക്കറ്റുകള്‍ വാങ്ങാന്‍ തുടങ്ങി. ശരവണൻ 2019 മുതൽ യുഎഇയിൽ താമസിക്കുന്നു, മുമ്പ് ഖത്തർ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
Also Read: UAE Lottery: 240 കോടിയുടെ യുഎഇ ലോട്ടറി ഇന്ത്യക്കാരന്; നികുതിയായി എത്ര നല്‍കണം?
കൂടുതല്‍ വിജയികള്‍
ഷാര്‍ജയിലുള്ള മറ്റൊരു പ്രവാസിയായ ലാസര്‍ ജോസഫിനാണ് ബിഗ് വിൻ വിഭാഗത്തിൽ 110,000 ദിർഹം ലഭിച്ചത്. 14 പേര്‍ ചേര്‍ന്നാണ് ഈ ടിക്കറ്റ് എടുത്തതെന്നാണ് റിപ്പോര്‍ട്ട്. ത്യാഗരാജൻ പെരിയസ്വാമി എന്നയാള്‍ക്കാണ് 130,000 ദിർഹം ലഭിച്ചത്. അൽ ഐനിൽ നിന്നുള്ള മുഹമ്മദ് ഏലിയാസിന് 150,000 ദിർഹം ലഭിച്ചു.
വീഡിയോ കാണാം
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ടിവി 9 ഒരിക്കലും ബിഗ് ടിക്കറ്റ് പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)