Afghanistan Earthquake: അഫ്ഗാനിസ്ഥാനെ ഉലച്ച് വീണ്ടും ഭൂകമ്പം; പ്രതിസന്ധി രൂക്ഷം, ഇതുവരെ 1,400 മരണം
Earthquake On Afghanistan: അഫ്ഗാനിസ്ഥാനിൽ സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഒന്നായിരുന്നു ഞാറാഴ്ച ഉണ്ടായതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,400-ലധികം പേർ കൊല്ലപ്പെട്ടത്. 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ അഫ്ഗാനിസ്ഥാനിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,400-ലധികം പേർ കൊല്ലപ്പെട്ടത്. 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിലെ കുനാർ, നംഗർഹാർ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ ഭൂകമ്പം ബാധിച്ചിരിക്കുന്നത്.
ജലാലാബാദ് നഗരത്തിനുസമീപം കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിന് രണ്ടു ദിവസത്തിനുള്ളിലാണ് അതേ മേഖലയിൽ വീണ്ടും ഭൂകമ്പമുണ്ടായിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഒന്നായിരുന്നു ഞാറാഴ്ച ഉണ്ടായതെന്നാണ് റിപ്പോർട്ട്.
വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഭക്ഷണവും വെള്ളവുമടക്കമുള്ള ആവശ്യസാധനങ്ങളും പ്രദേശത്തേക്ക് എത്തിച്ചുനൽകുന്നുണ്ട്. തുടർച്ചയായുണ്ടാകുന്ന ഭൂകമ്പത്തിൻ്റെ ഞെട്ടലിലാണ് ജനങ്ങൾ. ഭൂകമ്പ ബാധിത പ്രദേശത്തേക്കുള്ള സഹായം വിമാനമാർഗം കാബൂളിൽ എത്തിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.