Air India: ‘വാഷിംഗ്ടണിലേക്കുള്ള സർവീസ് നിർത്തുന്നു’; ബുക്ക് ചെയ്തവർക്ക് മറ്റ് മാർഗങ്ങളൊരുക്കുമെന്ന് എയർ ഇന്ത്യ

Air India Suspends Services: വാഷിംഗ്ടൺ ഡിസിയിലേക്കുള്ള സർവീസുകൾ നിർത്തുകയാണെന്ന് എയർ ഇന്ത്യയുടെ അറിയിപ്പ്. വാഷിംഗ്ടണിലേക്കും തിരികെയുമുള്ള സർവീസുകൾ നിർത്തുകയാണെൻ എയർ ഇന്ത്യ അറിയിച്ചു.

Air India: വാഷിംഗ്ടണിലേക്കുള്ള സർവീസ് നിർത്തുന്നു; ബുക്ക് ചെയ്തവർക്ക് മറ്റ് മാർഗങ്ങളൊരുക്കുമെന്ന് എയർ ഇന്ത്യ

എയർ ഇന്ത്യ

Published: 

11 Aug 2025 | 05:14 PM

വാഷിംഗ്ടണിലേക്കുള്ള സർവീസ് നിർത്തുകയാണെന്ന് എയർ ഇന്ത്യ. സെപ്തംബർ ഒന്ന് മുതൽ ഡൽഹിയിൽ നിന്ന് വാഷിംഗ്ടണിലേക്കും തിരികെയുമുള്ള സർവീസുകൾ നിർത്തുകയാണെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. നടത്തിപ്പിലെ ചില പ്രശ്നങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്നും വാർത്താകുറിപ്പിലൂടെ എയർ ഇന്ത്യ അറിയിച്ചു.

“എയർ ഇന്ത്യ വിമാനങ്ങൾ കുറഞ്ഞതാണ് സർവീസ് നിർത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഞങ്ങളുടെ ബോയിംഗ് 787-8 വിമാനങ്ങളിൽ 26 എണ്ണം കഴിഞ്ഞ മാസം മെച്ചപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു. ഉപഭോക്താക്കളുടെ അനുഭവം ഗണ്യമായി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള, വിപുലമായ ഈ മെച്ചപ്പെടുത്തൽ പരിപാടി, കുറഞ്ഞത് 2026 അവസാനം വരെ വിവിധ വിമാനങ്ങളുടെ ലഭ്യതക്കുറവിന് കാരണമാവും. ഇതിനൊപ്പം പാകിസ്താൻ വ്യോമാതിർത്തി തുടർച്ചയായി അടച്ചിടുന്നതും ഞങ്ങളുടെ ദീർഘദൂര പ്രവർത്തനങ്ങളെ ബാധിക്കുന്നു. ദീർഘമായ ഫ്ലൈറ്റ് റൂട്ടിംഗുകൾക്കും പ്രവർത്തന സങ്കീർണ്ണത വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാവുന്നുണ്ട്.”- എയർ ഇന്ത്യ വിശദീകരിച്ചു.

Also Read: Vote Chori Allegation: ‘ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; രാജ്യതലസ്ഥാനത്ത് പ്രതിഷേധം, രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കി

സെപ്തംബർ ഒന്നിന് ശേഷം വാഷിംഗ്ടൺ ഡിസിയിലേക്കോ തിരികെയോ ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് മറ്റ് സൗകര്യങ്ങളൊരുക്കുമെന്നും എയർ ഇന്ത്യ പറഞ്ഞു. ഇവരെ ബന്ധപ്പെട്ട് പകരം സൗകര്യങ്ങൾ നൽകും. മുഴുവൻ തുക മടക്കിനൽകുകയോ മറ്റ് വിമാനങ്ങളിൽ യാത്രാസൗകര്യം ഒരുക്കുകയോ ചെയ്യും. നേരിട്ട് വാഷിംഗ്ടൺ ഡിസിയിലേക്കുള്ള സർവീസാണ് നിർത്തലാക്കുന്നത്. ഒരു സ്റ്റോപ്പ് ഫ്ലൈറ്റുകൾ സർവീസ് തുടരും. ന്യൂയോർക്ക്, നെവാർക്ക്, ഷിക്കാഗോ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ നിർത്തി അവിടെനിന്ന് അലാസ്ക എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, ഡെൽറ്റ എയർലൈൻസ് എന്നീ പങ്കാളികളുടെ വിമാനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്