Annabelle Doll Missing: ആശങ്കയിൽ ലോകം! ‘അനാബെല്ല’ പാവ കാണാതായി; നഷ്ടപ്പെട്ടത് ഇൻവസ്റ്റിഗേറ്റർ മരിച്ച ഹോട്ടൽ മുറിയിൽ നിന്ന്
Annabelle Doll Missing From Hotel Room: ജൂലൈ 13നാണ് റിവേരയെ ഗെറ്റിസ്ബർഗിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലിൽ കണ്ടെത്തിയത്. 'ഡെവിൾസ് ഓൺ ദി റൺ' എന്ന പേരിൽ സോൾജിയേഴ്സ് നാഷണൽ ഓർഫനേജിൽ അദ്ദേഹം നടത്തിയ പ്രേത ടൂറിന് ശേഷമാണ് മരണം. ഈ ടൂറിൻറെ പ്രധാന വിഷയം അനാബെല്ല പാവയായിരുന്നു.
ഗെറ്റിസ്ബർഗ്: ലോകത്തെ ആശങ്കയിലാഴ്ത്തി അനാബെല്ല പാവയെ ഹോട്ടൽ മുറിയിൽ നിന്ന് കാണാതായി. അമാനുഷിക കാര്യങ്ങൾ അന്വേഷിക്കുന്ന ഡാൻ റിവേരയുടെ മരണശേഷമാണ് ഈ പാവയെ മുറിയിൽ നിന്ന് കാണാതായിരിക്കുന്നത്. ജൂലൈ 13നാണ് റിവേരയെ ഗെറ്റിസ്ബർഗിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലിൽ കണ്ടെത്തിയത്. ‘ഡെവിൾസ് ഓൺ ദി റൺ’ എന്ന പേരിൽ സോൾജിയേഴ്സ് നാഷണൽ ഓർഫനേജിൽ അദ്ദേഹം നടത്തിയ പ്രേത ടൂറിന് ശേഷമാണ് മരണം. ഈ ടൂറിൻറെ പ്രധാന വിഷയം അനാബെല്ല പാവയായിരുന്നു.
റിവേരയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എട്ടോ പത്തോ ആഴ്ചകൾക്കുള്ളിൽ ലഭിക്കുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ, റിവേരയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്നും ഹോട്ടൽ മുറിയിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നുവെന്നും അധികൃതർ പറയുന്നു. പ്രാഥമിക അന്വേഷണത്തിന് എത്തിയവർ റിവേരയെ കണ്ടെത്തുമ്പോൾ പാവ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും പറയപ്പെടുന്നു.
പ്രേതബാധയുള്ള പാവയായാണ് അനബെല്ലയെ കാണുന്നത്. 1970-കൾ മുതൽ നിരവധി അമാനുഷിക പ്രവർത്തനങ്ങളുമായി ഇതിന് ബന്ധമുണ്ട്.ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോർ സൈക്കിക് റിസർച്ചിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഈ പാവ ഒരു വിദ്യാർത്ഥിയായ നഴ്‌സിന് സമ്മാനമായി ലഭിച്ചതാണ്. അവൾ അത് വീട്ടിലേക്ക് കൊണ്ടുവരുകയും ചെയ്തു. ആറ് വയസുകാരിയായ അനാബെൽ എന്ന പെൺകുട്ടിയുടെ ആത്മാവ് പാവയിൽ പ്രവേശിച്ചതായാണ് വിശ്വസിക്കുന്നത്.
ഒരു പൊലീസ് ഉദ്യോഗസ്ഥനെ പാവ കുത്തുകയും, ഒരു പുരോഹിതനുമായി ബന്ധപ്പെട്ട കാറപകടത്തിന് കാരണമാകുകയും ചെയ്തതായും പ്രശസ്ത അമാനുഷിക ഗവേഷകരായ എഡ്, ലോറെയ്ൻ വാറൻ ദമ്പതികൾ അവകാശപ്പെട്ടിരുന്നു.