AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Israel-Palestine Conflict: ഗാസയില്‍ സഹായം തേടിയെത്തിയ 67 പലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തി: ഹമാസ്

Israel-Palestine Conflict Updates: ഇസ്രായേല്‍ നിന്ന് ചെക്ക് പോസ്റ്റുകള്‍ കടന്നയുടനെ തങ്ങളുടെ 25 ട്രക്കുകളെ വിശന്നുവലഞ്ഞ സാധാരണക്കാരുടെ സംഘം വളഞ്ഞു. എന്നാല്‍ അവരെയെല്ലാം വെടിവെച്ച് കൊന്നു എന്ന് യുഎന്‍ വേള്‍ഡ് പ്രോഗ്രാം പറഞ്ഞു.

Israel-Palestine Conflict: ഗാസയില്‍ സഹായം തേടിയെത്തിയ 67 പലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തി: ഹമാസ്
ഗാസയില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
shiji-mk
Shiji M K | Published: 21 Jul 2025 06:05 AM

ഗാസ: വടക്കന്‍ ഗാസയില്‍ സഹായം കാത്തുനിന്ന 67 പലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതായി ഹമാസ് ആരോഗ്യ മന്ത്രാലയം. ഐക്യരാഷ്ട്രസഭയുടെ സഹായ ലോറികള്‍ക്കായി കാത്തിരുന്നവര്‍ക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.

ഇസ്രായേല്‍ നിന്ന് ചെക്ക് പോസ്റ്റുകള്‍ കടന്നയുടനെ തങ്ങളുടെ 25 ട്രക്കുകളെ വിശന്നുവലഞ്ഞ സാധാരണക്കാരുടെ സംഘം വളഞ്ഞു. എന്നാല്‍ അവരെയെല്ലാം വെടിവെച്ച് കൊന്നു എന്ന് യുഎന്‍ വേള്‍ഡ് പ്രോഗ്രാം പറഞ്ഞു.

ഭീഷണി ഒഴിവാക്കാന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധ സേന പറയുന്നു. എന്നാല്‍ ഗാസയില്‍ കടുത്ത പട്ടിണി വര്‍ധിച്ച് വരികയാണെന്നും ആളുകള്‍ ക്ഷീണം അനുഭവിച്ചുകൊണ്ടും ആഹാരത്തിനായി തങ്ങളുടെ കേന്ദ്രങ്ങളില്‍ എത്തുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

നിരവധിയാളുകള്‍ വിശന്ന് മരിക്കാന്‍ സാധ്യതയുണ്ട്. ഗാസയിലെ സാധാരണക്കാര്‍ പട്ടിണിയിലാണ്. അവശ്യ വസ്തുക്കള്‍ അടിയന്തരമായി എത്തിക്കണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പട്ടിണി മൂലും 18 പേര്‍ മരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.

Also Read: Tsunami alert Issued: ശക്തമായ ഭൂചലനം, റഷ്യയിൽ സുനാമി മുന്നറിയിപ്പെത്തിയ പിന്നാലെ പിൻവലിച്ചു

കഴിക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുന്നു. ആളുകള്‍ വെള്ളവും ഉപ്പും കഴിച്ചാണ് ജീവിക്കുന്നത്. വെറും ഉപ്പും മാത്രമെന്ന് ഷിഫ ആശുപത്രിയില്‍ നിന്നും ഒരു സ്ത്രീ ബിബിസിയോട് പറഞ്ഞു.