Turkey Plane Crash: 20 യാത്രക്കാരുമായി പോയ തുര്‍ക്കി സൈനിക ചരക്ക് വിമാനം തകര്‍ന്നുവീണു
Turkish Military Cargo Plane Video: അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനം ഒരു ദുരന്ത സിഗ്നല്‍ പോലും പുറപ്പെടുവിക്കാതെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായതായി ജോര്‍ജിയ വ്യോമയാന അതോറിറ്റി അറിയിച്ചു.
അറ്റ്‌ലാന്റ്: തുര്‍ക്കി സൈനിക ചരക്ക് വിമാനം തകര്‍ന്നുവീണു. അസര്‍ബൈജാന്‍-ജോര്‍ജിയ അതിര്‍ത്തിക്ക് സമീപമാണ് വിമാനം വീണതെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 20 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതുവരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും, ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരിച്ചിട്ടില്ല.
സംഭവ സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. വിമാന ജീവനക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അസര്‍ബൈജാനില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോകുകയായിരുന്ന സി-130 കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.




തകര്‍ന്നുവീണ വിമാനത്തിന്റെ ദൃശ്യങ്ങള്‍
A Turkish Lockheed C-130 Hercules military plane crashed near the #Georgia–#Azerbaijan border after taking off from Ganja and disappearing from radar without a distress signal. #Turkey’s Defense Ministry confirmed all 20 servicemen aboard were killed. pic.twitter.com/oSXHUTC0rH
— Sputnik Armenia (@SputnikArm) November 11, 2025
അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനം ഒരു ദുരന്ത സിഗ്നല്‍ പോലും പുറപ്പെടുവിക്കാതെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായതായി ജോര്‍ജിയ വ്യോമയാന അതോറിറ്റി അറിയിച്ചു. അസര്‍ബൈജാനില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അകലെയുള്ള സിഗ്നാഗിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണതെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
Also Read: Islamabad Blast: ഇസ്ലാമാബാദിൽ കോടതിക്ക് പുറത്ത് സ്ഫോടനം; 12 മരണം, പൊട്ടിത്തെറിച്ചത് കാർ
സൈനികരുടെ വിയോഗത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് പ്രസ്താവിച്ച് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് എര്‍ദോഗന്‍ പോസ്റ്റ് പങ്കിട്ടു. മറ്റ് യാത്രക്കാരുടെ മരണത്തിലും അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് തുര്‍ക്കിയിലെ യുഎസ് അംബാസഡര്‍ ടോം ബരക് എക്‌സില്‍ കുറിച്ചു.