Austrian Woman Death: കാമുകന്‍ പര്‍വതത്തില്‍ ഉപേക്ഷിച്ചു; മരവിച്ച് മരിച്ച് കാമുകി
Woman Abandoned by Boyfriend: ശക്തമായ കാറ്റ് കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് പിറ്റേദിവസമാണ് ഗുര്‍ട്ട്‌നറിലേക്ക് എത്താന്‍ സാധിച്ചത്. അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. പ്ലാംബെര്‍ഗറിനെതിരെ ഗുരുതരമായ കുറ്റകൃത്യത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു.
ഓസ്ട്രിയ: ഗ്രോസ്‌ഗ്ലോക്ക്‌നര്‍ പര്‍വതത്തില്‍ മരവിച്ച് മരിച്ച് ഓസ്ട്രിയന്‍ യുവതി. 33 കാരിയായ കെര്‍സ്റ്റിന്‍ ഗര്‍ട്ട്‌നര്‍ ആണ് മരിച്ചത്. പര്‍വതാരോഹകനായ കാമുകന്‍ ഇവരെ ഉപേക്ഷിച്ച് പോകുകയായിരുന്നു എന്നാണ് വിവരം. ഈ വര്‍ഷം ജനുവരിയിലാണ് കാമുകന്‍ തോമസ് പ്ലാംബെര്‍ഗറിനൊപ്പം ഓസ്ട്രിയയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ഗ്രോസ്‌ഗ്ലോക്ക്‌നറില്‍ ഗുര്‍ട്ട്‌നര്‍ കയറിയത്.
ആസൂത്രണം ചെയ്തതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് ഇരുവരും മലകയറ്റം ആരംഭിച്ചത്. -20 ഡിഗ്രി സെല്‍ഷ്യസ് താപനിലയെയും ചുഴലിക്കാറ്റിനെയും ഇരുവര്‍ക്കും നേരിടേണ്ടതായി വന്നു. എന്നാല്‍ കൊടുമുടിയില്‍ നിന്നും 150 അടി താഴെ വെച്ച് ഗുര്‍ട്ട്‌നര്‍ ക്ഷീണിതയാവുകയും ദിശാബോധം നഷ്ടപ്പെടുകയും ചെയ്തു.
പുലര്‍ച്ചെ രണ്ട് മണിയോടെ അയാള്‍ ഗുര്‍ട്ട്‌നറെ അവിടെ ഉപേക്ഷിച്ച് പോകുകയായിരുന്നു. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ പുതപ്പുകളോ മറ്റോ ഗുര്‍ട്ട്‌നര്‍ ഉപയോഗിച്ചില്ലെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തകര്‍ തോമസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണെടുത്തില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു.
ശക്തമായ കാറ്റ് കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് പിറ്റേദിവസമാണ് ഗുര്‍ട്ട്‌നറിലേക്ക് എത്താന്‍ സാധിച്ചത്. അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. പ്ലാംബെര്‍ഗറിനെതിരെ ഗുരുതരമായ കുറ്റകൃത്യത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു. ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും. 2016 ഫെബ്രുവരി 19ന് ഇന്‍സ്ബ്രക് റീജിയണല്‍ കോടതി കേസ് വീണ്ടും പരിഗണിക്കും.