Axiom 4 Mission: ബഹിരാകാശത്തേക്ക് കുതിച്ച് ഫാൽക്കൺ 9 റോക്കറ്റ്, ആക്സിയം 4 ദൗത്യം വിക്ഷേപിച്ചു; ചരിത്രം കുറിച്ച് ശുഭാംശു ശുക്ല
Axiom-4 Mission Launch: നാല് യാത്രികരെയും വഹിച്ച് സ്പേസ് എക്‌സിൻറെ ഡ്രാഗൺ പേടകം ഫാൽക്കൺ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചു. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിൻ്റെ ഭാഗമായി ബഹിരാകാശത്തേക്ക് പുറപ്പെട്ടിരിക്കുന്നത്.

കെന്നഡി: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് പേർ യാത്ര ആരംഭിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യിൽ നിന്ന് ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. നാല് യാത്രികരെയും വഹിച്ച് സ്പേസ് എക്‌സിൻറെ ഡ്രാഗൺ പേടകം ഫാൽക്കൺ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചു.
ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിൻ്റെ ഭാഗമായി ബഹിരാകാശത്തേക്ക് പുറപ്പെട്ടിരിക്കുന്നത്.
41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. ശുഭാംശു ശുക്ലയുടെ ഐഎസ്എസ് യാത്രയുടെ ഏറ്റവും വലിയ പ്രത്യേകതയും ഇതു തന്നെയാണ്. നാളെ വൈകിട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. ക്രൂ അംഗങ്ങൾ എല്ലാവരും കഴിഞ്ഞ മേയ് 25 മുതൽ ക്വാറന്‍റീനിലായിരുന്നു. മെയ് 29നായിരുന്നു ആക്സിയം 4 ദൗത്യം നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഏഴ് തവണ ലോഞ്ചിംഗ് മാറ്റിവെക്കേണ്ടിവന്നു.
Watch Falcon 9 launch Dragon and @Axiom_Space‘s Ax-4 mission to the @Space_Station https://t.co/OJYRpM5JCF
— SpaceX (@SpaceX) June 25, 2025
Updating…..