Benjamin Netanyahu India Visit: ‘സുരക്ഷയിൽ പൂർണ വിശ്വാസം; പുതിയ തീയതി തീരുമാനിക്കും’; ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം മാറ്റിയതിൽ വിശദീകരണം
Benjamin Netanyahu India Visit: നരേന്ദ്ര മോദിക്കു കീഴിലുള്ള സുരക്ഷയിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ഇസ്രയേൽ പ്രതികരിച്ചു. പുതിയ സന്ദർശന തീയതി തീരുമാനിക്കാൻ ചർച്ചകൾ നടക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

PM Narendra Modi, Benjamin Netanyahu
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം തുടർച്ചയായ മൂന്നാം തവണയും മാറ്റിയതിൽ വിശദീകരണം നൽകി ഇസ്രയേൽ. സുരക്ഷ ആശങ്ക കൊണ്ടല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള സുരക്ഷയിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ഇസ്രയേൽ പ്രതികരിച്ചു. പുതിയ സന്ദർശന തീയതി തീരുമാനിക്കാൻ ചർച്ചകൾ നടക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇക്കാര്യം വ്യക്തമാക്കി കൊണ്ട് നെതന്യാഹുവിന്‍റെ ഓഫീസ് എക്സിൽ പോസ്റ്റ് പങ്കുവച്ചു.”ഇസ്രയേൽ – ഇന്ത്യ ബന്ധവും ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിലുള്ള ബന്ധവും വളരെ ശക്തമാണ്. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയിലെ സുരക്ഷയിൽ പ്രധാനമന്ത്രിക്ക് പൂർണ്ണ വിശ്വാസമുണ്ട്. പുതിയ സന്ദർശന തിയ്യതി സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്.
Also Read:സന്ദര്‍ശക വിസയില്‍ പോയി റസിഡന്‍സി വിസ വാങ്ങാം; 5 ഭേദഗതികളുമായി കുവൈറ്റ്
ചെങ്കോട്ട സ്ഫോടനത്തെ തുടർന്നുള്ള സുരക്ഷാ ആശങ്ക കാരണമാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം മാറ്റിവച്ചത് എന്ന തരത്തിൽ പ്രചരണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണം നൽകി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് രംഗത്ത് എത്തിയത്.
നെതന്യാഹു ഡിസംബർ പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. ഇതിനു മുൻപ് ഏപ്രിലിലും സെപ്‌റ്റംബറിലും നടത്താനിരുന്ന സന്ദർശനങ്ങളിൽ നിന്ന് നെതന്യാഹു പിൻമാറിയിരുന്നു. വരുന്ന വർഷം നെതന്യാഹു ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഐ24ന്യൂസ് റിപ്പോർട്ടു ചെയ്‌തു.
Prime Minister’s Office:
Israel’s bond with India and between Prime Minister Netanyahu and Prime Minister @narendramodi is very strong. The PM has full confidence in India’s security under PM Modi, and teams are already coordinating a new visit date.
— Prime Minister of Israel (@IsraeliPM) November 25, 2025