5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Benjamin Netanyahu: ഹമാസിന്റെ പൂര്‍ണതകര്‍ച്ച കാണാതെ വെടി നിര്‍ത്തല്‍ ഇല്ല: നെതന്യാഹു

Benjamin Netanyahu says he is not ready to stop war: ഹമാസിന്റെ സൈനിക, ഭരണശേഷികള്‍ ഇല്ലാതാക്കുക, ബന്ദികളുടെ മോചനം എന്നീ ആവശ്യങ്ങള്‍ നിറവേറുന്നത് വരെ യുദ്ധം അവസാനിക്കില്ല. ഗസ ഇനിയൊരിക്കലും ഇസ്രായേലിന് ഭീഷണിയാകരുതെന്ന് നെതന്യാഹു പ്രസ്താവനയിലൂടെ പറഞ്ഞു.

Benjamin Netanyahu: ഹമാസിന്റെ പൂര്‍ണതകര്‍ച്ച കാണാതെ വെടി നിര്‍ത്തല്‍ ഇല്ല: നെതന്യാഹു
Israel PM Benjamin Netanyahu
Follow Us
shiji-mk
SHIJI M K | Published: 02 Jun 2024 15:13 PM

ടെല്‍ അവീവ്: ഹമാസിന്റെ പൂര്‍ണമായ തകര്‍ച്ച കാണാതെ ഗസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇതോടെ ഗസയിലെ വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച നിര്‍ദേശം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഹമാസിന്റെ സൈനിക, ഭരണശേഷികള്‍ ഇല്ലാതാക്കുക, ബന്ദികളുടെ മോചനം എന്നീ ആവശ്യങ്ങള്‍ നിറവേറുന്നത് വരെ യുദ്ധം അവസാനിക്കില്ല. ഗസ ഇനിയൊരിക്കലും ഇസ്രായേലിന് ഭീഷണിയാകരുതെന്ന് നെതന്യാഹു പ്രസ്താവനയിലൂടെ പറഞ്ഞു. ഇസ്രായേല്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ മാറ്റം വരില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗസയില്‍ വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനും ഇസ്രായേല്‍ പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. മൂന്നുഘട്ടങ്ങളിലായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ കരടുരൂപം ഖത്തര്‍ വഴി ഹമാസിന് ഇസ്രായേല്‍ കൈമാറിയതായാണ് ബൈഡന്‍ പറഞ്ഞത്.

ഇപ്പോള്‍ മുന്നില്‍ വന്നിരിക്കുന്ന അവസരം ഒരിക്കലും നഷ്ടമാക്കരുതെന്നും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാന്‍ ഈ സന്ധിയിലൂടെ കഴിയുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹമാസിനെ പൂര്‍ണമായും തകര്‍ക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു വ്യക്തിമാക്കിയതോടെ വീണ്ടും പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്.

അതേസമയം, യുഎസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഇസ്രായേലിലെ സഖ്യകക്ഷികള്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നെതന്യാഹു വെടിനിര്‍ത്തല്‍ കരാറിനെ അംഗീകരിച്ചാല്‍ സഖ്യം വിട്ട് പോകുമെന്നും സര്‍ക്കാരിനെ താഴെയിറക്കുമെന്നുമാണ് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമേര്‍ ബെന്‍ ഗ്വിറും ബസോലില്‍ സ്‌മോട്രിച്ചും പറഞ്ഞിരുന്നത്.

ഹമാസിനെ ഇല്ലാതാക്കുന്നതിന് മുമ്പ് എന്തെങ്കിലും കരാറുണ്ടാക്കുന്നതിനെ തങ്ങള്‍ ശക്തമായി എതിര്‍ക്കും. വെടിനിര്‍ത്തല്‍ കരാറിന്റെ അര്‍ത്ഥം യുദ്ധത്തിന്റെ അവസാനവും ഹമാസിനെ നശിപ്പിക്കാനുള്ള ലക്ഷ്യം ഉപേക്ഷിച്ചുവെന്നുമാണ്. ഈ കരാര്‍ അംഗീകരിക്കാനാവില്ല, ഈ നിര്‍ദേശം സ്വീകരിക്കുന്നതിലും നല്ലത് സര്‍ക്കാരിനെ പിരിച്ചുവിടുന്നതാണെന്ന് ബെന്‍ ഗ്വിര്‍ പറഞ്ഞു.

ബെന്‍ ഗ്വിറിന്റെ പ്രസ്താവനയെ ജ്യൂവിഷ് പവര്‍ പാര്‍ട്ടി തലവനും പിന്തുണച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു കരാര്‍ വന്നാല്‍ ഭീകരവാദത്തിന്റെ വിജയവും ഇസ്രായേല്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകും. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

Latest News