AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Syria ISIS Attack: സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ട്രംപ്

ISIS Attack In Syria: യുഎസിനും സിറിയയ്ക്കും എതിരായി നടന്ന ഐഎസ്ഐഎസ് ആക്രമണത്തെ, ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകി. പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതലമല്ലെന്നാണ് വിവരം. കൊല്ലപ്പെട്ട മൂന്ന് പേർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Syria ISIS Attack: സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ട്രംപ്
Donald TrumpImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 14 Dec 2025 06:51 AM

ഡമാസ്കസ്: സിറിയയിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർ (ഐഎസ്ഐഎസ്) നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും ഉൾപ്പെടെ മൂന്നുപേർ കൊലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം). ‘സിറിയയിൽ ഐഎസ്ഐഎസ് നടത്തിയ ആക്രമണത്തിൽ രണ്ടു യുഎസ് സൈനികരും ഒരു യുഎസ് പൗരനും കൊല്ലപ്പെട്ടു. മറ്റ് മൂന്ന് പേർക്ക് പരുക്കേറ്റു. ഭീകരനെ കൊലപ്പെടുത്തിയതായും സെന്റകോം അറിയിപ്പിൽ പറയുന്നു

യുഎസിനും സിറിയയ്ക്കും എതിരായി നടന്ന ഐഎസ്ഐഎസ് ആക്രമണത്തെ, ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകി. പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതലമല്ലെന്നാണ് വിവരം. കൊല്ലപ്പെട്ട മൂന്ന് പേർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Also Read: ‘സി5’ എലൈറ്റ് ഗ്രൂപ്പിന് ട്രംപിന്റെ കരുനീക്കം? ഇന്ത്യയെയും ഒപ്പം കൂട്ടും; പിന്നില്‍ ആ ലക്ഷ്യം

പ്രസിഡന്റ് ബഷർ അസദിന്റെ പതനത്തിനുശേഷം സിറിയയിൽ യുഎസ് സൈനികർക്ക് നേരെയുണ്ടായ ആദ്യത്തെ ആക്രമണമാണിത്. ആക്രമണം നടത്തിയ ഭീകരരിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. ചരിത്രപ്രസിദ്ധമായ പാൽമിറയ്ക്ക് സമീപമാണ് വെടിവയ്പ്പ് നടന്നത്. ഐഎസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കിഴക്കൻ സിറിയയിൽ നൂറുകണക്കിന് അമേരിക്കൻ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.