AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Holiday: ജനുവരി ഒന്നിന് ജോലിക്ക് പോവേണ്ട; അവധി ഇവര്‍ക്ക് മാത്രം

UAE New Year Holiday 2026: സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്ന കാര്യവും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ നാട്ടിലേക്ക് വരാന്‍ കാത്തിരുന്ന പ്രവാസികള്‍ക്ക്, അതിനൊരു അവസരം കൈവന്നിരിക്കുകയാണ്.

UAE Holiday: ജനുവരി ഒന്നിന് ജോലിക്ക് പോവേണ്ട; അവധി ഇവര്‍ക്ക് മാത്രം
യുഎഇ Image Credit source: Social Media
shiji-mk
Shiji M K | Published: 13 Dec 2025 06:44 AM

അബുദബി: ജനുവരി ഒന്നിന്ന് പൊതുവേ പല രാജ്യങ്ങളിലും അവധിയായിരിക്കും. യുഎഇയിലും ജനുവരി ഒന്നിന് സാധാരണയായി അവധി നല്‍കാറുണ്ട്. അവധിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം രാജ്യം നടത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക എന്ന് ഫെഡറല്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

ജനുവരി ഒന്നിന് അവധി കഴിഞ്ഞ് രണ്ടിനും ഓഫീസില്‍ വരണമെന്നില്ല, ആവശ്യമുള്ളവര്‍ക്ക് വര്‍ക്കം ഫ്രം ഹോം സംവിധാനം തിരഞ്ഞെടുക്കാവുന്നതാണ്. യുഎഇ നേതൃത്വത്തിനും സര്‍ക്കാരിനും ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു അതോറിറ്റിയുടെ അവധി പ്രഖ്യാപനം.

കൂടാതെ അവധിക്കാലത്ത്, സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്ന കാര്യവും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ നാട്ടിലേക്ക് വരാന്‍ കാത്തിരുന്ന പ്രവാസികള്‍ക്ക്, അതിനൊരു അവസരം കൈവന്നിരിക്കുകയാണ്.

അതേസമയം, ഡിസംബര്‍ 8 മുതല്‍ യുഎഇയില്‍ ശൈത്യകാല അവധി ആരംഭിച്ചു. യുഎഇ സ്‌കൂളുകള്‍ക്ക് ജഡിസംബര്‍ 8 മുതല്‍ 2026 ജനുവരി 4 വരെയാണ് അവധി. എന്നാല്‍ അധ്യാപകര്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്കും ഡിസംബര്‍ 15ന് മാത്രമേ അവധി ആരംഭിക്കുന്നുള്ളൂ.

Also Read: UAE School Holidays: മറ്റൊരു അവധിക്കാലം വന്നെത്തി; യുഎഇ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 8 മുതല്‍ അവധി

എന്നാല്‍ പല വിമാനകമ്പനികളും ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് നാട്ടിലേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പ്രവാസികള്‍. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മാത്രമല്ല, മറ്റിടങ്ങളിലേക്കുള്ള നിരക്കും വര്‍ധിച്ചത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായി.