Gaza Airstrikes: യുദ്ധം തുടരുകയല്ലാതെ ഇസ്രായേലിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല, 48 മണിക്കൂറിനിടെ 90 പലസ്തീനികള്‍ കൊല്ലപ്പെട്ടു: നെതന്യാഹു

Will Continue Fighting in Gaza Says Netanyahu: ഗാസയിലെ സ്ഥിതി പഴയത് പോലെ ആകുന്നത് വരെ യുദ്ധവുമായി മുന്നോട്ട് പോകും. ഇസ്രായേലി ബന്ദികളുടെ കുടുംബങ്ങള്‍, റിസര്‍വ് സൈനികര്‍, വിരമിച്ച സൈനികര്‍ എന്നിവര്‍ക്കിടയിലുള്ള ബുദ്ധിമുട്ടില്‍ താന്‍ സമ്മര്‍ദം നേരിടുന്നു. ഹമാസ് തടവിലാക്കിയ 59 ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് പ്രകടനങ്ങള്‍ പതിവായിരിക്കുകയാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടുന്നു.

Gaza Airstrikes: യുദ്ധം തുടരുകയല്ലാതെ ഇസ്രായേലിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല, 48 മണിക്കൂറിനിടെ 90 പലസ്തീനികള്‍ കൊല്ലപ്പെട്ടു: നെതന്യാഹു

ബെഞ്ചമിന്‍ നെതന്യാഹു

Updated On: 

20 Apr 2025 | 07:36 AM

ജെറുസലേം: ഗാസയില്‍ സൈനിക നീക്കം തുടരുകയല്ലാതെ ഇസ്രായേലിന് മുന്നില്‍ മറ്റ് വഴികളില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ നശിപ്പിക്കുകയും, ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്നത് വരെ ഇതേ അവസ്ഥയില്‍ മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ഥിതി പഴയത് പോലെ ആകുന്നത് വരെ യുദ്ധവുമായി മുന്നോട്ട് പോകും. ഇസ്രായേലി ബന്ദികളുടെ കുടുംബങ്ങള്‍, റിസര്‍വ് സൈനികര്‍, വിരമിച്ച സൈനികര്‍ എന്നിവര്‍ക്കിടയിലുള്ള ബുദ്ധിമുട്ടില്‍ താന്‍ സമ്മര്‍ദം നേരിടുന്നു. ഹമാസ് തടവിലാക്കിയ 59 ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് പ്രകടനങ്ങള്‍ പതിവായിരിക്കുകയാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടുന്നു.

ഹമാസിന്റെ ആവശ്യങ്ങള്‍ക്ക് കീഴടങ്ങാതെ ബന്ദികളെ അവരുടെ വീട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നു. തങ്ങളിപ്പോള്‍ ഒരു നിര്‍ണായക ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ വിജയത്തിനായി ക്ഷമയും ദൃഢനിശ്ചയവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ കൂടുതല്‍ ആയുധങ്ങള്‍ ശേഖരിക്കുന്നത് തടയുന്നത് തുടരുമെന്നും നെതന്യാഹു ടെലിവിഷനിലൂടെ പറഞ്ഞു. ഇറാന്‍ ആയുധങ്ങള്‍ നേടുന്നത് തടയാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്. അതില്‍ നിന്നും ഒരിക്കലും പിന്മാറുകയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ 48 മണിക്കൂറിനിടെ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 90 ലധികം പലസ്തീനികളാണ്. ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ആക്രമണം ഇനിയും തുടരുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന.

Also Read: Russian Ceasefire: ഈസ്റ്റർ പ്രമാണിച്ച് താത്കാലിക വെടിനിർത്തൽ പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ

സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയുമുള്ളത്. ഖാന്‍ യൂനിസിലെ മുവാസിയിലെ മാനുഷിക മേഖലയില്‍ കഴിഞ്ഞിരുന്ന 15 പേര്‍ കൊല്ലപ്പെട്ടു. റാഫയില്‍ അമ്മയും മകളും ഉള്‍പ്പെടെ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. മധ്യ ഗാസയില്‍ നുസൈറത്തിന് പടിഞ്ഞാറ് ഒരാള്‍ കൊല്ലപ്പെട്ടതായി അല്‍ അവ്ദ ആശുപത്രി സ്ഥിരീകരിച്ചു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ