AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

13 രാജ്യങ്ങളിൽ വർക്ക് ഫ്രം ഹോം, എസി താപനില 25°C, വിദേശ യാത്രകൾക്ക് നിരോധനം: ഊർജ്ജപ്രതിസന്ധിയിൽ ലോകം

വൈദ്യുതി ലാഭിക്കാൻ പൊതു കെട്ടിടങ്ങളിലെ എസി താപനില നിജപ്പെടുത്തി. ചില രാജ്യങ്ങൾ എസി താപനില 25°C ആയും 26°C ആയും നിശ്ചയിച്ചു. ജോർദാൻ പൊതു ഓഫീസുകളിൽ എസി നിരോധിച്ചു ലാാവോസ് ആഴ്ചയിൽ മൂന്ന് പ്രവൃത്തിദിവസമാക്കി ചുരുക്കിയപ്പോൾ പാകിസ്ഥാനിൽ ക്ലാസുകൾ പൂർണ്ണമായും ഓൺലൈൻ രീതിയിലേക്ക് മാറ്റി. മാൽഡീവ്സ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ പാചകവാതക സിലിണ്ടറുകൾ പകുതി മാത്രം നിറച്ചു നൽകുന്ന രീതി സ്വീകരിച്ചു.

13 രാജ്യങ്ങളിൽ വർക്ക് ഫ്രം ഹോം,  എസി താപനില 25°C, വിദേശ യാത്രകൾക്ക് നിരോധനം:  ഊർജ്ജപ്രതിസന്ധിയിൽ ലോകം
Represental ImageImage Credit source: AI Generated, TV9 Media Library
Arun Nair
Arun Nair | Updated On: 12 May 2026 | 03:18 PM

ന്യൂഡൽഹി: ലോകം നേരിടുന്ന രൂക്ഷമായ ഊർജ്ജപ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയുൾപ്പടെയുള്ള വികസിത രാജ്യങ്ങൾ  പൗരന്മാർക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെ ടുത്തിത്തുടങ്ങി. യാത്രാ നിയന്ത്രണങ്ങൾ, ഇന്ധന റേഷനിംഗ്, നിർബന്ധിത വർക്ക്-ഫ്രം-ഹോം തുടങ്ങിയ നടപടികളിലൂടെ പ്രതിസന്ധി മറികടക്കാനാണ് രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഊർജ്ജ സംരക്ഷണത്തിനായി ജനങ്ങളോട് സമാനമായ അഭ്യർത്ഥന നടത്തിയിട്ടുണ്ട്.

ആഗോള തലത്തിലെ നടപടികൾ

ഇൻ്റർ നാഷ്ണൽ എനർജി ഏജൻസിയുടെ കണക്കുകൾ പ്രകാരം ഏകദേശം 40 രാജ്യങ്ങൾ ഇതിനോടകം അടിയന്തര ഊർജ്ജ സംരക്ഷണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 18 രാജ്യങ്ങൾ ഇന്ധന റേഷനിംഗ്, വാഹനങ്ങൾക്ക് ഒറ്റ-ഇരട്ട അക്ക നിയന്ത്രണം , പൊതുഗതാഗത പ്രോത്സാഹനം എന്നിവ നടപ്പിലാക്കി. 13 രാജ്യങ്ങൾ സർക്കാർ മേഖലയിൽ ഉൾപ്പെടെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിപ്രോത്സാഹിപ്പിച്ചു. പാകിസ്ഥാൻ ആഴ്ചയിൽ നാല് പ്രവൃത്തിദിവസവും 50% റിമോട്ട് വർക്കിംഗും ഏർപ്പെടുത്തിയപ്പോൾ, ശ്രീലങ്ക ബുധനാഴ്ചകളിൽ ഓഫീസുകൾക്ക് അവധി നൽകി.

Also Read: UAE School Reopening: യു.എ.ഇ.യിൽ സ്‌കൂളുകളും സർവകലാശാലകളും നാളെ മുതൽ ഓഫ്‌ലൈൻ പഠനത്തിലേക്ക്

എസി താപനില 25°C

വൈദ്യുതി ലാഭിക്കുന്നതിനായി പൊതു കെട്ടിടങ്ങളിലെ എസി താപനില നിജപ്പെടുത്തി. ബംഗ്ലാദേശ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ എസി താപനില 25°C ആയും ശ്രീലങ്ക 26°C ആയും നിശ്ചയിച്ചു. ജോർദാൻ പൊതു ഓഫീസുകളിൽ എസി നിരോധിച്ചു ലാാവോസ് ആഴ്ചയിൽ മൂന്ന് പ്രവൃത്തിദിവസമാക്കി ചുരുക്കിയപ്പോൾ പാകിസ്ഥാനിൽ ക്ലാസുകൾ പൂർണ്ണമായും ഓൺലൈൻ രീതിയിലേക്ക് മാറ്റി.

മാൽഡീവ്സ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ പാചകവാതക സിലിണ്ടറുകൾ പകുതി മാത്രം നിറച്ചു നൽകുന്ന രീതി സ്വീകരിച്ചു.വിദേശ യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തുകയും വിപണികൾ രാത്രി 8 മണിക്കും ഭക്ഷണശാലകൾ 10 മണിക്കും അടയ്ക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

ഇന്ധന വിതരണത്തിന് ക്യുആർ കോഡ്

ശ്രീലങ്ക ഇന്ധന വിതരണത്തിന് ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള റേഷനിംഗ് സമ്പ്രദായം നടപ്പിലാക്കി.സിംഗപ്പൂർ ഊർജ്ജ സംരക്ഷണത്തിനായി “ലെറ്റ്‌സ് സേവ് എനർജി ടുഗദർ” എന്ന പേരിൽ പൊതു പ്രചാരണം ആരംഭിച്ചു. നെതർലാൻഡ്സ് എണ്ണ പ്രതിസന്ധി മറികടക്കാൻ ഒന്നാം ഘട്ട കർമ്മപദ്ധതി പ്രഖ്യാപിക്കുകയും സോളാർ പാനലുകൾക്കും ഹീറ്റ് പമ്പുകൾക്കും പ്രോത്സാഹനം നൽകുകയും ചെയ്തു.

ഊർജ്ജ അടിയന്തരാവസ്ഥ

മഡഗാസ്കർ രാജ്യത്ത് 15 ദിവസത്തേക്ക് ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നൂറിലധികം രാജ്യങ്ങൾ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി പ്രചാരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി, ഇന്ധനം എന്നിവയുടെ അനാവശ്യ ഉപഭോഗം കുറയ്ക്കുന്നതിലൂടെ ഈ ആഗോള വെല്ലുവിളിയെ അതിജീവിക്കാമെന്നാണ് ഭരണകൂടങ്ങളുടെ പ്രതീക്ഷ.

ഇന്ത്യയിൽ

ഇന്ത്യയിൽ പെട്രോൾ ഡീസൽ വില സർക്കാർ സബ്സിഡി നൽകി നിലനിർത്തിയെങ്കിലും എണ്ണക്കമ്പനികൾക്ക് വലിയ നഷ്ടം നേരിടുകയാണ്. 33 കോടി കുടുംബങ്ങൾക്ക് പാചകവാതകം നൽകുന്നതിനായി വളം പ്ലാന്റുകളുടെ വിതരണം 30% കുറച്ചു. ആഗോള പ്രതിസന്ധി ഘട്ടത്തിലും കേന്ദ്ര സർക്കാർ രാജ്യത്ത് സാഹചര്യം നിയന്ത്രിച്ച് നിർത്തിയിട്ടുണ്ട്. ഓരോ രാജ്യവും അതിൻ്റേതായ രീതിയിലാണ് ഈ പ്രതിസന്ധിയെ നേരിടുന്നത്

English Summary

Global changes to over come fuel crisis 13 country’s implement mandatory work from home even limiting ac usage. Look how India trying to Manage the Crisis with a different Strategy. Check how this Global Crisis facing by country’s

Follow Us