Strait of Hormuz: ഹോർമൂസിൽ കപ്പലിന് നേരെ ഉണ്ടായ ആക്രമണം; കാണാതായ ഇന്ത്യൻ നാവികൻ്റെ മൃതദേഹം കണ്ടെത്തി

Missing Indian Sailor's Body Found Following Attack on Ship in Strait of Hormuz: കപ്പൽ സുരക്ഷിതമായി ഗൾഫ് കടന്നാതി കർമ്മാർക്കർ സന്ദേശം അയച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തുന്നു. ഇതാാണ് യൂവാവ് കുടുംബത്തിന് അയച്ച അവസാന സന്ദേശം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Strait of Hormuz: ഹോർമൂസിൽ കപ്പലിന് നേരെ ഉണ്ടായ ആക്രമണം; കാണാതായ ഇന്ത്യൻ നാവികൻ്റെ മൃതദേഹം കണ്ടെത്തി

ഹോര്‍മുസ് കടലിടുക്ക്‌

Updated On: 

15 Jul 2026 | 03:55 PM

ഹോർമൂസ് കടലിടുക്കിൽ ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കാണാതായ ഇന്ത്യൻ നാവികൻ്റെ മൃതദേഹം കണ്ടെടുത്തി. സൈപ്രസ് പതാകയുള്ള ജി.എഫ്.എസ് ഗാലക്സി എന്ന കപ്പലിന് നേരെ ഞായറാഴ്ചയാണ് ആക്രമണം ഉണ്ടായത്. മറൈൻ എഞ്ചിനീയറായ പൂനെ സ്വദേശി ഹെറാംബ് കർമ്മാർക്കർ എന്ന മുപ്പതുകാരൻ്റെ മൃതദേഹമാണ് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഒമാൻ കോസ്റ്റ് ഗാർഡിൻ്റെ നേതൃത്വത്തി നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കപ്പൽ സുരക്ഷിതമായി ഗൾഫ് കടന്നാതി കർമ്മാർക്കർ സന്ദേശം അയച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തുന്നു. ഇതാാണ് യൂവാവ് കുടുംബത്തിന് അയച്ച അവസാന സന്ദേശം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കപ്പലിലെ 23 ജീവനക്കാരെ സംഭവം നടന്ന ദിവസം തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ പത്ത് പേർ ഇന്ത്യക്കാരായിരുന്നു. കപ്പലിന് നേരെ അക്രമണം നടത്തിയത് ഇരാൻ്റെ റവല്യൂഷണരി ഗാർഡ് കോർപ്സ് ആണെന്ന് യു.എസ് സെൻട്രൽ കമാൻഡ് ആരോപിച്ചിരുന്നു. കപ്പലിൻ്റെ എഞ്ചിൻ റൂമിലടക്കം കനത്ത നാശമുണ്ടാക്കുന്ന വിധത്തിഉലായിരുന്നു ആക്രമണം എന്നും യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഇറാന് നേരെയുള്ള ആക്രമണം അമേരിക്ക കടുപ്പിച്ചിരുന്നു.

സമുദ്രമേഖലയിൽ തൊഴിലാളികളെ എത്തിക്കുന്നതിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, 2025 ലെ കണക്കനുസരിച്ച് ലോകമെമ്പാടും 320,000-ത്തിലധികം ഇന്ത്യൻ നാവികർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന്, മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചിരുന്നു. സ്ഥിതി ആശങ്കാ ജനകമാനെന്നും. വാണിജൂ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ന്ത്രായലം ആവശ്യപ്പെട്ടിരുന്നു.

Also Read: Iran US Conflict: ഇറാൻ-യുഎസ് സംഘർഷം: കുവൈറ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ മിസൈലാക്രമണം

എന്നാൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഹോർമൂസിൽ മോംബാസ, ബഹിയ എന്നീ ടാങ്കറുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. യു.എ.ഇയുടെ പാതാകയേന്തിയ കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. എട്ടുപേർക്കാണ് ഈ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ ആറുപേരും ഇന്ത്യക്കാരാണ്. ഹോർമൂസ് വീണ്ടും ആക്രമണങ്ങളുടെ കേന്ദ്രസ്ഥാനമായതോടെ ആഗോള തലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമാകും.

അതേസമയം ഹോർമൂസിലൂടെ കടന്നുപോകുന്നതിതിനായി കപ്പലുകളിൽ നിന്നും 20 ശതമാനം ടോൾ പീരിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൽഡ് ട്രംപ് പിന്മാറി. ഇറാനൊഴികെ മറ്റെല്ലാവർക്കും ഹോർമൂസ് തുറന്നുനൽകുമെന്നാണ് ട്രംപിൻ്റെ പുതിയ പ്രഖ്യപനം. ടോളിന് പകരമായി മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ അമേരിക്കയിൽ നിക്ഷേപങ്ങൾ നടത്തുമെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള ചർച്ചക്ക് ശേഷമാണ് നിലപാട് മാറ്റം ട്രംപ് അറിയിച്ചത്. അമേരിക്ക- ഇറാൻ സംഘർഷത്തിന് ഇപ്പോഴും അയവ് വന്നിട്ടില്ല. ഇറാൻ നഗരമായ ബുഷഹെറിൽ അമേരിക്ക ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. .

English Summary

The body of missing Indian marine engineer Heramb Karmarkar was recovered off Oman following a ship attack blamed on Iran. While 23 crew members were rescued, escalating regional tensions continue. Meanwhile, US President Donald Trump canceled a proposed 20% Hormuz transit toll in exchange for Middle Eastern trade investments.

 

Follow Us
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ