AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

US Cargo Plane Crash: ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ തീ​ഗോളമായി; യുഎസിലെ കെൻ്റക്കിയിൽ കാർഗോ വിമാനം തകർന്ന് വീണു

Cargo Plane Crash In US: വ്യവസായ മേഖലയിലാണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അവിശ്വസനീയമായ ദുരന്തമെന്ന് ലൂയിവിൽ മേയർ പ്രതികരിച്ചു. വിമാനത്തിൽ വലിയ അളവിൽ ഇന്ധനം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

US Cargo Plane Crash: ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ തീ​ഗോളമായി; യുഎസിലെ കെൻ്റക്കിയിൽ കാർഗോ വിമാനം തകർന്ന് വീണു
അപകടത്തിൽപ്പെട്ട വിമാനംImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 05 Nov 2025 13:13 PM

വാഷിംഗ്ടൺ: അമേരിക്കയിൽ കെന്റക്കിയിൽ കാർഗോ വിമാനാം തകർന്ന് വീണ് (US Cargo Plane Crash) അപകടം. ലൂയിവിൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുപിഎസ് കമ്പനിയുടെ വിമാനം തകർന്ന് വീണ് തീ​ഗോളമായി മാറിയത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വിമാനത്തിൽ മൂന്ന് ക്രൂ അംഗങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തെ തുടർന്ന് എയർപോർട്ട് താൽക്കാലികമായി അടച്ചു.

Also Read: തീരത്തടിഞ്ഞത് ജെല്ലിഫിഷ് എന്നു തെറ്റിധരിക്കേണ്ട… അത് അപകടകാരിയായ പോർച്ചു​ഗീസ് മാൻ ഓഫ് വാർ

വ്യവസായ മേഖലയിലാണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അവിശ്വസനീയമായ ദുരന്തമെന്ന് ലൂയിവിൽ മേയർ പ്രതികരിച്ചു. വിമാനത്തിൽ വലിയ അളവിൽ ഇന്ധനം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. വിമാനത്താവളത്തിൽ വന്നുപോകുന്ന എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും വിമാനത്താവളം അടച്ചിട്ടിരിക്കുകയാണെന്നും യാത്രക്കാർ അവരവരുടെ വിമാനങ്ങളുടെ സമയക്രമം കൃത്യമായി നിരീക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.