AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Art of triumph: ആർട്ട് ഓഫ് ട്രയംഫ്’ വിവാദം: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടമുള്ള കലാസൃഷ്ടി നൽകി ബംഗ്ലദേശ് തലവൻ

Art of Triumph issue : ആർട്ട് ഓഫ് ട്രയംഫ് ഒരു സാധാരണ നയതന്ത്ര സമ്മാനമായി കാണാൻ കഴിയില്ലെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അസമിനെ ബംഗ്ലദേശിൻ്റെ കീഴിലാക്കാനുള്ള യുദ്ധ പദ്ധതികളും അതിനുശേഷമുള്ള ഭരണ ചട്ടക്കൂടുകളും ഈ രേഖയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Art of triumph: ആർട്ട് ഓഫ് ട്രയംഫ്’ വിവാദം: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടമുള്ള കലാസൃഷ്ടി നൽകി ബംഗ്ലദേശ് തലവൻ
Art Of TriumphImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 04 Nov 2025 20:04 PM

ധാക്ക: ഇന്ത്യൻ പ്രദേശങ്ങളെ തങ്ങളുടെ ഭൂപടത്തിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ വിവാദമായ ‘ആർട്ട് ഓഫ് ട്രയംഫ്’ എന്ന കലാസൃഷ്ടി ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് തുർക്കിക്ക് കൈമാറിയത് പുതിയ ആശങ്കകൾക്ക് വഴിവെച്ചു. പാക്കിസ്ഥാൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസയ്ക്ക് ഇതേ കലാസൃഷ്ടി കൈമാറിയതിന് പിന്നാലെയാണ് തുർക്കിക്കും ഇത് സമ്മാനിച്ചത്.

ആർട്ട് ഓഫ് ട്രയംഫ് ഒരു സാധാരണ നയതന്ത്ര സമ്മാനമായി കാണാൻ കഴിയില്ലെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അസമിനെ ബംഗ്ലദേശിൻ്റെ കീഴിലാക്കാനുള്ള യുദ്ധ പദ്ധതികളും അതിനുശേഷമുള്ള ഭരണ ചട്ടക്കൂടുകളും ഈ രേഖയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Also Read: UAE Lottery: 240 കോടിയുടെ യുഎഇ ലോട്ടറി ഇന്ത്യക്കാരന്; നികുതിയായി എത്ര നല്‍കണം?

തുർക്കി പാർലമെന്റ് അംഗവും തുർക്കി – ബംഗ്ലദേശ് പാർലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പിന്റെ ചെയർപഴ്‌സനുമായ മെഹ്മെത് ആകിഫ് യിൽമാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പാർലമെന്ററി പ്രതിനിധി സംഘം അടുത്തിടെ ബംഗ്ലദേശിലെത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് മുഹമ്മദ് യൂനുസ് വിവാദമായ ‘ആർട്ട് ഓഫ് ട്രയംഫ്’ സമ്മാനിച്ചത്. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തതായി യൂനുസ് എക്സിലൂടെ അറിയിച്ചു.

 

നയതന്ത്ര നീക്കങ്ങൾ

 

ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും സ്വാധീനം വർദ്ധിപ്പിക്കാൻ തുർക്കി നടത്തുന്ന പ്രചാരണങ്ങളുമായി ഈ നീക്കത്തിന് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ ദുർബലപ്പെടുത്താനുള്ള ശ്രമമായും ഈ നീക്കത്തെ നിരീക്ഷകർ വിലയിരുത്തുന്നു.