Charlie Kirk Murder: ചാർലി കിർക്കിൻ്റെ കൊലയാളിയെന്ന് സംശയിക്കുന്നയാൾ; കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് എഫ്ബിഐ
FBI Releases Photos Of Charlie Kirk Murder Accused: ചാർലി കിർക്കിൻ്റെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് എഫ്ബിഐ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
തീവ്ര വലതുപഷ ആക്ടിവിസ്റ്റായ ചാർലി കിർക്കിൻ്റെ കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് എഫ്ബിഐ. സിസിടിവി ദൃശ്യങ്ങളിൽ നിന്നെടുത്ത ചിത്രങ്ങളാണ് എഫ്ബിഐ പുറത്തുവിട്ടിരിക്കുന്നത്. ബേസ്ബോൾ ക്യാപ്പും സൺഗ്ലാസും അണിഞ്ഞ ഒരു യുവാവ് ഒരു കെട്ടിടത്തിൻ്റെ പടിക്കെട്ടുകളിൽ നിൽക്കുന്നതാണ് ചിത്രങ്ങൾ.
എഫ്ബിഐ സാൾട്ട് ലേക്ക് സിറ്റി ഓഫീസാണ് തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെ ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. ‘യൂട്ടാ വാലി സർവകലാശാലയിലുണ്ടായ ചാർലി കിർക്ക് വെടിവെപ്പിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാളെ തിരിച്ചറിയാൻ ഞങ്ങൾ പൊതുജനത്തിൻ്റെ സഹായം തേടുകയാണ് എന്നും എഫ്ബിഐ ഈ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
എഫ്ബിഐയുടെ എക്സ് പോസ്റ്റ്:
We are asking for the public’s help identifying this person of interest in connection with the fatal shooting of Charlie Kirk at Utah Valley University.
1-800-CALL-FBI
Digital media tips: https://t.co/K7maX81TjJ pic.twitter.com/ALuVkTXuDc— FBI Salt Lake City (@FBISaltLakeCity) September 11, 2025
31 വയസുകാരനായ ചാർലി കിർക് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ വിശ്വസ്തനായിരുന്നു. യുവജന സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകനും സിഇഒയുമാണ്. 18ആം വയസിലാണ് വില്ല്യം മോണ്‍ഡ്‌ഗോമെരിയുമായിച്ചേർന്ന് കിർക് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. തീവ്ര വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കാൻ മുൻകൈ എടുത്തിരുന്ന ചാർലി പലപ്പോഴും രൂക്ഷവിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
Also Read: Charlie Kirk: ട്രംപിന്റെ കൂട്ടാളി; ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു
ഇടയ്ക്കിടെ രാജ്യത്തുണ്ടാവുന്ന വെടിവെപ്പ് അത്യാവശ്യമാണെന്ന നിലപാടാണ് ചാർലി കിർക്കിന് ഉണ്ടായിരുന്നത്. അവകാശങ്ങൾ സംരക്ഷിക്കാനായി വെടിവെച്ച് കൊലപ്പെടുത്തേണ്ടിവന്നാൽ അതാവട്ടെ എന്ന് കിർക്ക് പറഞ്ഞിട്ടുണ്ട്. കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്കായി പോരാടിയ മാർട്ടിൻ ലൂഥർ കിംഗിനെ മോശം മനുഷ്യനെന്ന് വിളിച്ച കിർക്ക് ഇസ്ലാഫോബിക്, ട്രാൻസ്ഫോബിക് പരാമർശങ്ങളും നടത്തിയിട്ടുണ്ട്. കറുത്ത വർഗക്കാർക്കെതിരെയും ഇന്ത്യക്കാർക്കെതിരെയും നിലപാടെടുത്തയാൾ കൂടിയാണ് ചാർലി കിർക്. ഫെമിനിസം, ഗർഭച്ഛിദ്രം തുടങ്ങി മറ്റ് പല പുരോഗമന ആശയങ്ങളെയും എതിർത്ത കിർക്കിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.