Charlie Kirk: ട്രംപിന്റെ കൂട്ടാളി; ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു

Charlie Kirk shot dead at Utah College: യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. സാമൂഹികമാധ്യമങ്ങളിലൂടെ ട്രംപാണ് മരണവാർത്ത പുറത്ത് വിട്ടത്.

Charlie Kirk: ട്രംപിന്റെ കൂട്ടാളി; ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു

Charlie Kirk

Published: 

11 Sep 2025 | 06:31 AM

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾ‌ഡ് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. 31 വയസായിരുന്നു. യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.

സാമൂഹികമാധ്യമങ്ങളിലൂടെ ട്രംപാണ് മരണവാർത്ത പുറത്ത് വിട്ടത്. ‘അമേരിക്കൻ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാർലിയെക്കാൾ നന്നായി മറ്റാർക്കും മനസ്സിലായില്ല, അല്ലെങ്കിൽ മറ്റാർക്കും അത് അറിയില്ലായിരുന്നു,’ എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചു.

വെടിവെച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ അല്ല പ്രതിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. യുവജന സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകനും സിഇഒയും കൂടിയാണ് ചാർലി. 2012-ല്‍ 18 വയസ്സുള്ളപ്പോഴാണ് ചാര്‍ലിയും വില്ല്യം മോണ്‍ഡ്‌ഗോമെരിയും ചേര്‍ന്ന് സംഘടനയ്ക്ക് രൂപം നല്‍കിയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സർവകലാശാലയിലെ ചടങ്ങിനിടെ ചാർലി സംസാരിക്കുന്നതിനിടെയാണ് വെടിയൊച്ച മുഴങ്ങുന്നത്. കഴുത്തിന്റെ ഇടതുവശത്ത് നിന്ന് വലിയ അളവിൽ രക്തം ഒഴുകുന്നതും ആളുകൾ ഓടിപ്പോകുകയും നിലവിളിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. യൂട്ടാ വാലി യൂണിവേഴ്‌സിറ്റി കാമ്പസിലെ സോറൻസെൻ സെന്റർ അങ്കണത്തിൽ എടുത്ത വീഡിയോകളാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്