AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UAE Summer Midday Break : യുഎഇയിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ, ജൂൺ 15 മുതൽ പുറം ജോലിക്ക് നിരോധനം, ലംഘിച്ചാൽ കനത്ത പിഴ

UAE Summer Welfare: നിയമത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. പ്രത്യേക പരിശോധന സംഘങ്ങൾ നേരിട്ട് ജോലി സ്ഥലങ്ങളിലെത്തി പരിശോധന നടത്തും. നിയമം ലംഘിക്കുന്ന കമ്പനികളിൽ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ഈടാക്കും. ഒരു കമ്പനിയിൽ നിന്ന് പരമാവധി 50,000 ദിർഹം വരെ വലിയ തുക പിഴയായി ഈടാക്കാവുന്നതാണ്.

UAE Summer Midday Break : യുഎഇയിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ, ജൂൺ 15 മുതൽ പുറം ജോലിക്ക് നിരോധനം, ലംഘിച്ചാൽ കനത്ത പിഴ
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 12 Jun 2026 | 02:16 PM

അബുദാബി: ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലം കടുക്കുകയും താപനില 50 ഡിഗ്രിക്ക് മുകളിലേക്ക് ഉയരുകയും ചെയ്ത സാഹചര്യത്തിൽ, യുഎഇയിൽ ഈ വർഷത്തെ ഉച്ചസമയത്തെ പുറം ജോലി നിരോധനം പ്രഖ്യാപിച്ചു. 2026 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള മൂന്ന് മാസക്കാലത്തേക്കാണ് നിയമം നടപ്പിലാക്കുന്നത്.

ഈ കാലയളവിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ലെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം കർശന നിർദേശം നൽകി. പ്രവാസി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രാജ്യം തുടർച്ചയായി 22-ാം വർഷമാണ് ഈ നിയമം നടപ്പിലാക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിലെ തൊഴിൽ സംരക്ഷണ സംവിധാനത്തിന്റെ പ്രധാന ഭാഗമാണിത്. മുൻവർഷങ്ങളിൽ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിലും, കഴിഞ്ഞ കുറച്ചുകാലമായി 99 ശതമാനത്തിലധികം കമ്പനികളും ഈ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒമാൻ നേരത്തെ തന്നെ ഇത്തരത്തിൽ ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചിരുന്നു.

കമ്പനികളുടെയും തൊഴിലുടമകളുടെയും ഉത്തരവാദിത്തങ്ങൾ

ഉച്ചസമയത്ത് ജോലി നിർത്തിവെക്കുക എന്നതിനപ്പുറം തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കാൻ തൊഴിലുടമകൾ താഴെ പറയുന്ന സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കേണ്ടതുണ്ട്.

  • ഇടവേള സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള അനുയോജ്യമായ സൗകര്യം.
  • കുടിക്കാൻ തണുത്ത വെള്ളവും ജോലിസ്ഥലത്ത് ഫാനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും.
  • ഒആർഎസ് (ORS), ഗ്ളൂക്കോസ് തുടങ്ങിയ പാനീയങ്ങളും പ്രഥമശുശ്രൂഷ കിറ്റുകളും.
  • കടുത്ത ചൂട് കാരണം തൊഴിലാളികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളും സൂര്യാഘാതവും (Sunstroke) പൂർണ്ണമായും ഒഴിവാക്കുക.

ഇളവുകളുള്ള ജോലികൾ

പൊതുസുരക്ഷയെയും ജനങ്ങളുടെ അത്യാവശ്യ ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന ചില അടിയന്തര ജോലികൾക്ക് ഈ നിയമത്തിൽ ഇളവുകളുണ്ട്. താഴെ പറയുന്ന മേഖലകൾക്ക് നിരോധനം ബാധകമല്ല.

  • റോഡ് ടാറിങ്, കോൺക്രീറ്റ് മിക്സിംഗ് ജോലികൾ.
  • ജല, വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അടിയന്തര അറ്റകുറ്റപ്പണികൾ.
  • ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനുള്ള ട്രാഫിക് സേവനങ്ങൾ.

ഈ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കും ആവശ്യമായ എല്ലാ സുരക്ഷാ-തണുപ്പിക്കൽ സംവിധാനങ്ങളും കമ്പനികൾ ഉറപ്പുവരുത്തണം.

നിയമലംഘനവും കടുത്ത ശിക്ഷാനടപടികളും

നിയമത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. പ്രത്യേക പരിശോധന സംഘങ്ങൾ നേരിട്ട് ജോലി സ്ഥലങ്ങളിലെത്തി പരിശോധന നടത്തും. നിയമം ലംഘിക്കുന്ന കമ്പനികളിൽ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ഈടാക്കും. ഒരു കമ്പനിയിൽ നിന്ന് പരമാവധി 50,000 ദിർഹം വരെ വലിയ തുക പിഴയായി ഈടാക്കാവുന്നതാണ്. എന്നിരുന്നാലും, മുൻവർഷങ്ങളെ അപേക്ഷിച്ച് നിയമലംഘന കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും കമ്പനികൾ നിയമത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

English Summary

The UAE Ministry of Human Resources and Emiratisation has announced the mandatory midday work ban from June 15 to September 15, 2026, prohibiting outdoor work under direct sunlight between 12:30 PM and 3:00 PM. This welfare initiative, now in its 22nd year, aims to protect laborers from extreme summer heat, with non-compliant companies facing strict fines of up to AED 50,000.

Follow Us