AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BAPS Mandir: മാനവികതയുടെ വിശ്വപാഠശാല; അബുദാബി ബിഎപിഎസ് മന്ദിറിനെ പ്രശംസ കൊണ്ട് മൂടി യുഎഇ സാംസ്കാരിക ഉപദേശകൻ

Abu Dhabi BAPS Hindu Mandir: യുഎഇ പ്രസിഡന്റിന്റെ സാംസ്കാരിക ഉപദേഷ്ടാവും യുഎഇ സർവകലാശാലയുടെ ചാൻസലറുമായ സാക്കി അൻവർ നുസൈബെ അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ സന്ദര്‍ശിച്ചു.

BAPS Mandir: മാനവികതയുടെ വിശ്വപാഠശാല; അബുദാബി ബിഎപിഎസ് മന്ദിറിനെ പ്രശംസ കൊണ്ട് മൂടി യുഎഇ സാംസ്കാരിക ഉപദേശകൻ
Zaki Anwar Nusseibeh Visits BAPS MandirImage Credit source: instagram.com/abudhabimandir
Jayadevan AM
Jayadevan AM | Updated On: 17 Jan 2026 | 04:52 PM

അബുദാബി: യുഎഇ പ്രസിഡന്റിന്റെ സാംസ്കാരിക ഉപദേഷ്ടാവും യുഎഇ സർവകലാശാലയുടെ ചാൻസലറുമായ സാക്കി അൻവർ നുസൈബെ അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ സന്ദര്‍ശിച്ചു. മന്ദിർ സന്ദർശിച്ച അദ്ദേഹം ക്ഷേത്ര മേധാവി സ്വാമി ബ്രഹ്മവിഹാരിദാസുമായി കൂടിക്കാഴ്ച നടത്തി. ബിഎപിഎസ് മന്ദിര്‍ 21-ാം നൂറ്റാണ്ടിലെ നവോത്ഥാനമാണെന്നും, ഐക്യത്തിന്റെ ആഗോള ബീക്കണാണെന്നും അദ്ദേഹം പ്രശംസിച്ചു. മന്ദിര്‍ സംസ്‌കാരത്തിന്റെയും മൂല്യത്തിന്റെയും കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

Zaki Anwar Nusseibeh Visits BAPS Mandir

യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ വിഭാവനം ചെയ്ത സഹിഷ്ണുത, സഹവർത്തിത്വം, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങളുടെ ഉദാഹരണമാണ് ഈ മന്ദിറെന്നും സാക്കി അൻവർ നുസൈബെ പറഞ്ഞു. ഭാവി തലമുറകൾക്ക് പഠന അവസരങ്ങൾ നൽകുന്ന മാനവികതയുടെ വിശ്വപാഠശാലയാണ് മന്ദിറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Etihad Rail: സെക്കന്‍ഡുകള്‍ക്കുള്ളില്‍ അബുദബി ടു ഫുജൈറ; ഇത്തിഹാദ് റെയിലില്‍ ഉടന്‍ യാത്ര ചെയ്യാം

ആരാധനാലയം എന്ന നിലയിൽ മാത്രമല്ല, സാംസ്കാരിക ധാരണയ്ക്കും ബൗദ്ധിക പ്രബുദ്ധതയ്ക്കുമുള്ള ഒരു കേന്ദ്രമായും ബിഎപിഎസ് മന്ദിർ നിലകൊള്ളുന്നു. ക്ഷേത്രത്തിന്റെ സാങ്കേതിക, എഞ്ചിനീയറിങ് മികവിനെയും, നൂതനവും പരിസ്ഥിതി സൗഹൃദപരവുമായ രൂപകൽപ്പനയെയും അദ്ദേഹം പ്രശംസിച്ചു.

Zaki Anwar Nusseibeh Visits BAPS Mandir

ഇതുപോലൊരു സ്ഥലം താന്‍ എവിടെയും കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ കലാപരവും ആത്മീയവുമായ സ്വാധീനം സിസ്റ്റൈൻ ചാപ്പലിന് സമാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.