Cyclone Ditwah: ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം, മരണസംഖ്യ 153; ഡിറ്റ്‌വ തമിഴ്‌നാടം തീരം തൊടില്ല?
Cyclone Ditwah Updates: ഡിറ്റ്‌വ ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം. 153 മരണം ഇതുവരെ സ്ഥിരീകരിച്ചു. ഇതിലുമേറെ പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍. 191 പേരെ കാണാതായതായി
കൊളംബോ: ഡിറ്റ്‌വ ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം. 153 മരണം ഇതുവരെ സ്ഥിരീകരിച്ചു. ഇതിലുമേറെ പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍. 191 പേരെ കാണാതായതായി. ചുഴലിക്കാറ്റ് ദുരിതം വിതച്ച ശ്രീലങ്കയില്‍ ഇന്ത്യ സഹായവുമായെത്തി. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സഹായമെത്തിക്കാന്‍ എന്‍ഡിആര്‍എഫ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ശ്രീലങ്കയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളെ സഹായിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി.
കൊളംബോ വിമാനത്താവളത്തിൽ ഒരു മുതിർന്ന നയതന്ത്രജ്ഞൻ വിനോദസഞ്ചാരികളെ സന്ദർശിച്ചെന്നാണ് റിപ്പോര്‍ട്ട്. വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ശ്രീലങ്കയിൽ 20,000 ത്തോളം വീടുകൾ തകര്‍ന്നു. ഒരു ലക്ഷത്തിലധികം ആളുകളെ സർക്കാർ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.
National Disaster Response Force personnel @NDRFHQ in action in Sri Lanka. Helping with rescue and relief efforts to evacuate stranded people.
🇮🇳 🇱🇰 pic.twitter.com/enqAUBTCcn
— Randhir Jaiswal (@MEAIndia) November 29, 2025
തീരം തൊടില്ല
അതേസമയം, ഡിറ്റ്‌വ തമിഴ്‌നാട് തീരം തൊടില്ലെന്നാണ് വിലയിരുത്തല്‍. ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കടലൂർ, നാഗപട്ടണം, മയിലാടുതുറൈ, വില്ലുപ്പുറം, ചെങ്കൽപ്പട്ടു ജില്ലകളിലും പുതുച്ചേരി, കാരക്കൽ പ്രദേശങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നു. തമിഴ്‌നാട്ടിലും പുതുച്ചേരി, കാരക്കൽ പ്രദേശങ്ങളിലും പലയിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Also Read: Ditwah Cyclone: ഡിറ്റ് വാ ചുഴലിക്കാറ്റ് ഭീതിയില്‍ സംസ്ഥാനങ്ങള്‍; തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു
തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ ഞായറാഴ്ച പുലർച്ചെ വരെ വളരെ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശിന്റെ സമീപ ബീച്ചുകൾ എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് തുടരുന്നു.