AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

14 Carat Gold: കേരളം ഇതൊക്കെ പണ്ടേവിട്ടതാ; യുഎഇയിലുമെത്തി 14 കാരറ്റ് സ്വര്‍ണം

UAE 14 Carat Gold Rate: ആദ്യമായാണ് യുഎഇയില്‍ 14 കാരറ്റ് സ്വര്‍ണാഭരണം വില്‍ക്കാന്‍ പോകുന്നത്. ജ്വല്ലറികളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. വില വര്‍ധിക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം കുറഞ്ഞു.

14 Carat Gold: കേരളം ഇതൊക്കെ പണ്ടേവിട്ടതാ; യുഎഇയിലുമെത്തി 14 കാരറ്റ് സ്വര്‍ണം
പ്രതീകാത്മക ചിത്രം Image Credit source: simon2579/E+/Getty Images
shiji-mk
Shiji M K | Updated On: 30 Nov 2025 10:19 AM

സ്വര്‍ണം ചരിത്രനിരക്ക് കീഴടക്കുമ്പോള്‍ മറ്റൊരു ഉദ്യമത്തിന് തുടക്കമിട്ട് യുഎഇ. സ്വര്‍ണത്തിന്റെ തട്ടകമായ യുഎഇ വിലകുറഞ്ഞ ആഭരണം ആളുകളിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ്. ആളുകളെ സ്വര്‍ണവിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്ന വിധത്തിലാണ് നടപടി. യുഎഇയില്‍ നേരത്തെ 24,22,21,18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് ലഭ്യമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് 14 കാരറ്റ് സ്വര്‍ണവും യുഎഇയില്‍ നിന്ന് വാങ്ങിക്കാനാകുന്നതാണ്.

ആദ്യമായാണ് യുഎഇയില്‍ 14 കാരറ്റ് സ്വര്‍ണാഭരണം വില്‍ക്കാന്‍ പോകുന്നത്. ജ്വല്ലറികളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. വില വര്‍ധിക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ആഭരണം ലഭിക്കണമെങ്കില്‍ ഉയര്‍ന്ന തുക നല്‍കണമെന്ന ഭയവും ആളുകളെ കീഴ്‌പ്പെടുത്തുന്നു. എന്നാല്‍ 14 കാരറ്റ് സ്വര്‍ണം എല്ലാവരെയും ആഭരണങ്ങളിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ.

14 കാരറ്റിന്റെ വില

14 കാരറ്റ് സ്വര്‍ണത്തിന് വില കുറവാണെന്ന കാര്യം പറയേണ്ടതില്ലല്ലോ? ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 14 കാരറ്റ് ഒരു മുതല്‍ക്കൂട്ടാണ്. 58 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ്, വെള്ളി പോലുള്ള ലോഹങ്ങളുമാണ് 14 കാരറ്റിലുള്ളത്. വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഈ ലോഹത്തിന് വില കുറവായിരിക്കും.

Also Read: Kerala Gold Rate: സ്വര്‍ണവില 60,000 രൂപയിലേക്ക്? ഡിസംബര്‍ 1 ഓടെ സംഭവിക്കാന്‍ പോകുന്നത്

14 കാരറ്റ് സ്വര്‍ണാഭരണം ലഭിക്കണമെങ്കില്‍ യുഎഇയില്‍ നിലവില്‍ 301.25 ദിര്‍ഹം വില നല്‍കണം. 24 കാരറ്റിന് 507.75 ദിര്‍ഹം, 22 കാരറ്റിന് 470 ദിര്‍ഹം, 21 കാരറ്റിന് 450.75 ദിര്‍ഹം, 18 കാരറ്റിന് 386.25 ദിര്‍ഹം എന്നിങ്ങനെയും വിലയുണ്ട്.