AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral news: വീട്ടുജോലി ചെയ്യുന്ന പുരുഷന്മാർ സ്വവർ​ഗാനുരാ​ഗികളോ? ഇൻഫ്ലുവൻസറുടെ പരാമർശം വിവാദമാകുന്നു

DMA Islam is facing widespread criticism: ആദ്യം പോയി കല്യാണം കഴിക്കെന്നും അപ്പോഴറിയാം ആരാണ് വീട്ടിലെ യഥാർഥ രാജാവെന്നും മറ്റൊരാൾ കുറിച്ചു. ഇത്തരം നിരവധി കമന്റുകൾ വന്നെങ്കിലും പറഞ്ഞ കാര്യങ്ങൾ പിൻവലിക്കാനോ മാപ്പ് പറയാനോ ഇൻഫ്‌ളുവൻസർ തയ്യാറായിട്ടില്ലെന്നതാണ് രസകരമായ വസ്തുത.

Viral news: വീട്ടുജോലി ചെയ്യുന്ന പുരുഷന്മാർ സ്വവർ​ഗാനുരാ​ഗികളോ? ഇൻഫ്ലുവൻസറുടെ പരാമർശം വിവാദമാകുന്നു
Viral Influencer NewsImage Credit source: TV9 network
aswathy-balachandran
Aswathy Balachandran | Published: 02 Sep 2025 20:28 PM

വീട്ടുജോലികൾ ചെയ്യുന്ന പുരുഷന്മാർ സ്വവർഗാനുരാഗികളെന്ന വിദ്വേഷ പരാമർശവുമായി സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസർ രം​ഗത്ത്. ഇൻസ്റ്റഗ്രാമിൽ dma_islam എന്നറിയപ്പെടുന്ന മലേഷ്യയിൽ നിന്നുള്ള ഇൻഫ്‌ളുവൻസറാണ് വിവാദ പരാമർശങ്ങൾക്കു പിന്നിൽ. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാർ സ്വവർഗാനുരാഗികളാണെന്ന് ഇയാൾ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്.

ത്രെഡ്‌സ് പോസ്റ്റിലൂടെയാണ് ഇയാൾ ഈ പരാമർശങ്ങൾ നടത്തിയത്. കുഞ്ഞുങ്ങളുടെ പാമ്പർ മാറ്റുന്നവർ = സ്വവർഗാനുരാഗികൾ എന്നാണ് ഇയാൾ കുറിച്ചത്. സൗത്ത് ചൈനാ മോണിങ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

‘വീട്ടുജോലികൾ ചെയ്യുന്ന പുരുഷന്മാർ ദുർബലരാണ്. ബ്രോ, നിങ്ങൾ ഒരു ആണാണ്. നിങ്ങൾ വീട്ടിലെ നേതാവാകേണ്ടയാളാണ്. എന്തിനാണ് ഈ വീട്ടുജോലികൾ ചെയ്യുന്നത്? രാജാവ് സ്വന്തം കൊട്ടാരം വൃത്തിയാക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?’ -ഇതായിരുന്നു കമന്റ്. വീടിന്റെ നിലം വൃത്തിയാക്കുന്ന ഭർത്താക്കന്മാർ രാജ്യകാര്യങ്ങൾ ശ്രദ്ധിക്കാത്ത രാജാക്കന്മാരെ പോലെയാണ്.

പണം സമ്പാദിക്കുക, ലോകം കീഴടക്കുക, ഏറ്റവും മികച്ചവനാകുക, ഏറ്റവും കരുത്തനാകുക, ഏറ്റവും ബഹുമാനിക്കപ്പെടുന്നവനാകുക ഇതൊക്കെയാണ് പുരുഷന്റെ ജോലിയെന്നും അല്ലാതെ സ്വന്തം കുഞ്ഞിന്റെ വിസർജ്യം വൃത്തിയാക്കുകയല്ലെന്നും ഇയാൾ പറയുന്നു. പാത്രം കഴുകുന്നതും മാലിന്യങ്ങൾ കളയുന്നതും ഡയപ്പർ മാറ്റുന്നതും പോലെയുള്ള വീട്ടുജോലികൾ ചെയ്യുന്ന ആണുങ്ങൾ കഠിനാധ്വാനം ചെയ്യാൻ ചെയ്യാൻ മടിയുള്ളവരും തോൽവികളുമാണെന്നും.

അത്തരം ആണുങ്ങൾ ഭാര്യമാരെ പേടിക്കുന്നു എന്നും ഇയാൾ പറയുന്നുണ്ട്. ഭർത്താവിനെ ബഹുമാനിക്കുന്ന ഭാര്യ ഒരിക്കലും അദ്ദേഹത്തെ വീട്ടുജോലികൾ ചെയ്യാൻ അനുവദിക്കില്ല. കാലഹരണപ്പെട്ട കാഴ്ചപ്പാടുകളാണ് ഇതെന്നാണ് ഒരാൾ കമന്റിട്ടത്. ആദ്യം പോയി കല്യാണം കഴിക്കെന്നും അപ്പോഴറിയാം ആരാണ് വീട്ടിലെ യഥാർഥ രാജാവെന്നും മറ്റൊരാൾ കുറിച്ചു. ഇത്തരം നിരവധി കമന്റുകൾ വന്നെങ്കിലും പറഞ്ഞ കാര്യങ്ങൾ പിൻവലിക്കാനോ മാപ്പ് പറയാനോ ഇൻഫ്‌ളുവൻസർ തയ്യാറായിട്ടില്ലെന്നതാണ് രസകരമായ വസ്തുത. നേരത്തേയും ഇയാൾ സ്ത്രീവിരുദ്ധമായ ഒട്ടേറെ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ നടത്തിയിട്ടുണ്ട് എന്നാണ് വിവരം.