Iran War: ഇന്ത്യന്‍ കപ്പലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച് ഇറാന്‍; ആരോപണവുമായി ട്രംപ്

Iran Targeted Indian Ships in Hormuz Strait Using Drones, Donald Trump Claims: ഈ ആഴ്ചയുടെ തുടക്കത്തോടെ ഒമാന്‍ തീരത്ത് വെച്ച് ഇന്ത്യക്കാരുള്‍പ്പെടെ ജോലി ചെയ്യുന്ന മൂന്ന് കപ്പലുകള്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലിന് നേരെ ഇറാന്‍ ആക്രമണമെന്ന ട്രംപിന്റെ വാദം.

Iran War: ഇന്ത്യന്‍ കപ്പലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച് ഇറാന്‍; ആരോപണവുമായി ട്രംപ്

ഡൊണാൾഡ് ട്രംപ്

Published: 

13 Jun 2026 | 06:15 AM

വാഷിങ്ടണ്‍: ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ ശ്രമിച്ചൂവെന്നാരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പുറപ്പെടുന്ന കപ്പലുകള്‍ക്ക് നേരെയായിരുന്നു ആക്രമണ ശ്രമം. ഇറാന്റെ ഈ നീക്കം പൂര്‍ണമായും അസ്വീകാര്യമാണെന്നും ട്രംപ് പറഞ്ഞു. തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം പറയുന്നത്.

ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പുറപ്പെടുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം നടന്ന ഡ്രോണ്‍ ആക്രമണത്തെ ഇറാന്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ല, എന്നാണ് ട്രംപ് ട്രൂത്തില്‍ കുറിച്ചത്.

ഈ ആഴ്ചയുടെ തുടക്കത്തോടെ ഒമാന്‍ തീരത്ത് വെച്ച് ഇന്ത്യക്കാരുള്‍പ്പെടെ ജോലി ചെയ്യുന്ന മൂന്ന് കപ്പലുകള്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലിന് നേരെ ഇറാന്‍ ആക്രമണമെന്ന ട്രംപിന്റെ വാദം. എന്നാല്‍ ഇത് ഇറാന്‍ നിരസിച്ചു. ഒമാന്‍ തീരത്തുവെന്ന് പലാവു പതാക വഹിച്ച ടാങ്കര്‍ എംടി സെറ്റെബെല്ലോയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

കപ്പലുകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണശ്രമം മാറ്റിനിര്‍ത്തിയാല്‍, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദിഷ്ട യുഎസ്-ഇറാന്‍ കരാറിന്റെ പതിപ്പ് ഇറാന്‍ അംഗീകരിച്ചതല്ലെന്നും ട്രംപ് പറയുന്നു. കരാറിനെ കുറിച്ച് ഇറാന്‍ പറയുന്നതും യാഥാര്‍ത്ഥ്യവും തമ്മില്‍ ഒരു ബന്ധവുമില്ല, ഇറാനികള്‍ ഒട്ടും മാന്യത ഇല്ലാത്തവരാണെന്നും ട്രംപ് ആരോപിച്ചു.

ഇറാന്‍-യുഎസ് കരാര്‍ അങ്ങനെയല്ല

യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെനന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. യുഎസിന്റെയും സഖ്യകക്ഷികളുടെയും ആശങ്കകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ അവരുടെ ജോലികള്‍ കൃത്യമായി നിറവേറ്റുകയാണെങ്കില്‍, സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുമെന്നും വാന്‍സ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ പറഞ്ഞു.

Also Read: US- Iran Conflicts: യുദ്ധഭീതി ഒഴിഞ്ഞോ? അവസാന നിമിഷം ഇറാൻ ആക്രമണത്തിൽ നിന്ന് പിന്മാറി ട്രംപ്, കാരണം എന്ത്

ഞങ്ങള്‍ കരാറിലേക്ക് എത്തി

സമാധാന കരാറിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് സൂചന നല്‍കി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മുമ്പൊരിക്കലും കരാറിന് ഇത്രയും അടുത്ത് എത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് എക്‌സില്‍ കുറിച്ച പോസ്റ്റിലൂടെയാണ് അരാഗ്ചി ഇക്കാര്യം പറയുന്നത്. അരാഗ്ചിയുടെ പോസ്റ്റ് ട്രംപ് പങ്കുവെച്ചു.

ഇറാനിയന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പോസ്റ്റ്. ഇരുരാജ്യങ്ങളും തമ്മില്‍ ലിഖിതമായ അംഗീകരിച്ചിട്ടുണ്ട് വ്യവസ്ഥകളുമായി പുറത്തുവന്ന വാര്‍ത്തകള്‍ക്ക് യാതൊരുവിധ ബന്ധവുമില്ല. ചില കാര്യങ്ങളില്‍ തര്‍ക്കവും അസ്വാരസ്യങ്ങളും ഉണ്ടെങ്കിലും ഇരുരാജ്യങ്ങളും ഒത്തുത്തീര്‍പ്പിലേക്ക് ഉടന്‍ തന്നെ എത്തിയേക്കുമെന്നും പ്രസിഡന്റ്.

യുഎസും ഇറാനും തമ്മില്‍ പതിനാല് വ്യവസ്ഥകളുള്ള സമാധാന കരാറിന് ധാരണയായി എന്നാണ് ഇറാന്‍ മാധ്യമമായ മെഹര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ തള്ളി. താന്‍ പ്രധാനമന്ത്രിയായിരിക്കെ ആണവായുധം ഉണ്ടാക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നാണ് ഇസ്രായേല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഇറാന് ആണവായുധ നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും മെഹര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English Summary

Former US President Donald Trump alleged that Iran attempted to target Indian ships passing through the Strait of Hormuz using drones. The claim comes amid heightened tensions in the Middle East, raising fresh concerns over maritime security and the safety of one of the world’s busiest shipping routes.

Follow Us
Related Stories
Iran-US Conflict: യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; വിറച്ച് ഇറാഖ്, കനത്ത നാശനഷ്ടം
India-US Relation: ഇന്ത്യയും അമേരിക്കയും സിവില്‍ ആണവ സഹകരണം വികസിപ്പിക്കും; യുഎസ് ഉദ്യോഗസ്ഥന്‍
Wadi Wurayah: യു.എ.ഇയിലെ ഒരിക്കലും വറ്റാത്ത വെള്ളച്ചാട്ടം ‘വാദി വുറയ്യ’ സന്ദർശകർക്കായി തുറന്നു; എങ്ങനെ സന്ദർശിക്കാം? അറിയൂ!
Etihad Rail: സ്വർണ നിറമുള്ള മണൽപരപ്പും പർവതനിരകളും തുരങ്കങ്ങളും; എത്തിഹാദ് റെയിലിൻ്റെ ഏറ്റവും മനോഹര റൂട്ട് ഇതാണ് ! 
Iran-US Conflict: ചര്‍ച്ചകള്‍ക്കായി ആക്രമണം അവസാനിപ്പിച്ച് ട്രംപ്; ചെറുത്തുനില്‍ക്കാന്‍ ഹിസ്ബുള്ളയ്ക്ക് മൊജ്തബയുടെ നിര്‍ദേശം
UAE’s Jaywan Card Explained: എന്താണ് യു.എ.ഇയുടെ പുതിയ ‘ജയ്‌വാൻ’ കാർഡ്, എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം!
പൈസ കൊടുത്ത് വാങ്ങേണ്ട, കറ്റാർവാഴ ജെൽ വീട്ടിൽ ഉണ്ടാക്കാം
പല്ല് ബ്രഷ് ചെയ്യാന്‍ എത്ര പേസ്റ്റ് വേണം?
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി