AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Elon Musk: മസ്‌ക് അലോസരപ്പെടുത്തുന്ന വ്യക്തി; വൈറ്റ് ഹൗസ് ഒഫീഷ്യല്‍സ്‌ അതൃപ്തിയില്‍; ടെസ്ല മേധാവിയോട് പ്രിയം ട്രംപിന് മാത്രം?

Trump official rips into Musk: മസ്കിന്റെ പെരുമാറ്റത്തെ വൈറ്റ്ഹൗസിലെ പ്രമുഖ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ചിലര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഉന്നത ഉദ്യോഗസ്ഥരുടെ ക്ഷമയെ മസ്‌ക് പരീക്ഷിച്ചു. തങ്ങൾ ഇതുവരെ ഇടപെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശല്യപ്പെടുത്തുന്ന വ്യക്തി എന്നാണ് മസ്‌കിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍

Elon Musk: മസ്‌ക് അലോസരപ്പെടുത്തുന്ന വ്യക്തി; വൈറ്റ് ഹൗസ് ഒഫീഷ്യല്‍സ്‌ അതൃപ്തിയില്‍; ടെസ്ല മേധാവിയോട് പ്രിയം ട്രംപിന് മാത്രം?
എലോണ്‍ മസ്‌കും, ഡൊണാള്‍ഡ് ട്രംപും Image Credit source: PTI
Jayadevan AM
Jayadevan AM | Published: 13 Apr 2025 | 08:10 PM

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഏറെ അടുപ്പം പുലര്‍ത്തുന്നുണ്ടെങ്കിലും, വൈറ്റ് ഹൗസ് ഒഫീഷ്യല്‍സിന് എലോണ്‍ മസ്‌ക് സ്വീകാര്യനല്ലെന്ന് റിപ്പോര്‍ട്ട്. മസ്‌കിനോട് വൈറ്റ് ഹൗസ് അധികൃതര്‍ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും, അദ്ദേഹത്തെ അലോസരപ്പെടുത്തുന്നയാളായാണ് കാണുന്നതെന്നും റോളിങ് സ്‌റ്റോണ്‍ റിപ്പോര്‍ട്ട് ചെയ്തു. മസ്‌കിന്റെ പെരുമാറ്റത്തില്‍ കാബിനറ്റ് അംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെഡറൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഫെഡറൽ ചെലവുകൾ കുറയ്ക്കുന്നതിനുമായുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയെ നയിക്കുന്നത് മസ്‌കാണ്.

മറ്റുള്ളവരെക്കാളും മിടുക്കന്‍ താനാണെന്നാണ് മസ്‌ക് കരുതുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോളിങ് സ്‌റ്റോണ്‍ റിപ്പോര്‍ട്ട് ചെയ്തു. എലോൺ മസ്കിന്റെ പെരുമാറ്റത്തെ വൈറ്റ്ഹൗസിലെ പ്രമുഖ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ചിലര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഉന്നത ഉദ്യോഗസ്ഥരുടെ ക്ഷമയെ മസ്‌ക് പരീക്ഷിച്ചു. തങ്ങൾ ഇതുവരെ ഇടപെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശല്യപ്പെടുത്തുന്ന വ്യക്തി എന്നാണ് മസ്‌കിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രംപ് ഭരണകൂടത്തിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ മസ്‌കിന്റെ രീതികളില്‍ കടുത്ത അതൃപ്തരാണ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മസ്കിനെ ‘ക്രേസി അങ്കിള്‍ എലോണ്‍’ എന്ന് വിളിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റോളിങ് സ്‌റ്റോണിനോട് പ്രതികരിച്ചു.

Read Also : European Union: മസ്‌കിന്റെ എക്‌സിന് എട്ടിന്റെ പണി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍, ചുമത്താന്‍ പോകുന്നത് വന്‍ പിഴത്തുക; കാരണം ഇതാണ്‌

എലോൺ മസ്‌കിനെ നിർബന്ധിത ഡ്രഗ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരിഹാസം. നേരത്തെ ഫെഡറല്‍ ജീവനക്കാരെ ഇത്തരം പരിശോധനയ്ക്ക് വിധേയരാക്കുന്നത് മികച്ച ആശയമായിരിക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി മേധാവിയായി നിയമിക്കപ്പെട്ടതിന് ശേഷം നിരവധി ജീവനക്കാരെ മസ്‌ക് പിരിച്ചുവിട്ടിട്ടുണ്ട്. ട്രംപിന്റെ ട്രേഡ്‌ ഉപദേഷ്ടാവായ പീറ്റർ നവാരോയുമായി മസ്‌ക് അടുത്തിടെ തര്‍ക്കിച്ചിരുന്നു. പീറ്റർ നവാരോയെ പരസ്യമായി ‘മണ്ടന്‍’ എന്നാണ് മസ്‌ക് വിളിച്ചത്.