AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ‘ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള മറ്റൊരു ആക്രമണം കൂടി’: യുഎസിലെ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഡൊണാൾഡ് ട്രംപ്

Donald Trump on US michigan church shooting: നമ്മുടെ രാജ്യത്തെ ബാധിച്ചിരിക്കുന്ന ഈ അക്രമ പകർച്ചവ്യാധി ഉടൻ അവസാനിപ്പിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലാണ് ആക്രമണം നടന്നത്.

Donald Trump: ‘ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള മറ്റൊരു ആക്രമണം കൂടി’: യുഎസിലെ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഡൊണാൾഡ് ട്രംപ്
Donald TrumpImage Credit source: Tv9 Network
Ashli C
Ashli C | Published: 29 Sep 2025 | 08:00 AM

വാഷിങ്ടൻ: യുഎസിലെ മിഷി​ഗണിൽ ക്രിസ്ത്യൻ പള്ളിക്കു നേരെയുണ്ടായ വെടിവയ്പ്പിൽ അപലപിച്ച് പ്രസി‍‍ഡന്റ് ഡൊണാൾഡ് ട്രംപ്(Donald Trump). ഇത് അമേരിക്കയിലെ ക്രിസ്ത്യാനികൾക്കെതിരായ ആസൂത്രിത ആക്രമണമാണെന്ന് അഭിപ്രായപ്പെട്ടു. സംഭവത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ചുള്ള മറ്റൊരു ആക്രമണം കൂടിയാണിത്. നമ്മുടെ രാജ്യത്തെ ബാധിച്ചിരിക്കുന്ന ഈ അക്രമ പകർച്ചവ്യാധി ഉടൻ അവസാനിപ്പിക്കണമെന്നും ട്രംപ്(Donald Trump)കൂട്ടിച്ചേർത്തു.

മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ടു പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പള്ളിയിൽ പ്രാർത്ഥന നടക്കുന്നതിനിടയിലാണ് സംഭവം. വാഹനത്തിലെത്തിയ അജ്ഞാതനായ വ്യക്തി തന്റെ ട്രക്ക് പള്ളിയുടെ അകത്തേക്ക് ഇടിച്ചു കയറ്റി. ശേഷം വാഹനത്തിൽ നിന്നും പുറത്തിറങ്ങി വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനുശേഷം ഇയാൾ പള്ളിക്ക് തീ വയ്ക്കുകയും ചെയ്തതായി അധികൃതർ പറയുന്നു. തീ ആളിപ്പടർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്ക്കരമായി തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ALSO READ: യുഎസിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്പ്; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

അതേസമയം ബർട്ടൻ സ്വദേശിയായ നാല്പതുകാരനാണ് പള്ളിയിൽ അക്രമം അഴിച്ചുവിട്ടതെന്ന് മിഷിഗൺ പോലീസ് റിപ്പോർട്ട്. ഇയാൾ മനപ്പൂർവം പള്ളിയിൽ തീ കൊളുത്തുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥർ അക്രമിയെ വെടിവെച്ചു കൊന്നു. ആക്രമണത്തിൽ മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ ദുഃഖം രേഖപ്പെടുത്തി. ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിന്റെ പ്രസിഡന്റായിരുന്ന റസ്സൽ എം. നെൽസന്റെ മരണത്തിന്റെ പിറ്റേന്നാണ് പള്ളിയിൽ അക്രമം നടന്നിരിക്കുന്നതെന്നും ശ്രദ്ദേയം.

കൂടാതെ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും ആക്രമണത്തിൽ അപലപിച്ചു. മിഷിഗണിലെ സ്ഥിതി വളരെ ഭയാനകമാണ്. എഫ്ബിഐ സ്ഥലത്തുണ്ട്, മുഴുവൻ ഭരണകൂടവും കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇരകൾക്കും മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കൻ മതനേതാവായ ജോസഫ് സ്മിത്ത് 19-ാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ് മോർമോൺ സഭ. ദ് ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയ്ന്റ്സ് എന്നതാണ് ഇതിന്റെ ഔദ്യോഗികനാമം.