Iran Protest: പ്രക്ഷോഭകരെ തൂക്കിലേറ്റിയാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ്; ഇറാനിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
US Iran Tension: ഇറാനിലെ ഇന്ത്യക്കാര്‍ക്ക് വിദേശ മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രാജ്യം വിടാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം.
ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ഇറാന്‍ തൂക്കിലേറ്റിയേക്കുമെന്ന് അഭ്യൂഹം. പ്രക്ഷോഭകരെ തൂക്കിലേറ്റിയാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധിക്കുന്നവര്‍ക്ക് സഹായമെത്തിക്കുമെന്നും ട്രംപ് പറഞ്ഞു. നിരവധി പ്രക്ഷോഭകരെ ഇറാന്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാളെ ഇന്ന് തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ട്.
ടെഹ്‌റാനടുത്തുള്ള കരാജിൽ കഴിഞ്ഞയാഴ്ച നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ 26 കാരനായ എർഫാൻ സോൾട്ടാനിയെ തൂക്കിലേറ്റുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാൻ പ്രതിഷേധക്കാരെ തൂക്കിലേറ്റാൻ തുടങ്ങിയാൽ അമേരിക്ക നടപടിയെടുക്കുമെന്ന് ട്രംപ് സിബിഎസ് ന്യൂസിനോട് പറഞ്ഞു. ഇറാനില്‍ മരിച്ചവരുടെ എണ്ണം 2,571 ആയി ഉയർന്നതായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Also Read: Iran Protest: ഇറാൻ ചോരക്കളമാകുന്നു! 12,000 പേർ കൊല്ലപ്പെട്ടു? ഞെട്ടിക്കുന്ന വിവരങ്ങൾ
ഇറാനില്‍ ഇന്‍ര്‍നെറ്റ് സേവനങ്ങളടക്കം നിരോധിച്ചതായാണ് റിപ്പോര്‍ട്ട്. എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഇറാനില്‍ സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് സേവനം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇറാനിൽ സ്റ്റാർലിങ്ക് സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് സ്‌പേസ് എക്‌സ് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഇറാന്റെ നാടുകടത്തപ്പെട്ട മുൻ കിരീടാവകാശി റെസ പഹ്‌ലവിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്
അതേസമയം, ഇറാനിലെ ഇന്ത്യക്കാര്‍ക്ക് വിദേശ മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രാജ്യം വിടാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
Advisory for Indian nationals regarding travel to Iran
🔗 https://t.co/6nSHTg45Bu pic.twitter.com/JWK1xC8EQO
— Randhir Jaiswal (@MEAIndia) January 14, 2026